Friday, April 19th, 2019

ചേര്‍ത്തല: വെള്ളിയാകുളം പാലകത്തോട്ടില്‍ സോമന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഗ്യാസ് സിലണ്ടറിനു തീപിടിച്ചത്. പുതുതായി എത്തിച്ച സിലണ്ടറാണ് സ്റ്റൗവുമായി ബന്ധപ്പിച്ചത്. സ്റ്റൗവില്‍ തീ കത്തിച്ചപ്പോള്‍ സിലണ്ടറിന്റെ സൈഡില്‍നിന്ന് തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ ഗൃഹനാഥന്റെ സമയോചിത ഇടപെടലില്‍ ഗ്യാസ്‌സിലണ്ടര്‍ വീടിനു വെളിയിലേക്ക് വലിച്ചെറിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി. പിന്നീട് ചേര്‍ത്തലയില്‍നിന്ന് അഗ്‌നിശമനസേന എത്തിയാണ് തീ അണയ്ക്കുകയായിരുന്നു.

READ MORE
ആലപ്പുഴ: ടാങ്കര്‍ നിയന്ത്രണം തെറ്റി, ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. ദേശീയപാതയില്‍ പൂങ്കാവു ജംക്ഷനു സമീപമായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ അടിഭാഗത്തു നിന്നു ശബ്ദം കേട്ടയുടന്‍ റോഡരികിലേക്ക് ഒതുക്കി നിര്‍ത്തിയതുകൊണ്ടു ടാങ്കര്‍ മറിഞ്ഞില്ല. കൊച്ചിയില്‍ നിന്നു കൊല്ലത്തേക്കു പെട്രോളുമായി പോകുകയായിരുന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കരാറുള്ള ടാങ്കര്‍ ലോറി. മുന്‍ഭാഗത്തു ഡ്രൈവറുടെ ക്യാബിന് അടിഭാഗത്തു വലിയ ശബ്ദം കേട്ടതിനെത്തുടര്‍ന്നു ഡ്രൈവര്‍ സെബാസ്റ്റിയന്‍ വാഹനം നിര്‍ത്തുകയായിരുന്നു. ലോറിയുടെ മുന്നിലെ ഇടതു ഭാഗത്തെ ചക്രം ഉറപ്പിച്ചിരിക്കുന്ന ആക്‌സില്‍ ഹബ് … Continue reading "ടാങ്കര്‍ നിയന്ത്രണം തെറ്റി, വന്‍ദുരന്തം ഒഴിവായി"
ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി മുകളുതോപ്പില്‍ കല്ലുകുളം കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്തംഗം കല ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം സരസ്വതി ആര്‍ കുറുപ്പ് അധ്യക്ഷത വഹിച്ചു. കൊച്ചുമോന്‍, രാധാകൃഷ്ണന്‍, കറുത്തകുഞ്ഞ്, രാജേന്ദ്രക്കുറുപ്പ്, ദേവരാജന്‍ എന്നിവര്‍ പങ്കെടുത്തു.
ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാരകായുധങ്ങളുമായെത്തി ക്രൂരമായി മര്‍ദിച്ച് പിടിച്ചുപറിയും മോഷണവും നടത്തി വന്നിരുന്ന 20 അംഗ സംഘത്തിലെ തലവനുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. തിരുവമ്പാടി വട്ടയാല്‍ വാര്‍ഡില്‍ കാക്കേരിയില്‍ പുരയിടത്തില്‍ രാഹുല്‍ (19), പുന്നപ്ര വടക്കേ അറ്റത്തില്‍ വീട്ടില്‍ മൈബു എന്ന തോമസുകുട്ടി(21), വലിയമരം വാര്‍ഡില്‍ തൈക്കാവ് പുരയിടത്തില്‍ ഷാന്‍മോന്‍(18), പുന്നപ്ര അരയശേരില്‍ വീരപ്പന്‍ ഷൈജു എന്ന ഇമ്മാനുവല്‍ (21), കുതിരപ്പന്തി വാര്‍ഡില്‍ പുത്തന്‍പറമ്പ് വീട്ടില്‍ മുനീര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഷാന്‍ ഒഴികെയുള്ളവര്‍ പുന്നപ്ര സൗത്ത്, … Continue reading "20 അംഗ മോഷണസംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍"
        ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നൂറനാടിലെ ലെപ്രസി സാനിറ്റോറിയത്തില്‍ നിന്ന് ചികില്‍സക്കെത്തിയ ചെല്ലപ്പനാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നോടെ അഞ്ചാം വാര്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ: ആഴക്കടലില്‍ നങ്കൂരമിട്ടിരുന്ന മല്‍സ്യബന്ധന വള്ളത്തില്‍നിന്നു തൊഴിലുപകരണങ്ങള്‍ മോഷ്ടിച്ചു. മാരാരിക്കുളം തെക്ക് 16-ാം വാര്‍ഡ് കറുകപ്പറമ്പില്‍ ആന്റണി ക്ലീറ്റസിന്റെ ഉടമസ്ഥതയിലുള്ള അല്‍ത്താര എന്ന ഇന്‍ബോര്‍ഡ് വള്ളത്തില്‍നിന്നാണ് ഇന്നലെ ഉപകരണങ്ങള്‍ മോഷ്ടിച്ചത്. പുലര്‍ച്ചെ മല്‍സ്യബന്ധനത്തിനു പോകുന്നതിനായി എത്തിയപ്പോഴാണു തൊഴിലാളികള്‍ മോഷണവിവരം അറിയുന്നത്. പിത്തള റിങ്ങുകളാണു കൂടുതല്‍ മോഷ്ടിക്കപ്പെട്ടത്. ഇതു മുറിച്ചെടുക്കുന്നതിനിടയില്‍ പ്ലാസ്റ്റിക് റോപ്പുകളും നഷ്ടപ്പെട്ടിട്ടുണ്ട്.
        ആലപ്പുഴ: പോലീസുകാര്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതലത്തില്‍ അദാലത്തുകള്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനുവേണ്ടി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഅദാലത്ത് ആലപ്പുഴയില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍മാര്‍മാര്‍ മുതലുള്ളവര്‍ക്കെതിരെ പൊതുജനങ്ങളും മറ്റും ജില്ലാ പോലീസ് ചീഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന പരാതികള്‍ പലതും കെട്ടിക്കിടക്കുന്ന അവസ്ഥയാണ് .പരാതിയില്‍ അടിയന്തരതീര്‍പ്പ് ഉണ്ടാക്കുന്നതിനാണ് അദാലത്ത് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ‘നിര്‍ഭയ … Continue reading "പോലീസിനെതിരെയുള്ള പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത്: മന്ത്രി"
ആലപ്പുഴ: ആള്‍ത്താമസമില്ലാതെ അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം. ഈരേഴ തെക്ക് ളാഹയില്‍ ജോണിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ അടുക്കള, കുളിമുറി എന്നിവിടങ്ങളിലെ വിലപിടിപ്പുള്ള ടാപ്പുകള്‍ അപഹരിച്ചു. ഞായറാഴ്ച വൈകിട്ടാണ് മോഷണവിവരം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. മാവേലിക്കര പോലീസ് കേസ്സെടുത്തു.

LIVE NEWS - ONLINE

 • 1
  54 mins ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 2
  1 hour ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 3
  1 hour ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 4
  1 hour ago

  ബാലപീഡനത്തിനെതിരെ നടപടി

 • 5
  3 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 6
  4 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 7
  4 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം

 • 8
  4 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 9
  5 hours ago

  ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച