Wednesday, July 17th, 2019

മാന്നാര്‍ : സോളാര്‍ കേസ് പ്രതി സരിതാ എസ് നായരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്റെ വീടിന് നേര്‍ക്ക് ആക്രമണം. മാവേലിക്കരയിലുള്ള ഫെനിയുടെ വീടിന് നേര്‍ക്കാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമികള്‍ പോര്‍ച്ചില്‍ കിടന്നിരുന്ന കാറും വീടിന്റെ ജനല്‍ ചില്ലുകളും എറിഞ്ഞ് തകര്‍ത്തു. ആക്രമണസമയത്തു ഫെനി സമീപത്തുള്ള ഭാര്യവീട്ടിലായിരുന്നു. വീടിന്റെ ജനല്‍ച്ചില്ലുകളും കാറിന്റെ ചില്ലും തകര്‍ന്നു. ഫെനിയുടെ മാതാപിതാക്കള്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവര്‍ ലൈറ്റിട്ടപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ഫെനിയുടെ വീടിനു നേരേ അക്രമം ഉണ്ടാകുമെന്ന് … Continue reading "ഫെനി ബാലകൃഷ്ണന്റെ വീടിനുനേരെ ആക്രമണം"

READ MORE
    ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ചെത്തിയ ക്വട്ടേഷന്‍ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൈനകരി ജയേഷ് ഭവനത്തില്‍ രാജീവിന്റെ മകന്‍ ജയേഷ് (28) ആണ് കൊല്ലപ്പെട്ടത്. കൈനകരി എട്ടാം വാര്‍ഡ് കുന്നുതറ അഭിലാഷും മറ്റു മൂന്നുപേരും ചേര്‍ന്നാണ് ആക്രമണം നടത്തിയതത്രെ. മുന്‍ വൈര്യാഗ്യമാണ് കൊലക്ക് കാരണം. ഇന്നലെ രാത്രി 10.30 ഓടെ രാജേഷും സംഘവും ആലക്കാടുള്ള ജയേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. അക്രമിസംഘത്തെക്കണ്ട് ഭയന്നോടിയ ജയേഷിനെ പിന്തുടര്‍ന്ന സംഘം സമീപത്തെ കൊയ്ത്തുകഴിഞ്ഞ പുത്തന്‍തുരം പാടത്തുവച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 19 വെട്ടേറ്റ ജയേഷിനെ … Continue reading "വീട്ടിലെത്തിയ ക്വട്ടേഷന്‍ സംഘം യുവാവിനെ വെട്ടിക്കൊന്നു"
      ആലപ്പുഴ: മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസ് സിബിഐയ്ക്കു വിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐ അന്വേഷണത്തിന് എതിരല്ലെന്നു കോടതിയെ സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചിരുന്നു. ഇതു വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. സിബിഐയെയോ ക്രൈം ബ്രാഞ്ചിനെയോ ജനകീയ കോടതിയെയോ സമീപിക്കുന്നതിനു ഭയമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ കാലമാണല്ലോ. ജനകീയ കോടതിയുടെ മുന്നിലേക്ക് ഈ വിഷയവും വിടുന്നു. ജനങ്ങള്‍ തീരുമാനിക്കട്ടെ. ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിവെക്കാനില്ലെന്നും അദ്ദേഹം … Continue reading "ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: ഉമ്മന്‍ ചാണ്ടി"
മണ്ണഞ്ചേരി: കയര്‍ ഫാക്ടറിയില്‍ തീപിടിത്തം. കയര്‍ ഫാക്ടറിയില്‍ കയറും ചകിരിയും കത്തിനശിച്ചു. സംഭവത്തില്‍ ദുരൂഹതയെന്ന് ഉടമ. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാര്‍ഡില്‍ വളവുങ്കല്‍ ജോസഫ് കൊയര്‍ വര്‍ക്‌സിലാണ് ഇന്നലെ പുലര്‍ച്ചെ 2.45ന് തീപിടിത്തമുണ്ടായത്. ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന 38 കെട്ടോളം ചകിരിയും, 240 കി. ഗ്രാം കയറും പൂര്‍ണമായും കത്തിനശിച്ചു. സമീപവാസിയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായ വിവരം ജോസഫിനെ അറിയിച്ചത്. ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. തീകെടുത്താന്‍ ഉപയോഗിച്ച വെള്ളം വീണ് ലക്ഷങ്ങളുടെ കയര്‍ ഉല്‍പന്നങ്ങളും നശിച്ചു. ഫാക്ടറിയുടെ … Continue reading "കയര്‍ ഫാക്ടറിയില്‍ കയറും ചകിരിയും കത്തിനശിച്ചു"
അമ്പലപ്പുഴ: വി എസിന്റെ മലക്കംമറിച്ചില്‍ അദ്ഭുതത്തോടെയാണ കാണുന്നതെന്നും വി എസിനെ തള്ളിപ്പറഞ്ഞവരുടെ ഇപ്പോഴത്തെ ആലിംഗനം കാണുമ്പോള്‍ പരിഹാസമാണ് തോന്നുന്നതെന്നും ആര്‍ എം പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെകെ രമ പറഞ്ഞു. ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥി എം എ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ചേര്‍ത്തലയിലും അമ്പലപ്പുഴയിലും ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രൂപീകരിച്ച മുന്നണിയല്ല ഇടതുപക്ഷ ഐക്യമുന്നണി. ചേര്‍ത്തല മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ എസ് സീതിലാല്‍ അധ്യക്ഷത വഹിച്ചു.
          അമ്പലപ്പുഴ : പഴയകാല തിരക്കഥാകൃത്ത് ആലപ്പി കാര്‍ത്തികേയന്‍ അന്തരിച്ചു. ആലപ്പി കാര്‍ത്തികേയന്‍ എന്ന പേരില്‍ കലാരംഗത്ത് സുപരിചിതനായ പുന്നപ്ര പറവൂര്‍ ചെമ്പകശ്ശേരി വീട്ടില്‍ ആലപ്പി കാര്‍ത്തികേയന്‍ (78) അന്തരിച്ചു. കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജരായിരുന്നു. എഴുപതകളിലും എണ്‍പതുകളിലും ചലച്ചിത്രരംഗത്തും സാഹിത്യ രംഗത്തും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 1960 മുതല്‍ 93 വരെ പതിനഞ്ച് നോവലുകളാണ് അദ്ദേഹം രചിച്ചത്. ഇതാ ഒരു ധിക്കാരി, അമ്മേ നാരായണ, കടമറ്റത്തച്ചന്‍, കൃഷ്ണ ഗുരുവായൂരപ്പ … Continue reading "തിരക്കഥാകൃത്ത് ആലപ്പി കാര്‍ത്തികേയന്‍ അന്തരിച്ചു"
ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്റെ ബോര്‍ഡു തകര്‍ക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കളര്‍കോട് മാപ്പിളപ്പറമ്പ് സുനിലിനെയാണ് (36) അമ്പലപ്പുഴ സിഐ എസ്. സാനിയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടി പുന്നപ്ര പൊലീസിനു കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം യുഡിഎഫ് ബൂത്ത് ഓഫിസിനു മുന്നില്‍ തൂക്കിയിരുന്ന ബോര്‍ഡാണു നശിപ്പിച്ചതെന്നു പൊലീസ് അറിയിച്ചു. ഇയാളെ പിന്നീടു ജാമ്യത്തില്‍ വിട്ടു.
ആലപ്പുഴ: കല്ലിശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റ സംഭവത്തില്‍ നലുപേര്‍ അറസ്റ്റില്‍. തിരുവന്‍വണ്ടൂര്‍ വടക്കും മുറിയില്‍സ്‌കറിയ ദേവസ്യ (സിബി-49), ചരിവുപറമ്പില്‍ തോമസുകുട്ടി (27), സഹോദരന്‍ എബി തോമസ് (29), പാറേപ്പടിയില്‍ സോജന്‍ പി. തോമസ് (26) എന്നിവരാണ് അറസ്റ്റിലായത്. സ്‌കറിയയുടെ മകന്‍ നിഥിനെ (18) ആക്രമിച്ചതിനും ഇയാളുടെ ഹോട്ടലില്‍ നാശനഷ്ടമുണ്ടാക്കിയതിനും 20 ബിജെപി പ്രവര്‍ത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  7 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  8 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  11 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  11 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  12 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  13 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  14 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  15 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ