Monday, January 21st, 2019

ഈ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാം..

കാര്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്

Published On:Feb 10, 2018 | 9:18 am

ഇന്നത്തെക്കാലത്ത് കാറിന് ഒരുപാട് പ്രധാന്യമാണ് ഉള്ളത്. അതിനാല്‍ തന്നെ കാര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതും. ചിലര്‍ സ്ഥിരമായി ജോലിക്കു പോകുമ്പോള്‍ കാര്‍ ഉപയോഗിക്കുന്നു. ഇങ്ങനെ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ കാറിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ പരിഹരിക്കാന്‍ സാധിക്കാത്ത ഒരു പ്രശ്‌നവും ഇല്ലതാനും.
മഴക്കാലത്തും തണുപ്പുകാലത്തും ഈര്‍പ്പം കാരണം വിന്‍ഡ്ഷീല്‍ഡ് മങ്ങുന്നത് വലിയ പ്രശ്‌നമാണ്. ഇത് പുറത്തുള്ള കാഴ്കള്‍ കാണാന്‍ തടസ്സം ശൃഷ്ടിക്കുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായി ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കാം. വിന്‍ഡ്‌സ്‌ക്രീന്‍ നനഞ്ഞ തുണി കൊണ്ട് വൃത്തിയാക്കിയതിന് ശേഷം ടൂത്ത്‌പേസ്റ്റ് വിന്‍ഡ്‌സ്‌ക്രീനില്‍ ഉപയോഗിക്കുക. മൃദുവായ തുണി കൊണ്ട് വീണ്ടും വിന്‍ഡ്‌സ്‌ക്രീന്‍ തുടയ്ക്കുക. ഇത് ഈര്‍പ്പം നിനില്‍ക്കുന്നത് ഇ
ല്ലാതാക്കും.
കാറിനകത്ത് കറ വീഴുന്നത് സാധാരണമാണ്. കാപ്പി, ചായ എന്നിവ മറിഞ്ഞാലുണ്ടാകുന്ന കറ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്നാല്‍ അകത്തളത്തിലെ കറകള്‍ എളുപ്പത്തില്‍ നീക്കാന്‍ സാധിക്കും. കാപ്പികറകളെ ഗ്ലാസ് ക്ലീനര്‍ ഉപയോഗിച്ച് നീക്കം ചെയ്യാം. മൃദുവായ തുണി ഗ്ലാസ് ക്ലീനര്‍ ലായനിയില്‍ നനച്ചതിന് ശേഷം കറയുള്ള ഭാഗത്ത് അഞ്ച് മിനുട്ട് നേരം വെയ്ച്ചാല്‍ മതി. കാറില്‍ ഛര്‍ദ്ദിയുടെ പാടാണുള്ളതെങ്കില്‍ അപ്പക്കാരവും വെള്ളവും ഉപയോഗിച്ച് അകത്തളം വൃത്തിയാക്കാം. ആദ്യം സോപ്പുപയോഗിച്ച് ഛര്‍ദ്ദിയുള്ള ഭാഗം വൃത്തിയാക്കിയതിന് ശേഷം അപ്പക്കാരം കലക്കിയ വെള്ളം ഉപയോഗിക്കാം.
ഇന്ന് വരുന്ന മിക്ക കാറുകളുടെയും ബമ്പര്‍ ഒരുങ്ങുന്നത് പ്ലാസ്റ്റിക്കിലാണ്. ഇടിയുടെ ആഘാതം ഉള്‍ക്കൊണ്ട് കാറില്‍ കൂടുതല്‍ തകരാര്‍ സംഭവിക്കുന്നത് പ്ലാസ്റ്റിക് ബമ്പറുകള്‍ പ്രതിരോധിക്കും. ബമ്പര്‍ ചതവുകള്‍ ഉണ്ടാകുന്നത് ഡ്രൈവര്‍മാരെ സംബന്ധിച്ച് വലിയ പ്രശ്‌നം തന്നെ. എന്നാല്‍ ചൂട് വെള്ളം ഉപയോഗിച്ച് ഇത് പരിഹാരിക്കാം. ചൂട് വെള്ളമേല്‍ക്കുമ്പോള്‍ പ്ലാസ്റ്റിക് മൃദുവാകും. ചതവുള്ള ഭാഗത്ത് ചൂട് വെള്ളമൊഴിക്കുമ്പോള്‍ ആ ഭാഗം ശരിയായ സ്ഥിതിയിലേക്ക് തിരിച്ച് വരും.
കാറിലിരുന്ന് ഭക്ഷണ പദാര്‍ത്ഥം കഴിക്കുന്നത് അകത്തളത്ത് ദുര്‍ഗന്ധം ഉണ്ടാക്കുന്നു. വിന്‍ഡോ താഴ്ത്തി ഡ്രൈവ് ചെയ്തും, സുഗന്ധ വസ്തുക്കള്‍ പ്രയോഗിച്ചും അകത്തളത്തെ ദുര്‍ഗന്ധം കളയാന്‍ ശ്രമിക്കാറുണ്ടെങ്കിലും ദുര്‍ഗന്ധം ഇല്ലാതാകണമെന്നില്ല. എന്നാല്‍ ദുര്‍ഗന്ധം അകറ്റാനുള്ള എഴുപ്പമാര്‍ഗമാണ് അപ്പക്കാരം. അപ്പക്കാരം, ചിരട്ടക്കരി എന്നിവ മിശ്രിതമാക്കി കാറിനുള്ളില്‍ വിതറുക. ഒരു മണിക്കൂറിന് ശേഷം വാക്വം ക്ലീനര്‍ ഉപയോഗിച്ച് അകത്തളം വൃത്തിയാക്കുക. ദുര്‍ഗന്ധം ഇല്ലാതാകും.

LIVE NEWS - ONLINE

  • 1
    13 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    15 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    18 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    21 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    22 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    2 days ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം