Saturday, November 17th, 2018

ആലപ്പുഴ: നൂറനാട് പത്താംകുറ്റി ജംക്ഷന് സമീപം റോഡരികില്‍ നിന്ന കാവുംപാട് കാവേരി നഗര്‍ ഷെബി മന്‍സിലില്‍ അബ്ദുല്‍ റജീഷിനെ(35) വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ പോയ 3 പേരെ നൂറനാട് പോലീസ് പിടികൂടി. അടൂര്‍ കുന്നത്തൂര്‍ ചിറവനത്തു വീട്ടില്‍ അഖില്‍ രാജ്(28), പളളിക്കല്‍ ഇളംപള്ളിക്കല്‍ പ്രിയ ഭവനത്തില്‍ സ്ഥിരതാമസക്കാരനും ഇപ്പോള്‍ പണയില്‍ സുമേഷ് ഭവനത്തില്‍ വാടകയ്ക്ക് താമസക്കാരനുമായ വിജീഷ്‌കുമാര്‍(30), പന്തളം കുരമ്പാല ഇടത്തറ മുറിയില്‍ രാഹുല്‍നിവാസില്‍ രാഹുല്‍(22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു.

READ MORE
അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
ശബരിമല യുവതി പ്രവേശനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ആക്രമണം.
കായംകുളം: മൂലേശേരില്‍ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ച മോഷ്ടാവ് അറസ്റ്റില്‍. ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ആട് നൗഷാദിനെ(45)യാണ് എസ്‌ഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി ക്ഷേത്രങ്ങളില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു. എംഎസ്എം കോളജ് ജങ്ഷന് സമീപം റോഡരികിലെ വലിയ കാണിക്ക മണ്ഡപത്തിലെ വഞ്ചി തകര്‍ത്ത് പണം അപഹരിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് … Continue reading "കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചയാള്‍ അറസ്റ്റില്‍"
ആലപ്പുഴ: കായംകുളത്ത് ട്രെയിനില്‍ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ ബംഗാള്‍ സ്വദേശി പിടിയില്‍. കഴിഞ്ഞ 3ന് തിരുവനന്തപുരം നിസാമുദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത കോഴിക്കോട് സ്വദേശിനി നേഹയുടെ ബാഗ് ആണ് ബംഗാള്‍ സ്വദേശിയായ സഹിമത്ത്(23) മോഷ്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം ഇയാള്‍ വീണ്ടും റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. യാത്രക്കാരിയുടെ മൊബൈല്‍ ഫോണും രേഖകളും ഉള്‍പ്പെടെ നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്നു. രാത്രി ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ നേഹയുടെ ബാഗുമായി ഇയാള്‍ ട്രെയിനില്‍ നിന്നും … Continue reading "ട്രെയിനില്‍ ബാഗ് മോഷണം; ബംഗാള്‍ സ്വദേശി പിടിയില്‍"
ഇന്ത്യ-പാക് സൈനികര്‍ ദീപാവലി മധുരം പങ്കുവെച്ചു ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈനികര്‍ ദീപാവലി മധുരം പങ്കുവെച്ചു. അതാരി വാഗാ അതിര്‍ത്തിയിലാണ് സൈനികര്‍ പരസ്പരം മധുരം കൈമാറുകയും ആശംസ അറിയിക്കുകയും ചെയ്തത്. ബിഎസ്എഫ് ജവാന്‍മാര്‍ അതിര്‍ത്തിക്കപ്പുറമുള്ള പാക് സൈനികര്‍ക്ക് മധുരം കൈമാറി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മധുരം കൈമാറുന്ന ചടങ്ങ് ബിഎസ്എഫ് ഒഴിവാക്കിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷം കണക്കിലെടുത്താണ് സൗഹൃദ ചടങ്ങ് ഇന്ത്യന്‍ സൈന്യം ഉപേക്ഷിച്ചത്. പ്രധാന ആഘോഷ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെ സൈനികരും പരസ്പരം മധുരം കൈമാറുകയും ആശംസ അറിയിക്കുകയും പതിവുണ്ട്. നിയന്ത്രണരേഖയില്‍ ആഴ്ചകളായി തുടര്‍ന്നുവരുന്ന വെടിവെപ്പിനു അവധികൊടുത്താണ് സൈനികര്‍ പരസ്പരം മധുരം കൈമാറിയത്. കിരണിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹപാഠിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സിപിഐഎമ്മും എന്‍എസ്എസ് സംയുക്തസമിതിയും ഹര്‍ത്താല്‍ ആചരിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  6 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 2
  7 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 3
  11 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 4
  13 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 5
  13 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 6
  16 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 7
  19 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 8
  21 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 9
  21 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍