Friday, September 21st, 2018

പണം നല്‍കാത്തതിന് സ്വന്തം സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

സ്വര്‍ണവും പണവും ആവശ്യപ്പെട്ട് വിജയയെ അണ്ണപ്പ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

Published On:Jul 30, 2018 | 8:08 am

കാസര്‍കോട്: കുന്താപൂരില്‍ പണം നല്‍കാത്തതിന്റെ വിരോധത്തില്‍ സ്വന്തം സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കുന്താപൂരിലെ അണ്ണപ്പ ഭണ്ഡാരിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ സഹോദരി വിജയ ഭണ്ഡാരി (50) ക്കാണ് കുത്തേറ്റത്. ജൂലൈ 22 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്വര്‍ണവും പണവും ആവശ്യപ്പെട്ട് വിജയയെ അണ്ണപ്പ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. നല്‍കാതിരുന്നതോടെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. വിജയയെ ഉഡുപ്പിയിലെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കുന്താപൂര്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.

 

 

LIVE NEWS - ONLINE

  • 1
    25 mins ago

    ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍

  • 2
    2 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    5 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    6 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    6 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    7 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    7 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    7 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    8 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം