Tuesday, February 19th, 2019

വായ്പുണ്ണിന് പരിഹാരം കാണാന്‍ തൈര്

വായ്പ്പുണ്ണ് മാറ്റാന്‍ എപ്പോഴും നല്ലത് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്

Published On:Oct 10, 2018 | 9:00 am

വായ്പുണ്ണ് കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. വേദന, ആഹാരം കഴിക്കാന്‍ സാധിക്കാതിരിക്കുക അങ്ങനെ പല പ്രശ്‌നങ്ങലും നേരിടേണ്ടി വരുന്നു. വായ്പുണ്ണിന് പരിഹാരം മരുന്നുകള്‍ വഴി ലഭിക്കാറുണ്ട്. എന്നാല്‍ ഇത് മറ്റ് പല പ്രശസ്‌നങ്ങള്‍ക്കും വഴിവെയ്ക്കാറുമുണ്ട്. വായ്പ്പുണ്ണ് മാറ്റാന്‍ എപ്പോഴും നല്ലത് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. യായൊതു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്ത രീതി.
തൈര്
തൈരും മോരും ഇത്തരത്തില്‍ വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല വയറ്റില്‍ എന്തെങ്കിലും തരത്തില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.
തേന്‍
തേന്‍ ഉപയോഗിച്ച് നമുക്ക് വായ്പ്പുണ്ണിനെ പെട്ടെന്ന് ഇല്ലാതാക്കാവുന്നതാണ്. ഇത് വായിലെ എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും കുറക്കുന്നു. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ തേന്‍ വെക്കുമ്പോള്‍ ഉണ്ടാവുന്ന നീറ്റവും വേദനയും അല്‍പം സഹിക്കണം എന്ന് മാത്രം. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പെട്ടെന്ന് വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിന് തേന്‍ സഹായിക്കുന്നു.
കറ്റാര്‍ വാഴ
കറ്റാര്‍ വാഴ വായ്പ്പുണ്ണ് പോലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം തരുന്നു. ഇത് പെട്ടെന്ന് തന്നെ വായിലെ പ്രശ്‌നത്തിന് പരിഹാരം കാണുകയും നീറ്റലും മുറിവും ഉണക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ
വെളിച്ചെണ്ണയും വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ സഹായിക്കും. വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് അല്‍പം വെളിച്ചെണ്ണ പുരട്ടുക. ഇത് വായ്പ്പുണ്ണ് മൂലമുള്ള നീറ്റലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    5 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    5 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    5 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    5 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    5 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    6 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു