Saturday, January 20th, 2018

ഇന്ത്യയുടെ നൂറാം ഉപഗ്രഹം കാര്‍ട്ടോസാറ്റ്-രണ്ട് വിക്ഷേപിച്ചു

രാവിലെ 9.29ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും പി.എസ്.എല്‍.വി സി 40 റോക്കറ്റിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് കുതിച്ചത്.

Published On:Jan 12, 2018 | 10:01 am

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച നൂറാം ഉപഗ്രഹം കാര്‍ട്ടോസാറ്റ്‌രണ്ട് വിക്ഷേപിച്ചു. രാവിലെ 9.29ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും പി.എസ്.എല്‍.വി സി 40 റോക്കറ്റിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് കുതിച്ചത്. വിക്ഷേപിച്ച് 7 മിനിട്ട് 15 സെക്കന്റില്‍ പി.എസ്.എല്‍.വി സി 40 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചു.
ഭൗമനിരീക്ഷണ സ്‌പേസ് ക്രാഫ്റ്റായ കാര്‍ട്ടോസാറ്റ് രണ്ട് സീരീസ് കൂടാതെ 31 ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 28 ഉപഗ്രഹങ്ങളും ഇന്ത്യയില്‍ നിന്നുള്ള ഓരോ മൈക്രോ, നാനോ ഉപഗ്രഹങ്ങളും ഇതില്‍ ഉള്‍പ്പെടും.
ഭൗമനിരീക്ഷണത്തിനുള്ള 710 കിലോ വരുന്ന കാര്‍ട്ടോസാറ്റ് രണ്ട് സീരീസ്, 100 കിലോ വരുന്ന മൈക്രോ സാറ്റലൈറ്റ്, അഞ്ചുകിലോ വരുന്ന നാനോ സാറ്റലൈറ്റ് എന്നിവയാണ് പി.എസ്.എല്‍.വി സി ഭ്രമണപഥത്തിലെത്തിക്കുക. 1323 കിലോയാണ് മൊത്തം ഉപഗ്രഹങ്ങളുടെ ഭാരം.

 

 

LIVE NEWS - ONLINE

  • 1
    37 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    22 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു