Friday, February 22nd, 2019

കാരറ്റ് കഴിക്കുന്നതിലും നല്ലത് കാരറ്റ് ജ്യൂസ് കുടിക്കുന്നതാണ്! കാരണം

എന്നും രാവിലെ ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു

Published On:Feb 28, 2018 | 8:24 am

ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നതാണ് കാരറ്റ്. ദിവസവും കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഒരു പാട് മാറ്റങ്ങള്‍ക്ക് വഴിവെക്കുന്നു. കാരറ്റില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകള്‍, വിറ്റാമിന്‍ ബി 1, ബി2 തുടങ്ങിയവ കൊണ്ടെല്ലാം സമ്പുഷ്ടമാണ്. ആന്റി ഓക്സിഡന്റുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കാരറ്റ്. കാരറ്റ് പച്ചക്ക് കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് കാരറ്റ് ജ്യൂസ് കുടിക്കുന്നത്. എന്നും രാവിലെ ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. പല്ലുകളുടെ ആരോഗ്യത്തിനും പല വിധത്തില്‍ സൗന്ദര്യസംരക്ഷണത്തിനും കാരറ്റ് ഉത്തമമാണ്. കാരറ്റ് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണം.
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് കാരറ്റ് ജ്യൂസ്. ദിവസവും ഇത് ശീലമാക്കിയാല്‍ കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കാരറ്റ് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ എ ഹൃദയാഘാത പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ പലപ്പോഴും കാരറ്റിന് ഇത്രത്തോളം ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എന്നും രാവിലെ ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും കാരറ്റ് ജ്യൂസ് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാരറ്റിലുള്ള പൊട്ടാസ്യം സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമപ്പെടുത്തുന്നു. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ ശരീരത്തില്‍ ഉണ്ടാവുന്നതിനും ഇത് സഹായിക്കുന്നു.
കരളിനെ ക്ലീനാക്കുന്ന കാര്യത്തിലും കാരറ്റ് തന്നെ മുന്‍പില്‍. കാരറ്റ് ജ്യൂസ് കഴിക്കുന്നതുകൊണ്ട് കരളിന്റെ ആരോഗ്യ കാര്യത്തില്‍ പേടിക്കേണ്ട. മാത്രമല്ല ഇത് കരള്‍ ക്ലീന്‍ ചെയ്ത് ശരീരത്തിന് പുതു ഉന്‍മേഷം നല്‍കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇത്രയും പറ്റിയ ജ്യൂസ് വേറൊന്നില്ല. ആന്റി ക്യാന്‍സര്‍ ഏജന്റായി കാരറ്റ് പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നു. വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ കാരറ്റ്ജ്യൂസ് വളരെയധികം സഹായിക്കുന്നു. കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതും മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

LIVE NEWS - ONLINE

  • 1
    5 mins ago

    നടി സുമലത. മാണ്ഡ്യയില്‍ മത്സരിച്ചേക്കും

  • 2
    14 mins ago

    മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

  • 3
    28 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 4
    32 mins ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 5
    2 hours ago

    കൊലപാതകക്കേസില്‍ പ്രതിക്ക് തടവും പിഴയും

  • 6
    14 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 8
    17 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 9
    21 hours ago

    സര്‍വകലാശാല കലാപശാലയാകരുത്