Saturday, January 19th, 2019

യുവാവിനെ മര്‍ദ്ദിച്ച സംഭവം: ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ കേസ്

ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്

Published On:Jun 13, 2018 | 8:10 pm

യുവാവിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എയും, ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. അനന്തകൃഷ്ണനാണ് പത്തനാപുരം എംഎല്‍എക്കെതിരെ പരാതി നല്‍കിയത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. തന്നെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്ന് അനന്തകൃഷ്ണന്‍ പറഞ്ഞു. അഞ്ചല്‍ ശബരിഗിരിയിലെ മരണവീട്ടില്‍ എത്തിയതായിരുന്നു ഇരുകൂട്ടരും. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്നാല്‍, യുവാവ് തന്നെയാണ് മര്‍ദ്ദിച്ചതെന്ന് എം.എല്‍.എയുടെ ഡ്രൈവര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    23 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു