Friday, September 21st, 2018

പഴയ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്..

കാറിന്റെ പരിശോധ കഴിഞ്ഞാല്‍ പിന്നെ രേഖകള്‍ കൃത്യമാണോ നോക്കണം

Published On:Jun 4, 2018 | 9:07 am

പുതിയ കാറുകളെ പോലെ തന്നെ പഴയകാറുകള്‍ വാങ്ങിക്കുന്നവരും കുറവല്ല. സാമ്പത്തികമായുള്ള പ്രശ്‌നം തന്നെയാണ് പലപ്പോഴും ഇതിനു കാരണം. എന്നാല്‍, നല്ല കാറുകളും ഇത്തരത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ പഴയകാറുകള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ശ്രദ്ധക്കുറവ് ചിലപ്പോള്‍ വലിയ പ്രശ്‌നത്തിലേക്ക് നയിക്കുന്നു.
വിവിധ ബ്രാന്‍ഡുകളെ കുറിച്ചും മോഡലുകളെ കുറിച്ചും മനസിലാക്കണം. അവയുടെ വില നിലവാരത്തെക്കകുറിച്ച് മനസിലാക്കണം. ഇതിനെപറ്റിയെല്ലാം വെബ്‌സൈറ്റുകളില്‍ നിന്ന് അറിയാന്‍ സാധിക്കും. പഴയ കാര്‍ വാങ്ങിക്കാന്‍ പോകുമ്പോള്‍, ഇതിനെ പറ്റി നല്ല അറിവുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കക്കുക.
പഴയ കാര്‍ വാങ്ങുന്നതിനു മുമ്പ് വിവിധ തരം റോഡുകളിലൂടെ മൂന്നു മുതല്‍ നാലു കിലോമീറ്റര്‍ വരെ ഓടിച്ചു നോക്കണം. എന്‍ജിന്‍ കൃത്യമായി സ്റ്റാര്‍ട്ടാകുന്നുണ്ടോ, സ്റ്റിയറിങ് വൈബ്രേഷന്‍, ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനത്തിനുള്ള വിറയല്‍, അസ്വാഭാവികമായ ശബ്ദങ്ങള്‍, ബ്രേക്ക് എന്നിവ പരിശോധിക്കണം. സ്പീഡോമീറ്ററും മൈലേജ് റെക്കോര്‍ഡറും പരിശോധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എന്‍ജിനില്‍ നിന്നോ ഗിയര്‍ ബോക്സില്‍ നിന്നോ ഓയില്‍ ചോരുന്നുണ്ടോ എന്ന് നോക്കണം. ടയര്‍, ബാറ്ററി എന്നിവയുടെ കാര്യങ്ങളും ശ്രദ്ധിക്കണം.
കാറിന്റെ പരിശോധ കഴിഞ്ഞാല്‍ പിന്നെ രേഖകള്‍ കൃത്യമാണോ നോക്കണം. രജിസ്ട്രേഷന്‍ ബുക്ക്, ഇന്‍ഷുറന്‍സ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, റോഡ് ടാക്സ് തുടങ്ങിയ രേഖകളാണ് പരിശോധിക്കേണ്ടത്. രജിസ്ട്രേഷന്‍ ബുക്ക്, ഇന്‍ഷുറന്‍സ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, റോഡ് ടാക്സ് എന്നിവ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ആവശ്യമാണ്. രജിസ്‌ഷ്രേന്‍ സര്‍ട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റാണോ എന്നും നോക്കണം. ഏതു സംസ്ഥാനത്താണ് രജിസ്ട്രേഷന്‍ എന്നൊക്കെ അറിയുക.

LIVE NEWS - ONLINE

  • 1
    3 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    3 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    4 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    4 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    4 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    4 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    6 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    6 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    7 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച