Wednesday, September 19th, 2018

കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് ചെറുപുഴ സ്വദേശി മരിച്ചു

    കാസര്‍കോട്: കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. ചെറുപുഴ സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്ത് ദേശീയപാതയിലാണ് അപകടം. കാറിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത് അരമണിക്കൂറിന് ശേഷമാണ്. ഇന്ന് രാവിലെ 11.30ഓടെയാണ് അപകടം. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്കു പോകുകയായിരുന്ന കെ എല്‍ 13 എസ് 7755 നമ്പര്‍ ആള്‍ട്ടോ … Continue reading "കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് ചെറുപുഴ സ്വദേശി മരിച്ചു"

Published On:May 6, 2017 | 12:34 pm

Accident Full Image New

 

 
കാസര്‍കോട്: കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. ചെറുപുഴ സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്ത് ദേശീയപാതയിലാണ് അപകടം. കാറിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത് അരമണിക്കൂറിന് ശേഷമാണ്. ഇന്ന് രാവിലെ 11.30ഓടെയാണ് അപകടം. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്കു പോകുകയായിരുന്ന കെ എല്‍ 13 എസ് 7755 നമ്പര്‍ ആള്‍ട്ടോ കാറും നീലേശ്വരം ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്ത് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ പിഞ്ചുകുഞ്ഞു ഉള്‍പ്പെടെ ആറു പേരാണുണ്ടായിരുന്നത്. പരിക്കേറ്റ കുഞ്ഞിനേയും മൂന്ന് സ്ത്രീകളേയും ആദ്യം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    7 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    8 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    11 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    12 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    13 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    16 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു