Saturday, August 24th, 2019

  ആലപ്പുഴ: സരിത എസ്. നായരുടെ ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ‘ഞാനുമായി അടുപ്പമുണ്ടെന്നു തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളോ മറ്റ് രേഖകളോ ഉണ്ടെങ്കില്‍ സരിത അതു പുറത്തുവിടട്ടെ. സരിതയെ കണ്ടിട്ടുപോലുമില്ല. സരിതയുമായി ബന്ധം സ്ഥാപിക്കാന്‍ ഞാന്‍ തറയല്ല. ബിജു രാധാകൃഷ്ണന്‍ എന്റെ ഹോട്ടലില്‍ താമസിച്ചപ്പോള്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സംസാരിച്ചിരുന്നു. ഇക്കാര്യം മാദ്ധ്യമങ്ങളിലൂടെ നേരത്തേ തന്നെ പറഞ്ഞതാണ്. അനാവശ്യമായാണ് എന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. അപകീര്‍ത്തിപ്പെടുത്തുക മാത്രമാണ് … Continue reading "സരിതയുടെ ആരോപണം രാഷ്ട്രീയ ഗൂഢാലോചന: തുഷാര്‍ വെള്ളാപ്പള്ളി"

READ MORE
      ആലപ്പുഴ: മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസ് സിബിഐയ്ക്കു വിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐ അന്വേഷണത്തിന് എതിരല്ലെന്നു കോടതിയെ സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചിരുന്നു. ഇതു വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. സിബിഐയെയോ ക്രൈം ബ്രാഞ്ചിനെയോ ജനകീയ കോടതിയെയോ സമീപിക്കുന്നതിനു ഭയമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ കാലമാണല്ലോ. ജനകീയ കോടതിയുടെ മുന്നിലേക്ക് ഈ വിഷയവും വിടുന്നു. ജനങ്ങള്‍ തീരുമാനിക്കട്ടെ. ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിവെക്കാനില്ലെന്നും അദ്ദേഹം … Continue reading "ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: ഉമ്മന്‍ ചാണ്ടി"
മണ്ണഞ്ചേരി: കയര്‍ ഫാക്ടറിയില്‍ തീപിടിത്തം. കയര്‍ ഫാക്ടറിയില്‍ കയറും ചകിരിയും കത്തിനശിച്ചു. സംഭവത്തില്‍ ദുരൂഹതയെന്ന് ഉടമ. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാര്‍ഡില്‍ വളവുങ്കല്‍ ജോസഫ് കൊയര്‍ വര്‍ക്‌സിലാണ് ഇന്നലെ പുലര്‍ച്ചെ 2.45ന് തീപിടിത്തമുണ്ടായത്. ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന 38 കെട്ടോളം ചകിരിയും, 240 കി. ഗ്രാം കയറും പൂര്‍ണമായും കത്തിനശിച്ചു. സമീപവാസിയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായ വിവരം ജോസഫിനെ അറിയിച്ചത്. ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. തീകെടുത്താന്‍ ഉപയോഗിച്ച വെള്ളം വീണ് ലക്ഷങ്ങളുടെ കയര്‍ ഉല്‍പന്നങ്ങളും നശിച്ചു. ഫാക്ടറിയുടെ … Continue reading "കയര്‍ ഫാക്ടറിയില്‍ കയറും ചകിരിയും കത്തിനശിച്ചു"
അമ്പലപ്പുഴ: വി എസിന്റെ മലക്കംമറിച്ചില്‍ അദ്ഭുതത്തോടെയാണ കാണുന്നതെന്നും വി എസിനെ തള്ളിപ്പറഞ്ഞവരുടെ ഇപ്പോഴത്തെ ആലിംഗനം കാണുമ്പോള്‍ പരിഹാസമാണ് തോന്നുന്നതെന്നും ആര്‍ എം പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെകെ രമ പറഞ്ഞു. ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥി എം എ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ചേര്‍ത്തലയിലും അമ്പലപ്പുഴയിലും ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രൂപീകരിച്ച മുന്നണിയല്ല ഇടതുപക്ഷ ഐക്യമുന്നണി. ചേര്‍ത്തല മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ എസ് സീതിലാല്‍ അധ്യക്ഷത വഹിച്ചു.
          അമ്പലപ്പുഴ : പഴയകാല തിരക്കഥാകൃത്ത് ആലപ്പി കാര്‍ത്തികേയന്‍ അന്തരിച്ചു. ആലപ്പി കാര്‍ത്തികേയന്‍ എന്ന പേരില്‍ കലാരംഗത്ത് സുപരിചിതനായ പുന്നപ്ര പറവൂര്‍ ചെമ്പകശ്ശേരി വീട്ടില്‍ ആലപ്പി കാര്‍ത്തികേയന്‍ (78) അന്തരിച്ചു. കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജരായിരുന്നു. എഴുപതകളിലും എണ്‍പതുകളിലും ചലച്ചിത്രരംഗത്തും സാഹിത്യ രംഗത്തും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 1960 മുതല്‍ 93 വരെ പതിനഞ്ച് നോവലുകളാണ് അദ്ദേഹം രചിച്ചത്. ഇതാ ഒരു ധിക്കാരി, അമ്മേ നാരായണ, കടമറ്റത്തച്ചന്‍, കൃഷ്ണ ഗുരുവായൂരപ്പ … Continue reading "തിരക്കഥാകൃത്ത് ആലപ്പി കാര്‍ത്തികേയന്‍ അന്തരിച്ചു"
ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്റെ ബോര്‍ഡു തകര്‍ക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കളര്‍കോട് മാപ്പിളപ്പറമ്പ് സുനിലിനെയാണ് (36) അമ്പലപ്പുഴ സിഐ എസ്. സാനിയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടി പുന്നപ്ര പൊലീസിനു കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം യുഡിഎഫ് ബൂത്ത് ഓഫിസിനു മുന്നില്‍ തൂക്കിയിരുന്ന ബോര്‍ഡാണു നശിപ്പിച്ചതെന്നു പൊലീസ് അറിയിച്ചു. ഇയാളെ പിന്നീടു ജാമ്യത്തില്‍ വിട്ടു.
ആലപ്പുഴ: കല്ലിശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റ സംഭവത്തില്‍ നലുപേര്‍ അറസ്റ്റില്‍. തിരുവന്‍വണ്ടൂര്‍ വടക്കും മുറിയില്‍സ്‌കറിയ ദേവസ്യ (സിബി-49), ചരിവുപറമ്പില്‍ തോമസുകുട്ടി (27), സഹോദരന്‍ എബി തോമസ് (29), പാറേപ്പടിയില്‍ സോജന്‍ പി. തോമസ് (26) എന്നിവരാണ് അറസ്റ്റിലായത്. സ്‌കറിയയുടെ മകന്‍ നിഥിനെ (18) ആക്രമിച്ചതിനും ഇയാളുടെ ഹോട്ടലില്‍ നാശനഷ്ടമുണ്ടാക്കിയതിനും 20 ബിജെപി പ്രവര്‍ത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്.
ആലപ്പുഴ: ചെങ്കൊടി പിടിച്ച അവസരവാദിയാണു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ള. എന്‍ഡിഎ ആലപ്പുഴ ലോക്‌സഭാ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടെക്കൂടിയവരെ ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയാന്‍ മടിയില്ലാത്ത പാര്‍ട്ടിയായ സിപിഎം മുന്നണി രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കുന്ന കക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി എ.വി. താമരാക്ഷന്‍, ലോക്ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മെഹബൂബ്, സംസ്ഥാന സെക്രട്ടറി … Continue reading "വി.എസ് ചെങ്കൊടി പിടിച്ച അവസരവാദി: പിഎസ് ശ്രീധരന്‍ പിള്ള"

LIVE NEWS - ONLINE

 • 1
  6 hours ago

  ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

 • 2
  7 hours ago

  രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

 • 3
  9 hours ago

  രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

 • 4
  9 hours ago

  ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

 • 5
  13 hours ago

  കെവിന്‍ വധം; വിധി ചൊവ്വാഴ്ച

 • 6
  13 hours ago

  മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

 • 7
  13 hours ago

  അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

 • 8
  13 hours ago

  എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

 • 9
  14 hours ago

  ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍