Sunday, December 16th, 2018

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍

എഞ്ചിന്‍ അമിതമായി ചൂടാകുന്ന വേളയില്‍ കാറില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിടുക

Published On:Dec 3, 2018 | 11:56 am

എത്ര പരിപാലിച്ചാലും കാര്‍ എഞ്ചിന്‍ ചില അവസരങ്ങളില്‍ അമിതമായി ചൂടാകും. എന്നാല്‍ യാത്രയില്‍ പ്രതീക്ഷിക്കാതെ എഞ്ചിന്‍ ചൂടായി പുകഞ്ഞാല്‍ എന്തുചെയ്യും. കാര്‍ അമിതമായി ചൂടായാല്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി. 

* എഞ്ചിനില്‍ നിന്നുള്ള താപം ഉപയോഗിച്ചാണ് എസിയിലെ ഹീറ്റര്‍ സംവിധാനം പ്രവര്‍ത്തിക്കുക. അതുകൊണ്ടു എഞ്ചിന്‍ അമിതമായി ചൂടാകുന്ന വേളയില്‍ കാറില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിടുക. ഇതുവഴി എഞ്ചിന്‍ താപം ക്രമപ്പെടുത്താം. ഹീറ്റര്‍ ഓണ്‍ ചെയ്തതിന് ശേഷം ഫാന്‍ വേഗത കൂട്ടുക, ഫ്രഷ് എയര്‍ മോഡിലേക്ക് മാറ്റുക. എസി വെന്റുകള്‍ തുറന്ന ജനാലകളുടെ ദിശയില്‍ നിര്‍ത്തുക. അല്ലെങ്കില്‍ ക്യാബിനില്‍ ചൂട് കൂടും.
* കൂളന്റ് നില ഇടവേളകളില്‍ പരിശോധിക്കണം. റേഡിയേറ്ററില്‍ ആവശ്യത്തിന് വെള്ളവും കൂളന്റുമില്ലെങ്കില്‍ എഞ്ചിന്‍ താപം ക്രമാതീതമായി ഉയരും. കൂളന്റ് എത്രത്തോളം വേണമെന്ന് റേഡിയേറ്റര്‍ അറയില്‍ വ്യക്തമായി നിര്‍മ്മാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ ചൂടായിരിക്കുമ്പോള്‍ കൂളന്റ് നിറയ്ക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ്. ഈ അവസരത്തില്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യത കൂടും.
* എഞ്ചിന്‍ അമിതമായി ചൂടായെന്ന് കണ്ടാല്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ സുരക്ഷിതമായി വഴിയരികില്‍ നിര്‍ത്തണം. താപം രേഖപ്പെടുത്തുന്ന മീറ്ററില്‍ സൂചിക ചുവപ്പുവര കടന്നാല്‍ ആദ്യം ബോണറ്റ് പരിശോധിക്കണം. ബോണറ്റില്‍ നിന്നും പുക ഉയരുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. റേഡിയേറ്റര്‍ കുഴലിലുള്ള ചോര്‍ച്ചയാകാം ബോണറ്റിലെ പുകയ്ക്ക് കാരണം. എഞ്ചിന്‍ തണുത്താല്‍ മാത്രമെ റേഡിയേറ്റര്‍ ചോര്‍ച്ച പരിഹരിക്കാന്‍ സാധിക്കൂ. പുക അടങ്ങിയതിന് ശേഷം മാത്രമെ ബോണറ്റ് തുറക്കാവു. അല്ലാത്തപക്ഷം പൊള്ളല്‍ ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ബോണറ്റ് തുറന്നുവച്ചാല്‍ എഞ്ചിന്‍ പെട്ടെന്ന് തണുക്കും. എഞ്ചിന്‍ തണുത്തതിന് ശേഷം റേഡിയറ്ററിന് മുന്നില്‍ തടസ്സങ്ങളുണ്ടോയെന്നും പരിശോധിക്കുക.
* പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ താപത്തില്‍ എഞ്ചിന്‍ എത്തുന്നപക്ഷം കൂളിംഗ് ഫാനുകള്‍ കാറില്‍ പ്രവര്‍ത്തിക്കാറാണ് പതിവ്. തകരാറ് കാരണം കൂളിംഗ് ഫാന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എഞ്ചിന്‍ താപം വര്‍ധിക്കാന്‍ സാധ്യത കൂടും. കേടായ ഫ്യൂസും കൂളിംഗ് ഫാന്‍ പ്രവര്‍ത്തിക്കാതിരിക്കാനുള്ള കാരണമാണ്. റേഡിയേറ്ററിലേക്ക് വായു വലിച്ചെടുക്കുകയാണ് കൂളിംഗ് ഫാനിന്റെ ദൗത്യം. കൂളിംഗ് ഫാന്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും സാധാരണ വേഗത്തില്‍ റോഡിലൂടെ നീങ്ങാന്‍ കാറിന് ബുദ്ധിമുട്ട് നേരിടില്ല. എന്നാല്‍ തിരക്ക് കാരണം കാര്‍ നിരങ്ങിയാണ് നീങ്ങുന്നതെങ്കില്‍ എഞ്ചിന്‍ താപം പെട്ടെന്ന് വര്‍ധിക്കും. കാര്‍ അമിതമായി ചൂടായെന്ന് കണ്ടാല്‍ വഴിയരികില്‍ നിര്‍ത്തി എഞ്ചിന്‍ തണുക്കും വരെ കാത്തുനില്‍ക്കണം.

LIVE NEWS - ONLINE

  • 1
    48 mins ago

    ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ 28 കാരന്‍ പീഡിപ്പിച്ചു

  • 2
    4 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 3
    4 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 4
    20 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 5
    21 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 6
    21 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    22 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 8
    24 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 9
    24 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി