Saturday, September 22nd, 2018

ആലപ്പുഴ: ക്ഷേത്ര മൈതാനം സര്‍ക്കസ് കമ്പനിക്കു വാടകക്കു നല്‍കുവാനുള്ള തീരുമാനത്തിനെതിരെ വ്യാപകപ്രതിഷേധം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കാര്‍ത്യായനി ദേവീക്ഷേത്ര മൈതാനമാണ് സര്‍ക്കസ് കമ്പനിക്ക് വാടകക്ക് നല്‍കുന്നത്. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ഉപദേശകസമിതി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഓംബുഡ്‌സ്മാന്‍, കമ്മിഷണര്‍ എന്നിവര്‍ക്കു പരാതി നല്‍കി. നീക്കത്തില്‍ നിന്നു പിന്മാറണമെന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന്‍, തെക്ക്, വടക്ക് ഉല്‍സവ കമ്മിറ്റികള്‍, അഖിലഭാരതീയ അയ്യപ്പസേവാ സംഘം, ഭക്തജനസമിതി, ചേര്‍ത്തല ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍, ചേര്‍ത്തല ടൗണ്‍ എന്‍എസ്എസ് കരയോഗം തുടങ്ങിയ സംഘടനകളും … Continue reading "ക്ഷേത്ര മൈതാനം സര്‍ക്കസ് കമ്പനിക്ക്; പ്രതിഷേധം ശക്തം"

READ MORE
ആലപ്പുഴ: പള്ളിയില്‍ നിന്ന് പണം മോഷ്ടിച്ചു. കട്ടച്ചിറ യാക്കോബായ സുറിയാനി വലിയ പളളിയില്‍ നിന്നാണ് 85,000 രൂപ കവര്‍ന്നത്. പള്ളിയുടെ വാതിലും മുന്‍വശത്തെയും അകത്തെയും കാണിക്കവഞ്ചികളും തകര്‍ത്തു.  തൊട്ടടുത്ത ഹോട്ടല്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീടു പള്ളി കുരിശടിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം അപഹരിച്ചു. അതിനുശേഷം പള്ളിയുടെ വശങ്ങളിലെ കതകുകള്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിക്കവേ ശബ്ദം കേട്ട് അയല്‍വാസികള്‍ ഉണര്‍ന്നു പോലീസിനെയും പള്ളി വികാരിയെയും വിവരം അറിയിച്ചു. പോലീസും നാട്ടുകാരും എത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.
ആലപ്പുഴ: മോട്ടോര്‍ വാഹനവകുപ്പ് അതിരാവിലെയും രാത്രിയിലും വാഹനപരിശോധന കര്‍ശനമാക്കുന്നു. പകല്‍സമയത്തു പരിശോധന കര്‍ശനമാക്കിയതോടെ അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞതായിട്ടാണു റിപ്പോര്‍ട്ട്. എന്നാല്‍ രാത്രിയില്‍ നിരത്തുകള്‍ വിജനമാകുന്നതോടെ അമിതവേഗവും അപകട നിലയിലുള്ള ഡ്രൈവിങ്ങും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണു പരിശോധന രാത്രിയിലേക്കും വ്യാപിപ്പിക്കുന്നത്. അതിരാവിലെയും പരിശോധന നടത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ ഒന്‍പതു വരെയും വൈകിട്ട് ആറിനു ശേഷവും ഇനി പരിശോധന കര്‍ശനമാക്കാനാണു തീരുമാനം. പരിശോധനകള്‍ കൂടുതല്‍ വ്യാപിപ്പിക്കുമ്പോഴും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. ഇന്നലെ … Continue reading "വാഹന പരിശോധന കര്‍ശനമാക്കുന്നു"
ചാരുംമൂട് : വീട്ടുമുറ്റത്തു യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സഹോദരനേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് ഇടപ്പോണ്‍ പെരുമാളേത്ത് വടക്കേതില്‍ ചെല്ലപ്പന്‍പിള്ളയുടെ മകന്‍ അനീഷ് കുമാറിനെ (37) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അനീഷ് കുമാറിന്റെ സഹോദരന്‍ സുധീഷ് കുമാര്‍ (30), സുഹൃത്ത് ഇടപ്പോണ്‍ ഐജു ഭവനത്തില്‍ ഐജു (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോല്‍സവം നവംബര്‍ 22 മുതല്‍ 24 വരെ നടത്തുവാന്‍ തീരുമാനമായി. വേദി നിശ്ചയിച്ചിട്ടില്ല. ബ്ലോക്ക് തലത്തില്‍ നടത്തുന്ന മല്‍സരത്തിലെ വിജയികളുടെ വിവരങ്ങള്‍ നവംബര്‍ 15നു മുന്‍പു ജില്ലാ പഞ്ചായത്തില്‍ നല്‍കണം. ദേശീയ യുവജനോല്‍സവത്തിലെ ഇനങ്ങളായ വായ്പ്പാട്ട്, ഒഡീസി, സിത്താര്‍, വീണ, മണിപ്പൂരി എന്നിവയില്‍ ജില്ലാതല മല്‍സരങ്ങള്‍ മാത്രമെ ഉണ്ടാവുകയുള്ളു. ഇത്തവണത്തെ കേരളോല്‍സവത്തില്‍ വട്ടപ്പാട്ട്, സംഘനൃത്തം, മൂകാഭിനയം, ദഫ്മുട്ട് എന്നീ ഇനങ്ങള്‍ പുതിയതായി ഉള്‍പ്പെടുത്തി.
ആലപ്പുഴ : ബീച്ചിലെ വനിത – ശിശു ആശുപത്രിയില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നു നാലു ജീവനക്കാരെ സ്ഥലം മാറ്റാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി. നഴ്‌സിങ് അസിസ്റ്റന്റുമാരായ എസ് രാജന്‍, മാര്‍ഗരറ്റ്, ഒന്നാം ഗ്രേഡ് അറ്റന്‍ഡര്‍മാരായ പുഷ്പ, ലീലാകുമാരി, കെ ഗീത, അനിത, എന്നിവരെയാണു സ്ഥലംമാറ്റാന്‍ ഡയറക്ടര്‍ ജില്ലാമെഡിക്കര്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി.
    ആലപ്പുഴ : സാഹസികര്‍ക്കു വേണ്ടയും ടൂറിസത്തിനു ഒരു പുതിയ സാഹചര്യമൊരുക്കി ആലപ്പുഴ ബീച്ചില്‍ പാരാഗ്ലൈഡിങ് ആരംഭിക്കുന്നു. ഡിടിപിസിയും ആര്‍ജെഎസ് വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ പാരാ ഗ്ലൈഡിങ് സ്ഥാപനവും സഹകരിച്ചാണു ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ പാരാ ഗ്ലൈഡിങ് വിനോദം ആലപ്പുഴ ബീച്ചില്‍ ആരംഭിക്കുന്നത്. ദിവസവും രാവിലെ 11 മുതല്‍ ഉച്ച ഒരു മണി വരെയും വൈകിട്ടു നാലു മുതല്‍ ആറു മണി വരെയുമാകും പാരാ ഗ്ലൈഡിങ് നടത്താന്‍ കഴിയുക. രണ്ടു പേര്‍ക്ക് ഇരിക്കാവുന്നതും ഒരാള്‍ക്ക് ഇരിക്കാവുന്നതുമായ … Continue reading "ആലപ്പുഴ ബീച്ചില്‍ ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ പാരാഗ്ലൈഡിങ് ആരംഭിക്കും"
ആലപ്പുഴ: പ്രകൃതിയെ സ്‌നേഹിക്കുന്ന പുത്തന്‍ തലമുറയെ സൃഷ്ടിച്ചാല്‍ അവര്‍ പ്രകൃതിയില്‍ നിന്ന് വിട്ടുപോകില്ലെന്ന് നമുക്ക് വിശ്വസിക്കാമെന്നു ചലച്ചിത്രതാരം മമ്മൂട്ടി. ജില്ലയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ ഏര്‍പ്പെടുത്തിയ പൊന്‍തൂവല്‍ അവാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

LIVE NEWS - ONLINE

 • 1
  2 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 2
  3 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 3
  3 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 4
  3 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 5
  3 hours ago

  ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

 • 6
  4 hours ago

  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

 • 7
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

 • 8
  4 hours ago

  മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

 • 9
  4 hours ago

  സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍