Agriculture

      സ്വന്തം ലേഖകന്‍ കണ്ണൂര്‍ : പാല്‍ സൊസൈറ്റികള്‍ വഴി വിതരണം ചെയ്യുന്ന പാലിന് വില വര്‍ധിപ്പിക്കാന്‍ നീക്കം. ഏപ്രില്‍ ഒന്നുമുതലാണ് പാലിന് ലിറ്ററിന് രണ്ടു രൂപ വിലവര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായത്. പരമ്പരാഗതമായി ഉല്‍പ്പാദിപ്പിച്ചു വരുന്നജില്ലയിലെ സഹകരണ സംഘങ്ങളാണ് വില വര്‍ധനവ് സംബന്ധിച്ച ധാരണയിലെത്തിയത്. നിലവില്‍ നാല്‍പ്പത് രൂപ നിരക്കിലാണ് പാല്‍ സൊസൈറ്റികള്‍ വഴി പാല്‍വിതരണം നടത്തുന്നത്. ഇതില്‍ രണ്ടു രൂപ കൂട്ടി 42 രൂപക്ക് വില്‍ക്കാനാണ് പുതിയ നീക്കം. ഇതോടൊപ്പം സംഭരിക്കുന്ന പാലിനും വില വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. വര്‍ധിപ്പിക്കുന്ന രണ്ടു രൂപയില്‍ ഒന്നര രൂപ ക്ഷീര കര്‍ഷകന് ലഭിക്കും. പാലുല്‍പ്പാദനച്ചെലവില്‍ വരുന്ന വര്‍ധനവാണ് വിലവര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അഞ്ചരക്കണ്ടി ക്ഷീര സഹകരണ സംഘം പ്രസിഡന്റ് കെ കെ ജയരാജന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലയില്‍ പാലുല്‍പ്പാദനത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്ഷീര രംഗത്തുള്ളവരെ പ്രോല്‍സാഹിപ്പിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പദ്ധതികളാണ് പാല്‍ ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധനവിന് കാരണം. ഇപ്പോള്‍ 202 ക്ഷീര സഹകരണ സംഘങ്ങള്‍ വഴി പ്രതിദിനം 1,24,000 ലിറ്റര്‍ പാലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 15,000 ലിറ്റര്‍ കൂടുതലാണ്. എന്നാല്‍ പാലുല്‍പ്പാദന ചെലവിലുണ്ടായ വര്‍ധനവ് കാരണം കര്‍ഷകര്‍ ദുരിതം പേറുകയാണ്. പണം കൊടുത്താല്‍ പോലും വൈക്കോല്‍ കിട്ടാത്ത അവസ്ഥയാണിന്ന്. കര്‍ണാടകയിലെ വിരാജ് പേട്ടയില്‍ നിന്നാണ് വൈക്കോല്‍ കേരളത്തിലെത്തുന്നത്. ഇതിനാണെങ്കില്‍ വിലക്കൂടുതലാണെന്ന് മാത്രമല്ല മതിയായ തോതില്‍ കിട്ടാനുമില്ല. പച്ചപ്പുല്ലിന്റെ അഭാവവും കര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്. ഇതില്‍ നിന്നെല്ലാം കര്‍ഷകന് ആശ്വാസം നല്‍കാനാണ് വില വര്‍ധനവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

വനാമി ചെമ്മീന്‍ കൃഷിക്ക് കേരളത്തിലും തുടക്കമായി

      കൊച്ചി: വനാമി ചെമ്മീന്‍ കൃഷിക്ക് കേരളത്തിലും തുടക്കമായി. മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരത്തിലുള്ള വനാമി ചെമ്മീന്‍ ഇനി കേരളത്തിലും കൃഷി ചെയ്യും. രോഗാണുമുക്തമായ വനാമി ചെമ്മീന്‍ കുഞ്ഞുങ്ങളെ ഫീഷറീസ് സര്‍വകലാശാലയുടെ പുതുവൈപ്പിലുള്ള സ്‌റ്റേഷനിലെ കുളങ്ങളില്‍ മന്ത്രി കെ ബാബു നിക്ഷേപിച്ചു. നാലു കുളങ്ങളിലായാണ് ഒരു ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ജൂണില്‍ വിളവെടുപ്പ് നടത്തും. എസ്. ശര്‍മ എം.എല്‍.എ. അധ്യക്ഷനായി. വനാമി ചെമ്മീന്‍ കൃഷിരീതികള്‍ നേരില്‍ കണ്ടുപഠിക്കുന്നതിനും വിദഗ്‌ധോപദേശം തേടുന്നതിനും സംസ്ഥാനത്തെ ചെമ്മീന്‍ കര്‍ഷകര്‍ക്ക് കുഫോസ് അവസരം നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അറിയിച്ചു

മറയൂര്‍ വീണ്ടും വെള്ളമുഞ്ഞയുടെ ഭീതിയില്‍
രാജകുമാരിയില്‍ സ്‌ട്രോബറികളുടെ വിളവെടുപ്പുകാലം
മഞ്ഞ്‌വീഴ്ച : തേയില കൃഷിക്ക് കനത്ത തിരിച്ചടിയാവുന്നു
കല്‍പ്പറ്റയില്‍ അഗ്രിഫെസ്റ്റ് ഒരുങ്ങുന്നു

        വയനാട്: കല്‍പ്പറ്റയില്‍ അഗ്രിഫെസ്റ്റ് ഒരുങ്ങുന്നു. ‘പ്രകൃതിയിലേക്ക് മടങ്ങു, ജൈവ കൃഷിയിലുടെ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന നാഷണല്‍ അഗ്രിഫെസ്റ്റിന് കല്‍പ്പറ്റ വള്ളിയൂര്‍ക്കാവ് മൈതാനം ഒരുങ്ങുന്നു. ഡിസംബര്‍ 19 മുതല്‍ 26 വരെ നടക്കുന്ന അഗ്രിഫെസ്റ്റ് 10 സെന്റ് ഭൂമിയില്‍ മാതൃക ജൈവ ഗ്രാമവും കാഴ്ചകാര്‍ക്കായി സജ്ജമാകുന്നുണ്ട്. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ അനൃസംസ്ഥാനങ്ങളിലെ കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിചയപ്പെടുത്തും. 150 സ്റ്റാളുകളിലായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് പ്രൈവറ്റ് സ്ഥാപനങ്ങളുടെയും പ്രദര്‍ശനശാലകള്‍ ഉണ്ടാവും. കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, പുഷ്പഫല പ്രദര്‍ശനം, പുരാവസ്തു പ്രദര്‍ശനം, നൂതന ഗവേഷണ സാധൃതകളെക്കുറിച്ച് വിഭൃാര്‍ത്ഥികളുമായി സംവദിക്കുവാന്‍ ഗവേഷണ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ടെക് ഫെസ്റ്റ് ആന്റ് സയന്‍സ് ഫെസ്റ്റ്, വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനവും, അഗ്രി ഫിലിം ഫെസ്റ്റ് എന്നിവയുണ്ടാകും. എല്ലാ ദിവസവും ഫെസ്റ്റിനോടനുബന്ധിച്ച് വൈകിട്ട് ഏഴു മുതല്‍ ഒരു മണിക്കൂര്‍ സമയം പ്രദേശിക കലാകാരന്‍മാരുടെ കലാവിരുന്നും ഉണ്ടാകും

പട്ടുനൂല്‍ കൃഷി : വീട്ടമ്മക്ക് ദേശീയ അംഗീകാരം
2013′ 14 വര്‍ഷം കൃഷി വകുപ്പ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
സവാള വില മുകളിലോട്ട്
കര്‍ഷകരെ ഇന്‍ഷുര്‍ ചെയ്യും: മന്ത്രി മാണി

        കാസര്‍കോട്: കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പ് വരുത്താന്‍ വിലസ്ഥിരതാഫണ്ടിനു രൂപം നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി. മാലക്കല്ല് സബ്ട്രഷറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കാന്‍ 1000 കോടി രൂപ ആവശ്യമാണ്. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ചര്‍ച്ച ചെയ്തിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുണ്ടാകുന്ന വില തകര്‍ച്ചയില്‍ നിന്നും കര്‍ഷകരെ സഹായിക്കാനുളളപദ്ധതിയാണിത്. സംസ്ഥാനത്ത് എല്ലാ കര്‍ഷകരെയും ഇന്‍ഷൂര്‍ ചെയ്യാന്‍ ധനകാര്യ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷക പെന്‍ഷനായി പ്രതിമാസം 500 രൂപ കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍പോലെ ഈ പെന്‍ഷനും കൃത്യമായി നടപ്പിലാക്കും. 1980 ല്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ നടപ്പിലാക്കിയ തനിക്ക് ഇപ്പോള്‍തൊഴിലാളി പെന്‍ഷന്‍ പദ്ധതികൂടി നടപ്പിലാക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥമുണ്ടെന്ന് കെ.എം മാണി പറഞ്ഞു

ഗോരക്ഷാ പദ്ധതിക്ക് തുടക്കം

കാസര്‍കോട്: പഞ്ചായത്ത് ഗോരക്ഷാ പദ്ധതിക്ക് തുടക്കമായി. കുളമ്പൂ രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും സഹകരണത്തോടെയുള്ള പദ്ധതിയുടെ ആറാം ഘട്ടമാണ് വീണ്ടുമാരംഭിച്ചത്. ഇന്നു ബീംബുങ്കാല്‍ പാടി പാല്‍ സംഭരണ കേന്ദ്രം, എരിഞ്ഞിലംകോട്, കൂപ്പ് അമ്പലം, പുലിക്കടവ് ജംഗ്ഷന്‍ എന്നിവിടങ്ങളിലും 15നു മുന്തന്റെ മൂല, ചാമുണ്ഡിക്കുന്ന്, വാതില്‍മാടി, ശിവപുരം ജംക്ഷന്‍, ഗാന്ധിപുരം, തുമ്പോടി, 16ന് ഓട്ടമല തട്ട്, ചെര്‍ണ്ണൂര്‍, ഓട്ടമല ജംക്ഷന്‍, അടുക്കം, അടുക്കം ജംക്ഷന്‍ എന്നിവിടങ്ങളിലും കുത്തിവയ്പ്് നടക്കും. പ്രതിരോധ കുത്തിവ യ്പ്പിനു വിധേയമായ കന്നുകാലികള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും തുടര്‍ പദ്ധതികളില്‍ മുന്‍ഗണന നല്‍കും.  

കാന്താരി മുളകിന് വിലകുതിക്കുന്നു

കോട്ടയം: കാന്താരി മുളക് വിലയില്‍ വന്‍ കുതിപ്പ്. കിലോയ്ക്കു 250 രൂപക്ക് വിറ്റിരുന്ന മുളകിന് ഇപ്പോള്‍ 300 രൂപയാണ് വില. ആവശ്യക്കാരേറിയതും കിട്ടാനില്ലാത്തതുമാണു വില എരിവേറിയതാകാന്‍ കാരണം. കൊളസ്‌ട്രോളിനു കാന്താരി നല്ലതാണെന്ന പ്രചാരണമുണ്ടായതും ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായി. നാട്ടിന്‍പുറങ്ങളിലെ കര്‍ഷകരാണു കാന്താരിയുടെ ഉല്‍പാദകര്‍. നേരത്തേ നാട്ടിന്‍ പുറങ്ങളിലും മറ്റും കാന്താരി വ്യാപകമായിരുന്നുവെങ്കിലും ഇപ്പോള്‍ എണ്ണം കുറഞ്ഞിരിക്കുകയാണ്. നിലവില്‍ തമിഴ്‌നാട്ടിലും മേഘാലയയിലുമാണ് കാന്താരി കൂടുതലായുളളത്. മുളകുവര്‍ഗത്തിലെ ഏറ്റവും കുഞ്ഞനാണെങ്കിലും എരിവ് ഏറ്റവും കൂടുതലുള്ളതു കാന്താരിമുളകിനാണ്. വെള്ള, പച്ച, നീല എന്നിങ്ങനെ പലവിധമുണ്ടെങ്കിലും പച്ചക്കാന്താരിക്കാണ് ആവശ്യക്കാരേറെ. മോരില്‍ കാന്താരി പൊട്ടിച്ചതും പഴങ്കഞ്ഞിയും ഒരുകാലത്തു മലയാളിയുടെ ആരോഗ്യ സംരക്ഷണ ഭക്ഷണമായിരുന്നു. മാങ്ങാച്ചമ്മന്തി അരച്ചിരുന്നതും കാന്താരിയായിട്ടായിരുന്നു. കാന്താരി വിനാഗിരിയില്‍ ഉപ്പിലിട്ട് അച്ചാറായും ഉപയോഗിച്ചിരുന്നു. റബര്‍ കൃഷി നാട്ടിന്‍പുറങ്ങളില്‍ വ്യാപകമായതോടെയാണു കാന്താരിച്ചീനിയുടെ എണ്ണം കുറഞ്ഞതെന്നു കര്‍ഷകര്‍ പറയുന്നു. മുമ്പ് എല്ലാ വീടുകളുടേയും അടുക്കളഭാഗത്ത് ഒന്നിലധികം കാന്താരി വച്ചുപിടിപ്പിച്ചിരുന്നു. ഇഞ്ചി, മഞ്ഞള്‍ കണ്ടത്തിലും കാന്താരി വച്ചുപിടിപ്പിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു കിലോ തൂക്കമെത്തിക്കണമെങ്കില്‍ ആയിരക്കണക്കിന് മുളകുകള്‍ വേണ്ടിവരും

നൂതന സാങ്കേതികവിദ്യ കാര്‍ഷികരംഗത്ത് മാറ്റങ്ങള്‍ വരുത്തും: മന്ത്രി കെ.എം. മാണി

പാലാ: ആധുനിക സാങ്കേതികവിദ്യ കാര്‍ഷികരംഗത്ത് മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി കെ.എം. മാണി. സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പിലൂടെ നടപ്പാക്കുന്ന ‘നിറവ്’ പദ്ധതിയുടെ ഭാഗമായി പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളജില്‍ നിര്‍മിച്ച ഹൈടെക് പോളിഹൗസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൃഷിയും ടെക്‌നോളജിയും തമ്മിലുള്ള പരസ്പരബന്ധിതമായ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകും. വിവിധ കാര്‍ഷിക വികസനപദ്ധതികള്‍ മുഖേന വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ മൂവായിരം ഹൈടെക് പോളിഹൗസുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. സി.ജെ. ജോസഫ്, ബര്‍സാര്‍ ഫാ. ജോസ് തറപ്പേല്‍, സെലിന്‍ ഐസക്, ജില്ലാ പഞ്ചായത്തംഗം സജി മഞ്ഞക്കടമ്പില്‍, വി.കെ. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.