Wednesday, July 17th, 2019

ഗിയര്‍ബോക്‌സിലെ തകരാറ് തിരിച്ചറിയാന്‍..

ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഗിയര്‍ തെന്നിമാറുന്നത് ഗിയര്‍ബോക്സ് കേടായതിന്റെ ലക്ഷണമാണ്

Published On:May 21, 2018 | 11:41 am

കൃത്യമായി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഗിയര്‍ബോക്‌സ്. കാരണം, ചെറിയ ശ്രദ്ധക്കുറ്വ് ഗിയര്‍ബോക്‌സിന്റെ പ്രവര്‍ത്തനത്തെ തകരറിലാക്കും. എന്നാല്‍ ഇതിന്റെ തകരാറ് തിരിച്ചറിയുന്നതെങ്ങനെ എന്ന് പലര്‍ക്കും അറിവുണ്ടാകില്ല. ഗിയര്‍ബോക്‌സിലെ തകരാര്‍ തിരിച്ചറിയാന്‍ എളുപ്പ വഴികളുണ്ട്. ഈ കാര്യങ്ങള്‍ അതിനുള്ള മുന്നറിയിപ്പാണ്.
ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഗിയര്‍ തെന്നിമാറുന്നത് ഗിയര്‍ബോക്സ് കേടായതിന്റെ ലക്ഷണമാണ്. മാനുവല്‍ കാറില്‍ ഡ്രൈവര്‍ നിര്‍ദ്ദേശിക്കുന്ന ഗിയറിലായിരിക്കണം വാഹനം തുടരേണ്ടത്. എന്നാല്‍ ഈ അവസരത്തില്‍ ഗിയര്‍ സ്റ്റിക്ക് സ്വമേധയാ തെന്നിമാറി ന്യൂട്രലിലേക്ക്‌വീഴും. ഡ്രൈവിംഗില്‍ ഇതു വലിയ അപകടഭീഷണി ഉയര്‍ത്തും.
ഗിയര്‍ബോക്സില്‍ പ്രശ്നമുണ്ടെന്നതിന്റെ ആദ്യ സൂചനയാണ് കാറിനടിയില്‍ ചോരുന്ന കടും ചുവപ്പു നിറത്തിലുള്ള ഓയില്‍. ഗിയര്‍ബോക്സ് ഓയിലാണ് ഇവിടെ ചോരുന്നത്. ബെല്‍ ഹൗസിങ്ങിലുള്ള തകരാര്‍, ഇളകിയ ട്രാന്‍സ്മിഷന്‍ പാന്‍, വീണ്ടുകീറിയ സീലുകള്‍, കേടായ ആക്സിലുകള്‍ ഇങ്ങനെ പല കാരണങ്ങളാല്‍ ഗിയര്‍ബോക്സ് ഓയില്‍ ചോരാന്‍. ചോര്‍ച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ഗിയര്‍ബോക്സ് പെട്ടെന്ന് കേടാകും.
ഗിയര്‍ മാറിയിട്ടും ഒന്നോ, രണ്ടോ നിമിഷം വൈകിയാണ് കാര്‍ പ്രതികരിക്കുന്നതെങ്കില്‍ ഗിയര്‍ബോക്സില്‍ തകരാറുണ്ടെന്നതിന്റെ സൂചനയാണിത്. ഈ അവസരത്തില്‍ ഗിയര്‍ മാറിയാലും എഞ്ചിന്‍ ഇരമ്പുക മാത്രമെ ചെയ്യാറുള്ളു. മാറിയ ഗിയര്‍ നിലയ്ക്ക് അനുയോജ്യമായി ഇടപെടാന്‍ കാറിന് പറ്റില്ല. ഏതാനും നിമിഷം വൈകി മാത്രമാകും കാര്‍ പ്രതികരിക്കുക. ഒന്നുകില്‍ ക്ലച്ച് തേഞ്ഞു തീര്‍ന്നതാകാം ഇവിടെ കാരണം. അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ കേടുപാടുകള്‍ ഗിയര്‍ബോക്സില്‍ സംഭവിച്ചിട്ടുണ്ടാകും.

LIVE NEWS - ONLINE

  • 1
    11 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    12 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    15 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    16 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    18 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    19 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    19 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    19 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    20 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍