Tuesday, June 25th, 2019

കാന്‍ഡിമാന്‍ കരുത്തില്‍ ഡല്‍ഹി

ആദ്യ ഐ.പി.എല്‍ സെഞ്ചുറി തികയ്ക്കാന്‍ സാധിക്കാതെ ധവാന്‍

Published On:Apr 13, 2019 | 10:28 am

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് ജയം. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
63 പന്തില്‍ നിന്ന് രണ്ടു സിക്‌സും 11 ബൗണ്ടറിയുമടക്കം 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിഖര്‍ ധവാന്റെയും 46 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഡല്‍ഹി വിജയത്തില്‍ നിര്‍ണായകമായത്. കോളിന്‍ ഇന്‍ഗ്രാം സിക്‌സറിലൂടെ മത്സരം അവസാനിപ്പിച്ചതോടെ ധവാന് ഐ.പി.എല്ലിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടം നഷ്ടമായി. ആറു പന്തില്‍ നിന്ന് 14 റണ്‍സുമായി ഇന്‍ഗ്രാം പുറത്താകാതെ നിന്നു.
179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്കായി ധവാനും പൃഥ്വി ഷായും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. 18 പന്തില്‍ നിന്നും 32 റണ്‍സ് അടിച്ചു കൂട്ടിയ ഈ കൂട്ടുകെട്ട് പൊളിച്ചത് പ്രസിദ് കൃഷ്ണയാണ്. എഴു പന്തില്‍ നിന്ന് രണ്ടു സിക്‌സടക്കം 14 റണ്‍സെടുത്ത പൃഥ്വിയെയാണ് പ്രസിദ് പുറത്താക്കിയത്. പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (6) വലിയ സംഭാവനകളില്ലാതെ മടങ്ങി.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ധവാന്‍ ഋഷഭ് പന്ത് സഖ്യമാണ് മത്സരം കൊല്‍ത്തക്കയുടെ പക്കല്‍ നിന്ന് പൂര്‍ണമായും സ്വന്തമാക്കിയത്. ധവാന് മികച്ച പിന്തുണ നല്‍കിയ പന്ത് 31 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 46 റണ്‍സെടുത്ത് 18ാം ഓവറിലാണ് പുറത്തായത്. 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    6 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    8 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    10 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    11 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്