Friday, February 22nd, 2019

വ്യാപാരി പ്രശ്‌നം കന്റോണ്‍മെന്റ് രമ്യമായി പരിഹരിക്കണം

കണ്ണൂര്‍ നഗരം രണ്ട് ബോര്‍ഡുകളാണ് ഭരിക്കുന്നത്. ഒന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ രണ്ടാമത്തേത് കന്റോണ്‍മെന്റ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍. എന്നാല്‍ പട്ടാളത്തിന്റെ കീഴിലാണ് കന്റോണ്‍മെന്റ് ബോര്‍ഡ്. കണ്ണൂര്‍ ഡി എസ് സി സ്‌റ്റേഷന്റെ കീഴിലാണ് ഈ ബോര്‍ഡ്. ഇവരെ നിയന്ത്രിക്കുന്നത് പൂനയിലെ പട്ടാള മേധാവികളാണ്. കന്റോണ്‍മെന്റ് ബോര്‍ഡിലേക്ക് ജനാധിപത്യക്രമത്തില്‍ തെരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും അന്തിമ തീരുമാനം പട്ടാള ഓഫീസര്‍ക്ക് തന്നെയാണ് പരമാധികാരം. കന്റോണ്‍മെന്റ് ബോര്‍ഡിന്റെ കീഴിലാണ് ജില്ലാ ആശുപത്രി, ബസ് സ്റ്റാന്റ്, ബര്‍ണശ്ശേരി … Continue reading "വ്യാപാരി പ്രശ്‌നം കന്റോണ്‍മെന്റ് രമ്യമായി പരിഹരിക്കണം"

Published On:Apr 3, 2018 | 1:40 pm

കണ്ണൂര്‍ നഗരം രണ്ട് ബോര്‍ഡുകളാണ് ഭരിക്കുന്നത്. ഒന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ രണ്ടാമത്തേത് കന്റോണ്‍മെന്റ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍. എന്നാല്‍ പട്ടാളത്തിന്റെ കീഴിലാണ് കന്റോണ്‍മെന്റ് ബോര്‍ഡ്.
കണ്ണൂര്‍ ഡി എസ് സി സ്‌റ്റേഷന്റെ കീഴിലാണ് ഈ ബോര്‍ഡ്. ഇവരെ നിയന്ത്രിക്കുന്നത് പൂനയിലെ പട്ടാള മേധാവികളാണ്. കന്റോണ്‍മെന്റ് ബോര്‍ഡിലേക്ക് ജനാധിപത്യക്രമത്തില്‍ തെരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും അന്തിമ തീരുമാനം പട്ടാള ഓഫീസര്‍ക്ക് തന്നെയാണ് പരമാധികാരം. കന്റോണ്‍മെന്റ് ബോര്‍ഡിന്റെ കീഴിലാണ് ജില്ലാ ആശുപത്രി, ബസ് സ്റ്റാന്റ്, ബര്‍ണശ്ശേരി മേഖല എന്നിവയാണ് ഉള്‍പ്പെടുന്നത്.
കഴിഞ്ഞ കുറച്ചുനാളായി കന്റോണ്‍മെന്റ് ബോര്‍ഡ് ഇവിടെ വ്യാപാരം നടത്തുന്ന 36 ഓളം കടയുടമകളോട് മുറി ഒഴിഞ്ഞുകൊടുക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. 30-40 വര്‍ഷത്തിലേറെ വ്യാപാരം നടത്തുന്ന 14,000 രൂപയിലധികം മാസവാടക നല്‍കുന്ന നിരവധി വ്യാപാരികള്‍ ഇക്കൂട്ടത്തിലുണ്ട്. ഈ വ്യാപാരികളെ ആശ്രയിച്ച് നൂറുകണക്കിന് കുടുംബാംഗങ്ങള്‍ കഴിയുന്നത്. ഒരു സുപ്രഭാതത്തില്‍ വ്യാപാരം നടത്തുന്നവരോട് മുറികള്‍ മുഴുവന്‍ ഒഴിഞ്ഞുതരണമെന്ന് അധികൃതര്‍ അന്ത്യശാസനം നല്‍കുകയായിരുന്നു. ഏപ്രില്‍ 2ന് രാവിലെ 11 മണിക്കുള്ളില്‍ കന്റോണ്‍മെന്റ് പരിധിയിലുള്ള മുഴുവന്‍ വ്യാപാരികളും കടകള്‍ ഒഴിഞ്ഞ് താക്കോല്‍ കൈമാറണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ഒഴിപ്പിക്കലിന് കാരണമായി പറയുന്നത് ലേലം നടത്തി വീണ്ടും കടമുറികള്‍ നല്‍കാനാണെന്നാണ്. ഇക്കാര്യം കന്റോണ്‍മെന്റ് യോഗത്തില്‍ പട്ടാള അധികൃതര്‍ പറഞ്ഞപ്പോള്‍ അതിനെതിരെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചെറുത്തുനിന്നു. ഒടുവില്‍ അധികൃതരുടെ തീരുമാനം ജനാധിപത്യ രീതിയില്‍ വോട്ടിനിട്ട് തള്ളുകയും ചെയ്തു. പക്ഷെ കന്റോണ്‍മെന്റ് ബോര്‍ഡില്‍ പട്ടാള അധികൃതരുടെ കടയടപ്പിക്കല്‍ തീരുമാനം തള്ളപ്പെട്ടെങ്കിലും ജനാധിപത്യ ക്രമം കാറ്റില്‍ പറത്തി പട്ടാളത്തിന്റെ തീരുമാനം ഏകാധിപത്യ രീതിയില്‍ അടിച്ചേല്‍പിക്കാനാണ് അധികൃതര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യാപാരികളും നേതാക്കന്മാരും മറ്റും ആരോപിക്കുന്നത്. കന്റോണ്‍മെന്റ്ിന് ഡപ്പോസിറ്റ് കൊടുത്താണ് വ്യാപാരികള്‍ 1985 മുതല്‍ കച്ചവടം നടത്തിവരുന്നത്. ഈ കച്ചവടക്കാര്‍ വായ്പയെടുത്താണ് തങ്ങളുടെ വ്യാപാരം മുന്നോട്ട് കൊണ്ടുപോകുന്നത്. ജില്ലാ ആശുപത്രി പരിസരത്താണ് കന്റോണ്‍മെന്റിന് കീഴില്‍ വരുന്ന ഈ വ്യാപാര സമുച്ചയം സ്ഥിതിചെയ്യുന്നത്.
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്രയമാണ് ഈ വ്യാപാരസ്ഥാപനങ്ങള്‍. 2013 കാലഘട്ടത്തിലും കന്റോണ്‍മെന്റ് ബോര്‍ഡ് ഇത്തരമൊരു കുടിയൊഴിപ്പിക്കല്‍ നീക്കം നടത്തിയിരുന്നു. അന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ കണ്ണൂര്‍ പൗരാവലി വ്യാപാരികള്‍ക്കൊപ്പം അണിനിരന്ന് പട്ടാളനീക്കത്തെ ചെറുത്ത് തോല്‍പിച്ചു. ഇപ്പോള്‍ വീണ്ടും പൂനയിലെ പട്ടാള ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ നടത്തുന്ന നീക്കമാണ് ഈ കുടിയൊഴിപ്പിക്കലും കടമുറികള്‍ ലേലം ചെയ്യാനുള്ള നീക്കവുമെന്നാണ് പൊതുസമൂഹത്തില്‍ ചര്‍ച്ചനടക്കുന്നത്. എന്തായാലും ജനകീയ താല്‍പര്യത്തെ മറികടന്ന് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡില്‍ വോട്ടിനിട്ട് തള്ളപ്പെട്ട ഒരു തീരുമാനം മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് കണ്ണൂരില്‍ അധികൃതര്‍ നടത്തുന്ന നീക്കം ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. പട്ടാള ഓഫീസര്‍മാരുടെ ഭരണമല്ല ഇവിടെ നടക്കുന്നത് ഓര്‍മ്മവേണം. എന്തായാലും കണ്ണൂരിലെ രാഷ്ട്രീയ നേതാക്കള്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ സമീപിക്കും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും മറ്റും കണ്ട് കണ്ണൂരിലെ വ്യാപാരികളുടെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കണ്ണൂരിലെ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    10 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    12 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    15 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    17 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം