Sunday, September 23rd, 2018

വിദ്യാര്‍ത്ഥിനിക്ക് നേരെ മുണ്ടുപൊക്കല്‍; കേസെടുത്തു

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലാണ് മംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്കു നേരെ അപമാന ശ്രമമുണ്ടായത്.

Published On:Jun 20, 2018 | 1:02 pm

കാഞ്ഞങ്ങാട്: റെയില്‍വേ സ്‌റ്റേഷനില്‍ നിയമ വിദ്യാര്‍ത്ഥിനിയെ മുണ്ടുപൊക്കി കാണിച്ച സംഭവത്തില്‍ യുവതിയുടെ ഇമെയില്‍ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലാണ് മംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്കു നേരെ അപമാന ശ്രമമുണ്ടായത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നത്. വൈകുന്നേരം 4.30 ഓടെ പിതാവിന്റെ കൂടെ കാഞ്ഞങ്ങാട്ടെത്തിയ പെണ്‍കുട്ടി ഏറനാട് എക്‌സ് വരുന്നതും കാത്ത് നില്‍ക്കുന്നതിനിടെയാണ് ഒരാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.
ഇയാളെ പെണ്‍കുട്ടി കൈയ്യേറ്റം ചെയ്യുകയും തല്ലിയോടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇമെയില്‍ വഴി പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനാണു പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    13 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    18 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള