സിപിഎം പ്രവര്‍ത്തകന്റെ കാര്‍ അടിച്ചു തകര്‍ത്തു

Published:December 16, 2016

Window Glass Broken Full

 

 

 
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്റെ കാര്‍ അടിച്ചു തകര്‍ത്ത നിലയില്‍. കണ്ണാടിപ്പറമ്പില്‍ ചിക്കന്‍ വ്യാപാരം നടത്തുന്ന നിടുവാട്ടെ ഷെറീഫിന്റെ ഇന്നോവ കാറാണ് ഇന്ന് പുലര്‍ച്ചെ ഒരു സംഘം അടിച്ചു തകര്‍ത്തത്.
കാറിന്റെ മുഴുവന്‍ ഗഌസുകളും തകര്‍ന്നു. കഴിഞ്ഞ ദിവസം കാര്‍ സുഹൃത്ത് റംഷീദിന് മംഗളൂരുവില്‍ പോകാന്‍ നല്‍കിയിരുന്നു. ഉണിലാട്ട് വയലിന് സമീപം റോഡരികില്‍ നിര്‍ത്തി ഇട്ടതായിരുന്നു.അക്രമത്തിന് പിന്നില്‍ നിരന്തരം ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ അടങ്ങിയ സംഘം ആണെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വിവരമറിഞ്ഞു മയ്യില്‍ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.