Thursday, July 18th, 2019
ആലപ്പുഴ: വള്ളികുന്നം വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തുന്ന സംഘത്തലവന്‍ ഉള്‍പ്പെടെ വള്ളികുന്നത്ത് അറസ്റ്റിലായ 5 യുവാക്കള്‍ റിമാന്‍ഡിലായി. പായ്ക്കറ്റിലാക്കിയ 2 കിലോ കഞ്ചാവും 50 ഗ്രാം തൂക്കമുള്ള 7 പൊതികളും ഇവരില്‍ നിന്നു പൊലീസ് കണ്ടെടുത്തു. സ്‌കൂള്‍ പരിസരത്തു കഞ്ചാവ് വില്‍പ്പനയ്ക്കിടെ 4 യുവാക്കളെ പിടികൂടിയതിനു പിന്നാലെ സംഘത്തലവനെ 2 കിലോ കഞ്ചാവുമായി കറ്റാനം മങ്ങാരം ജംക്ഷനില്‍ നിന്ന് പൊലീസ് വലയിലാക്കുന്നത്. മൂന്നാംകുറ്റി മഞ്ഞാടിത്തറ ബിസ്മിന മന്‍സിലില്‍ ബുനാഷ് ഖാന്‍(29), കൊച്ചുവിള പടീറ്റതില്‍ നസീര്‍(32), നടുവിലെ … Continue reading "കഞ്ചാവ് വില്‍പ്പന സംഘത്തലവന്‍ ഉള്‍പ്പെടെ അറസ്റ്റിലായ 5 യുവാക്കള്‍ റിമാന്‍ഡില്‍"
ആലപ്പുഴ: പുറക്കാട് പഞ്ചായത്തില്‍ ഹോട്ടലുകള്‍, ലഘുഭക്ഷണപാനീയ കേന്ദ്രങ്ങള്‍, കൂള്‍ബാറുകള്‍, സോഡാ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ആരോഗ്യ വിഭാഗം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയതും, ഉപയോഗശൂന്യവുമായ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.
ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തിവന്ന സംഘത്തിലെ പ്രധാനിയെ ഒന്നരക്കിലോ കഞ്ചാവുമായി എക്‌സൈസ് അധികൃതര്‍ പിടികൂടി. ആലപ്പുഴ നഗരസഭ കാളാത്ത് വാര്‍ഡില്‍ മുപ്പത് നികര്‍ത്തില്‍ വി.ആര്‍.മനുവിനെ(25) യാണ് അറസ്റ്റുചെയ്തത്. മുഹമ്മ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പന നടത്തി കിട്ടിയ 1,500 രൂപയും കഞ്ചാവ് വില്‍ക്കുന്നതിനുള്ള കവറുകളും മനുവിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തു. മഹാരാഷ്ട്രയില്‍നിന്ന് ട്രെയിനില്‍ കഞ്ചാവ് എത്തിച്ച് കേരളത്തില്‍ വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണ് മനുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ … Continue reading "കഞ്ചാവ് വില്‍പ്പന നടത്തിവന്ന സംഘത്തിലെ പ്രധാനി പിടിയില്‍"
നാലു ദിവസമാവും മത്സരങ്ങള്‍ നടത്തുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം
ആലപ്പുഴ: അമ്പലപ്പുഴയില്‍ ആരാധനാലയങ്ങളില്‍ കാണിക്കവഞ്ചി തകര്‍ത്ത് പണം കവര്‍ന്നു. പുറക്കാട് മുസ്ലിംജമാ അത്ത്, തോട്ടപ്പള്ളി ഒറ്റപ്പന ഉരിയരി ഉണ്ണിത്തേവര്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം. പള്ളിയോടു ചേര്‍ന്നുള്ള മദ്രസ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചികള്‍ തകര്‍ത്താണ് പണം കവര്‍ന്നത്. പള്ളിയുടെ പല ഭാഗത്തായി വെക്കുന്ന കാണിക്കവഞ്ചികള്‍ രാത്രിയില്‍ ഈ കെട്ടിടത്തിലാണ് സൂക്ഷിക്കുന്നത്. ഒറ്റപ്പന ഉരിയരി ഉണ്ണിത്തേവര്‍ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന കാണിക്ക വഞ്ചി തകര്‍ത്തും പണം കവര്‍ന്നു. പോലീസ് അന്വേഷണമാരംഭിച്ചു. ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
ആലപ്പുഴ: കായംകുളത്ത് മനോവൈകല്യമുള്ളയാള്‍ കടന്നുപിടിച്ച ബാലികയെ മാധ്യമ പ്രവര്‍ത്തകന്‍ രക്ഷിച്ചു. സുപ്രഭാതം പത്രത്തിന്റെ കായംകുളം ലേഖകനും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ജില്ലാ ട്രഷറുമായ താജുദീന്‍ ഇല്ലിക്കുളമാണ് എട്ട് വയസുകാരിയായ ബാലികയെ മനോവൈകല്യമുള്ളയാളുടെ ആക്രമണത്തില്‍നിന്നും രക്ഷിച്ചത്. മദ്രസ അധ്യാപകന്‍ കൂടിയായ താജുദ്ദീന്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ കുട്ടികളുമായി മദ്രസയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ ഒരാള്‍ ബാലികയെ പിടിച്ചു വലിക്കുന്നതാണ് കണ്ടത്. താജുദ്ദീനെ കണ്ടയുടനെ ഇയാള്‍ കുട്ടിയെ കെട്ടിടത്തിന് ഉള്ളിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും ഇയാളെ … Continue reading "മാധ്യമ പ്രവര്‍ത്തകന്‍ ബാലികയെ രക്ഷിച്ചു"

LIVE NEWS - ONLINE

 • 1
  29 mins ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 2
  36 mins ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

 • 3
  52 mins ago

  കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

 • 4
  2 hours ago

  ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

 • 5
  2 hours ago

  കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

 • 6
  2 hours ago

  ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

 • 7
  3 hours ago

  കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

 • 8
  3 hours ago

  ഫേസ് ആപ്പില്‍ താരതരംഗം

 • 9
  3 hours ago

  ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം