Wednesday, February 20th, 2019

കാര്‍ മൈലേജ് കുറയാനുള്ള കാരണങ്ങള്‍

തെറ്റായ ഡ്രൈവിംഗ് ശീലങ്ങള്‍ മൈലേജ് കുറക്കുന്നു

Published On:Jul 9, 2018 | 8:49 am

കാറിന്റെ മൈലേജ് കുറയുന്നു എന്ന പരാതി പലര്‍ക്കുമുണ്ട്. കാര്‍ വാങ്ങി കുറച്ചു കാലത്തു ശേഷം തന്നെ മൈലേജ് കുറയുന്നു. ഡ്രൈവിംഗ് ശീലങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൈലേജ് കുറക്കുന്നത്.
ടാങ്കില്‍ നിന്നും ഇന്ധനം എഞ്ചിനിലേക്ക് എത്തിക്കുകയാണ് ഫ്യൂവല്‍ പമ്പിന്റെ ദൗത്യം. ഫ്യൂവല്‍ പമ്പില്‍ കരടുകള്‍ അടിഞ്ഞാല്‍ ആവശ്യമായ അളവില്‍ ഇന്ധനം എഞ്ചിനില്‍ എത്തില്ല. മൈലേജ് കുറയാന്‍ ഇതും കാരണമാണ്. തെറ്റായ ഡ്രൈവിംഗ് ശീലങ്ങള്‍ മൈലേജ് കുറക്കുന്നു. കാറില്‍ മൈലേജ് കുറയുന്നുണ്ടെന്ന് അനുഭവപ്പെട്ടാല്‍ ആദ്യം ഡ്രൈവിംഗ് ശീലങ്ങള്‍ വിലയിരുത്തുന്നത് നന്നായിരിക്കും. പൊടുന്നനെ ആക്സിലറേറ്റര്‍ ചവിട്ടി എഞ്ചിന്‍ ഇരമ്പിപ്പിക്കുന്ന ശീലം ഇന്ധനചെലവ് വര്‍ധിപ്പിക്കും. ഇതിനു പുറമെ അമിതവേഗത്തില്‍ പതിവായി കാറോടിച്ചാലും മൈലേജ് കുറയും.
ടയറില്‍ പ്രശ്നങ്ങളുണ്ടെങ്കിലും കാറില്‍ ഇന്ധനഉപഭോഗം വര്‍ധിക്കും, മൈലേജ് കുറയും. ടയര്‍ മര്‍ദ്ദം കുറഞ്ഞാലും ഇതുതന്നെ അവസ്ഥ. ഇന്ധനഉപഭോഗം വര്‍ധിക്കാന്‍ ടയര്‍ പ്രശ്നങ്ങള്‍ ഇടവരുത്തും. കൃത്യമായ ഇടവേളകളില്‍ ടയര്‍ അലൈന്‍മെന്റും മര്‍ദ്ദവും പരിശോധിക്കണം. പെട്രോള്‍ കാറില്‍ സ്പാര്‍ക്ക് പ്ലഗ് മുഖേനയാണ് എഞ്ചിനില്‍ ജ്വലനപ്രക്രിയ നടക്കുന്നത്. സ്പാര്‍ക്ക് പ്ലഗിലുണ്ടാകുന്ന തകരാര്‍ കാറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. സ്പാര്‍ക്ക് പ്ലഗുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ആക്സിലറേറ്റ് ചെയ്യുമ്പോള്‍ പൊടുന്നനെ താളം നഷ്ടപ്പെടുന്നതായി അനുഭവപ്പെടും. മൈലേജും ഇക്കാരണത്താല്‍ കുറയും.

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    4 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    5 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    8 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു