Monday, November 19th, 2018

തേഞ്ഞിപ്പലത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു

മലപ്പുറം: തേഞ്ഞിപ്പലം കലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. പുക കണ്ട യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചേലേമ്പ്ര പാറയില്‍ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗന്‍ കാറാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് നിഗമനം. സുബൈറും കുടുംബവും ചേളാരിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കാത്തത് വലിയ അപകടം ഒഴിവാക്കി. മഴയിലും കത്തിയ കാറിനടുത്തേക്ക് നാട്ടുകാര്‍ക്കും പൊലീസിനും അടുക്കാനായില്ല. കോഴിക്കോട് മീഞ്ചന്തയില്‍നിന്ന് ഫയര്‍ ഫോഴ്‌സ് എത്തുമ്പോഴേക്കും കാര്‍ കത്തിയമര്‍ന്നിരുന്നു. ഇത് കാരണം ഒരുമണിക്കൂറോളം ദേശീയപാതയില്‍ … Continue reading "തേഞ്ഞിപ്പലത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു"

Published On:Jul 16, 2018 | 8:06 am

മലപ്പുറം: തേഞ്ഞിപ്പലം കലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. പുക കണ്ട യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചേലേമ്പ്ര പാറയില്‍ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗന്‍ കാറാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് നിഗമനം. സുബൈറും കുടുംബവും ചേളാരിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കാത്തത് വലിയ അപകടം ഒഴിവാക്കി. മഴയിലും കത്തിയ കാറിനടുത്തേക്ക് നാട്ടുകാര്‍ക്കും പൊലീസിനും അടുക്കാനായില്ല. കോഴിക്കോട് മീഞ്ചന്തയില്‍നിന്ന് ഫയര്‍ ഫോഴ്‌സ് എത്തുമ്പോഴേക്കും കാര്‍ കത്തിയമര്‍ന്നിരുന്നു. ഇത് കാരണം ഒരുമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    8 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    14 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    16 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    16 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’