Thursday, July 18th, 2019

        ചെങ്ങന്നൂര്‍: അറസ്റ്റ് വാറന്റുമായി ചെങ്ങന്നൂരിലെത്തിയ ഹോസ്ദുര്‍ഗ് പോലീസിന് സരിതയെ കണ്ടെത്താനായില്ല. ഹോസ്ദുര്‍ഗ് എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സരിതയെ അന്വേഷിച്ച ചെങ്ങന്നൂരിലെത്തിയത്. വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന ചെങ്ങന്നൂരിലെ സരിതയുടെ വീട്ടിലാണ് ഇന്നലെ രാത്രിയോടെ ഹോസ്ദുര്‍ഗ് പൊലീസെത്തിയത്. സരിതയെ വീട്ടില്‍ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സംഘം മടങ്ങി. സരിതയെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു പൊലീസിന്റെ ലക്ഷ്യം. എന്നാല്‍ വീട് പരിശോധിച്ച പോലീസ് സംഘം സരിതയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് മടങ്ങി. ഹോസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കെ … Continue reading "അറസ്റ്റിനെത്തിയ പോലീസ് സരിതയെ കണ്ടെത്താനായില്ല"

READ MORE
ചേര്‍ത്തല: വെള്ളിയാകുളം പാലകത്തോട്ടില്‍ സോമന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഗ്യാസ് സിലണ്ടറിനു തീപിടിച്ചത്. പുതുതായി എത്തിച്ച സിലണ്ടറാണ് സ്റ്റൗവുമായി ബന്ധപ്പിച്ചത്. സ്റ്റൗവില്‍ തീ കത്തിച്ചപ്പോള്‍ സിലണ്ടറിന്റെ സൈഡില്‍നിന്ന് തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ ഗൃഹനാഥന്റെ സമയോചിത ഇടപെടലില്‍ ഗ്യാസ്‌സിലണ്ടര്‍ വീടിനു വെളിയിലേക്ക് വലിച്ചെറിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി. പിന്നീട് ചേര്‍ത്തലയില്‍നിന്ന് അഗ്‌നിശമനസേന എത്തിയാണ് തീ അണയ്ക്കുകയായിരുന്നു.
ആലപ്പുഴ: ഓരുവെള്ളം കയറി കൃഷി നശിക്കാതിരിക്കാന്‍ പമ്പാ ഡാം തുറന്നുവിട്ടു ജലത്തിലെ ഉപ്പിന്റെ സാന്ദ്രത കുറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓരുവെള്ളം കയറിയതു മൂലം ജില്ലയിലുണ്ടായ നാശവും വകുപ്പുകള്‍ സ്വീകരിച്ച നടപടികളും വിലയിരുത്താന്‍ ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കൂടിയ ഉദ്യോഗസക്കഥരുടെയും ജനപ്രതിനിധികളുടെയും അടിയന്തരയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാന്നിയില്‍ പമ്പാ തീരത്തു നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച സമാപിച്ചാലുടന്‍ പമ്പാ ഡാം തുറന്നുവിട്ട് ഓരുവെള്ള ഭീഷണിയകറ്റാന്‍ നടപടിയെടുക്കുമെന്നും ഇതു സംബന്ധിച്ചു ജലവിഭവ മന്ത്രിയുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുളിക്കീഴില്‍ … Continue reading "ഓരുവെള്ളം നിയന്ത്രിക്കാന്‍ നടപടിയെടുക്കും"
ചേര്‍ത്തല: പൊതുതിരഞ്ഞെടുപ്പിനുശേഷം ബി ജെ പിയെ അകറ്റാന്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസ്സിനെ ഇടതുപക്ഷം പിന്തുണയ്ക്കുമെന്ന് സിപിഐ ദേശീയകൗണ്‍സില്‍ അംഗവും മുന്‍മന്ത്രിയുമായ സി ദിവാകരന്‍. ഇടതുപക്ഷത്തിന്റെ സാമ്പത്തിക നയങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ മാത്രമായിരിക്കും അത്തരം കാര്യങ്ങളെപ്പറ്റി ആലോചിക്കുകയുള്ളൂയെന്നും അദ്ദേഹം വിശദീകരിച്ചു. ചേര്‍ത്തലയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ: ടാങ്കര്‍ നിയന്ത്രണം തെറ്റി, ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. ദേശീയപാതയില്‍ പൂങ്കാവു ജംക്ഷനു സമീപമായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ അടിഭാഗത്തു നിന്നു ശബ്ദം കേട്ടയുടന്‍ റോഡരികിലേക്ക് ഒതുക്കി നിര്‍ത്തിയതുകൊണ്ടു ടാങ്കര്‍ മറിഞ്ഞില്ല. കൊച്ചിയില്‍ നിന്നു കൊല്ലത്തേക്കു പെട്രോളുമായി പോകുകയായിരുന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കരാറുള്ള ടാങ്കര്‍ ലോറി. മുന്‍ഭാഗത്തു ഡ്രൈവറുടെ ക്യാബിന് അടിഭാഗത്തു വലിയ ശബ്ദം കേട്ടതിനെത്തുടര്‍ന്നു ഡ്രൈവര്‍ സെബാസ്റ്റിയന്‍ വാഹനം നിര്‍ത്തുകയായിരുന്നു. ലോറിയുടെ മുന്നിലെ ഇടതു ഭാഗത്തെ ചക്രം ഉറപ്പിച്ചിരിക്കുന്ന ആക്‌സില്‍ ഹബ് … Continue reading "ടാങ്കര്‍ നിയന്ത്രണം തെറ്റി, വന്‍ദുരന്തം ഒഴിവായി"
ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി മുകളുതോപ്പില്‍ കല്ലുകുളം കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്തംഗം കല ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം സരസ്വതി ആര്‍ കുറുപ്പ് അധ്യക്ഷത വഹിച്ചു. കൊച്ചുമോന്‍, രാധാകൃഷ്ണന്‍, കറുത്തകുഞ്ഞ്, രാജേന്ദ്രക്കുറുപ്പ്, ദേവരാജന്‍ എന്നിവര്‍ പങ്കെടുത്തു.
ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാരകായുധങ്ങളുമായെത്തി ക്രൂരമായി മര്‍ദിച്ച് പിടിച്ചുപറിയും മോഷണവും നടത്തി വന്നിരുന്ന 20 അംഗ സംഘത്തിലെ തലവനുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. തിരുവമ്പാടി വട്ടയാല്‍ വാര്‍ഡില്‍ കാക്കേരിയില്‍ പുരയിടത്തില്‍ രാഹുല്‍ (19), പുന്നപ്ര വടക്കേ അറ്റത്തില്‍ വീട്ടില്‍ മൈബു എന്ന തോമസുകുട്ടി(21), വലിയമരം വാര്‍ഡില്‍ തൈക്കാവ് പുരയിടത്തില്‍ ഷാന്‍മോന്‍(18), പുന്നപ്ര അരയശേരില്‍ വീരപ്പന്‍ ഷൈജു എന്ന ഇമ്മാനുവല്‍ (21), കുതിരപ്പന്തി വാര്‍ഡില്‍ പുത്തന്‍പറമ്പ് വീട്ടില്‍ മുനീര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഷാന്‍ ഒഴികെയുള്ളവര്‍ പുന്നപ്ര സൗത്ത്, … Continue reading "20 അംഗ മോഷണസംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍"
        ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നൂറനാടിലെ ലെപ്രസി സാനിറ്റോറിയത്തില്‍ നിന്ന് ചികില്‍സക്കെത്തിയ ചെല്ലപ്പനാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നോടെ അഞ്ചാം വാര്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്.

LIVE NEWS - ONLINE

 • 1
  13 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  14 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  17 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  17 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  18 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  19 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  20 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  20 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  21 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ