Wednesday, January 16th, 2019

അമ്മയുടെ ത്യാഗം വിഫലമായി: അമ്മയ്ക്ക് പുറകെ കുഞ്ഞും യാത്രയായി.

കാരി കുഞ്ഞിനു വേണ്ടി കീമോതെറാപ്പി ചികിത്സ നിഷേധിക്കുകയാണ് ചെയ്തത്.

Published On:Sep 23, 2017 | 3:47 pm

കുഞ്ഞിനു വേണ്ടി സ്വന്തം ജീവനു വില നല്‍കാതിരുന്ന കാരി എന്ന മാതാവിനെ ഏവരും ഓര്‍ക്കുന്നുണ്ടാകും. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കാരിയുടെ മാതൃസ്‌നേഹം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്നിരുന്നു. കുഞ്ഞിനു വേണ്ടി ക്യാന്‍സര്‍ ചികിത്സ നിഷേധിച്ച കാരി ഡെക്ലീയം അവസാനം മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍ അമ്മയ്ക്ക് പുറകെ ആ കുഞ്ഞും യാത്രയായി. ജനിക്കുമ്പോള്‍ ഇരുപത്തിനാല് ആഴ്ച്ചയും, അഞ്ച് ദിവസവുമായിരുന്നു കുഞ്ഞിന്റെ പ്രായം. തൂക്കം 567 ഗ്രാം. വിദഗ്ദ ചികിത്സ നല്‍കി വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ചെയ്യാണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇത് കുഞ്ഞിന് ദോഷകരമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭചിത്രം നടത്താന്‍ ഡോക്ടര്‍ ആവശ്യപെടുകയും ചെയ്തു. എന്നാല്‍ തന്റെ ജീവനേക്കാള്‍ വലുത് കുഞ്ഞിന്റെ ജീവനാണെന്നു പറഞ്ഞ കാരി, ഗര്‍ഭചിത്രം നിഷേധിക്കുകയായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സിസേറിയന്‍ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എന്നാല്‍ മൂന്നാം ദിവസം കാരി ഈ ലോകത്തോട് വിടപറഞ്ഞു. കാരി-നിക്ക് ദമ്പതികള്‍ക്ക് ഈ കുഞ്ഞിനെ കൂടാതെ അഞ്ച് മക്കളുണ്ട്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    11 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    12 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    14 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    15 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    15 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    19 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    20 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    20 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി