Sunday, February 17th, 2019

മുടിയുടെ നല്ല ആരോഗ്യത്തിന് കാരറ്റ്

കാരറ്റ്, വാഴപ്പഴം, തൈര് ചേര്‍ന്ന ഹെയര്‍ മാസ്‌ക്, കാരറ്റ്, വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്, കാരറ്റ് ,പപ്പായ, തൈര് ഹെയര്‍ മാസ്‌ക്, മുടി വളരാന്‍ സഹായിക്കും

Published On:Dec 4, 2018 | 8:52 am

കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് ക്യാരറ്റ് ഗുണം ചെയ്യുമെന്നത് എത്രപേര്‍ക്കറിയാം. തലമുടി സമൃദ്ധമായി വളരാനും മുടിയുടെ ആരോഗ്യത്തിനും കാരറ്റ് മികച്ചതാണ്. കാരറ്റ് കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയുന്നു. മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും. കാരറ്റ് ഇത്തരത്തില്‍ ഉപയോഗിച്ചാല്‍മതി.
1 കാരറ്റ്, വാഴപ്പഴം, തൈര് ചേര്‍ന്ന ഹെയര്‍ മാസ്‌ക്. മുടി പൊട്ടുന്നത് തടയുക മാത്രമല്ല മുടി വളരാനും സഹായിക്കും. കൂടാതെ മുടി മൃദുവും, സ്മൂത്തും ആക്കുന്നു. കാരറ്റും വാഴപ്പഴവും ചെറുതായി നുറുക്കുക തൈരും ചേര്‍ത്ത് ബ്ലെന്റ് ചെയ്യുക ഇത് മുടിയില്‍ പുരട്ടി ഒരു ഷവര്‍ ക്യാപ് ഇട്ട് 30 മിനിറ്റ് വയ്ക്കുക അതിനു ശേഷം മൈല്‍ഡ് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക
2 കാരറ്റ്, വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്. കാരറ്റ് ചെറിയ കഷണങ്ങളാക്കി നുറുക്കി ബ്ലെന്‍ഡറില്‍ അരയ്ക്കുക ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക ഇത് തലയോടില്‍ പുരട്ടി 20 മിനിറ്റ് വയ്ക്കുക ഷാമ്പൂ ഉപയോഗിച്ച് കഴുകുക. മുടിക്ക് നല്ല ആരോഗ്യം തരുന്നു.
3 കാരറ്റ് കറ്റാര്‍ വാഴ ഹെയര്‍ സ്‌പ്രേ മുടി വളരാന്‍ സഹായിക്കും. താരന്‍ അകറ്റുകയും മുടി വളര്‍ച്ചയെ കൂട്ടുകയും ചെയ്യും. കാരറ്റ് ഫുഡ് പ്രോസെസറില്‍ അരച്ച് ജ്യൂസ് എടുക്കുക സ്‌പ്രേ ബോട്ടിലില്‍ പകുതി കാരറ്റ് ജ്യൂസും പകുതി കറ്റാര്‍ വാഴ ജ്യൂസും എടുത്തു നന്നായി കുലുക്കുക ഇത് തലയോടില്‍ സ്‌പ്രേ ചെയ്തു വിരലുകള്‍ കൊണ്ട് 10 മിനിറ്റ് മസാജ് ചെയ്യുക 30 മിനിട്ടിനു ശേഷം കഴുകുക .
4 കാരറ്റ് ,പപ്പായ, തൈര് ഹെയര്‍ മാസ്‌ക്. തലയോട് വൃത്തിയാക്കുവാനും മുടി വളരുവാനും ഈ മിക്‌സ് മികച്ചതാണ്. കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. കാരറ്റും പപ്പായയും തൈരും അരയ്ക്കുക ഇത് മുടിയിലും തലയോട്ടിലെ പുരട്ടി 30 മിനിറ്റ് വയ്ക്കുക ഷാമ്പൂ ഉപയോഗിച്ച് കഴുകുക

LIVE NEWS - ONLINE

  • 1
    7 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    15 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    17 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും