Monday, August 26th, 2019

പ്രധാനാധ്യാപികയുടെ ആത്മഹത്യ; ആറുപേര്‍ക്കെതിരെ കേസ്

മലപ്പുറം: റിട്ട. പ്രധാനാധ്യാപിക തുവ്വൂര്‍ ഇളേടത്ത് ലീലാവതി (60) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കോടതി കേസെടുത്തു. ലീലാവതിയുടെ മകന്റെ ഭാര്യ അനുശ്രീ, മാതാപിതാക്കളായ അച്യുതന്‍കുട്ടി, ജയശ്രീ, രവി, രമണി, കരണ്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കേസ്. ലീലാവതിയുടെ മകന്‍ ഹരീഷ് സമര്‍പ്പിച്ച പരാതിപ്രകാരമാണിത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് ഹരീഷ് കോടതിയെ സമീപിച്ചത്. തന്റെ ഭാര്യ അനുശ്രീയും കരണും നടത്തിയ സംശയകരമായ നൂറിലേറെ ഫോണ്‍സംഭാഷണങ്ങളുടെ രേഖകള്‍, ഇ-മെയില്‍, എസ്എംഎസ്, ചാറ്റ് മെസേജുകള്‍, അമ്മയുടെ ആത്മഹത്യാകുറിപ്പ് എന്നിവ … Continue reading "പ്രധാനാധ്യാപികയുടെ ആത്മഹത്യ; ആറുപേര്‍ക്കെതിരെ കേസ്"

Published On:Apr 28, 2014 | 12:01 pm

മലപ്പുറം: റിട്ട. പ്രധാനാധ്യാപിക തുവ്വൂര്‍ ഇളേടത്ത് ലീലാവതി (60) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കോടതി കേസെടുത്തു. ലീലാവതിയുടെ മകന്റെ ഭാര്യ അനുശ്രീ, മാതാപിതാക്കളായ അച്യുതന്‍കുട്ടി, ജയശ്രീ, രവി, രമണി, കരണ്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കേസ്. ലീലാവതിയുടെ മകന്‍ ഹരീഷ് സമര്‍പ്പിച്ച പരാതിപ്രകാരമാണിത്.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് ഹരീഷ് കോടതിയെ സമീപിച്ചത്. തന്റെ ഭാര്യ അനുശ്രീയും കരണും നടത്തിയ സംശയകരമായ നൂറിലേറെ ഫോണ്‍സംഭാഷണങ്ങളുടെ രേഖകള്‍, ഇ-മെയില്‍, എസ്എംഎസ്, ചാറ്റ് മെസേജുകള്‍, അമ്മയുടെ ആത്മഹത്യാകുറിപ്പ് എന്നിവ ഹരീഷ് കോടതിയില്‍ തെളിവായി ഹാജരാക്കി. 2012 ഡിസംബര്‍ 21ന് ആയിരുന്നു ലീലാവതിയുടെ മരണം.
ഇതിനൊരാഴ്ച മുന്‍പായിരുന്നു ഹരീഷിന്റെ വിവാഹം. അധ്യാപകനായ ഹരീഷ് ജോലിക്കു പോകുന്ന സമയം ഭാര്യ അനുശ്രീ തുടര്‍ച്ചയായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതുസംബന്ധിച്ച് ചോദ്യം ചെയ്ത അമ്മയോട് അനുശ്രീ ദേഷ്യപ്പെടുകയും ചീത്ത വിളിക്കുകയും ചെയ്തതായി ഹരീഷ് കോടതിയില്‍ മൊഴി നല്‍കി. കേസ് മേയ് ആറിന് പരിഗണിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    3 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    5 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം