Tuesday, September 18th, 2018

കാവേരി പ്രശ്‌നം; തമിഴ്‌നാട് മുഖ്യമന്ത്രി നിരാഹാരം തുടങ്ങി

പ്രശ്‌ന പരിഹാരത്തിനായി തമിഴ്‌നാട് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ഇന്നു കണ്ടേക്കും

Published On:Apr 3, 2018 | 10:35 am

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡും കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും നിരാഹാരസത്യഗ്രഹം തുടങ്ങി.
ജില്ലാ കേന്ദ്രങ്ങളില്‍ അണ്ണാ ഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടക്കുകയാണ്. ഇതിനിടെ പ്രശ്‌ന പരിഹാരത്തിനായി തമിഴ്‌നാട് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ഇന്നു കാണുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ 29 നകം സിഎംബിയുള്‍പ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ദേശം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നാണ് തമിഴ്‌നാടിന്റെ പൊതുവികാരം. വ്യാഴാഴ്ച ബന്ദ് നടത്തുമെന്നു പ്രതിപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചെന്നൈ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിരവധി പ്രതിഷേധപരിപാടികളാണ് അരങ്ങേറിയത്. റെയില്‍റോഡ് ഗതാതഗം തടസപ്പെടുത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ്‌ചെയ്തു.

 

LIVE NEWS - ONLINE

  • 1
    4 mins ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 2
    3 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 3
    4 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 4
    5 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 5
    5 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 6
    7 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 7
    7 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 8
    7 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 9
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു