Saturday, September 22nd, 2018

അര്‍ബുദമുണ്ടാകും സൂക്ഷിക്കുക…

  ഇത് ആരോഗ്യവകുപ്പിന്റെ ബോധവല്‍കരണ വാക്യമല്ല, മരുന്ന് കമ്പനികള്‍ രോഗികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണിത്. അര്‍ബുദത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിരോധിച്ച പൈറോഗഌറ്റാസോണ്‍ അടങ്ങിയ പ്രമേഹമരുന്നാണ് അര്‍ബുദ മുന്നറിയിപ്പുമായി വിപണിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. നിരോധനം നീക്കി കഴിഞ്ഞ ജൂലൈ 31ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ജാഗ്രത നിര്‍ദേശമടങ്ങിയ ലഘുലേഖകള്‍ കൂടി ഉള്‍പ്പെടുത്തി മരുന്ന് വീണ്ടും പുറത്തിറക്കിയത്. വിജ്ഞാപനപ്രകാരം സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്നറിയിപ്പുകളാണ് ലഘുലേഖയിലുള്ളത്. എന്നാല്‍, ആവശ്യമായ … Continue reading "അര്‍ബുദമുണ്ടാകും സൂക്ഷിക്കുക…"

Published On:Aug 26, 2013 | 5:46 pm

cancer full

 
ഇത് ആരോഗ്യവകുപ്പിന്റെ ബോധവല്‍കരണ വാക്യമല്ല, മരുന്ന് കമ്പനികള്‍ രോഗികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണിത്. അര്‍ബുദത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിരോധിച്ച പൈറോഗഌറ്റാസോണ്‍ അടങ്ങിയ പ്രമേഹമരുന്നാണ് അര്‍ബുദ മുന്നറിയിപ്പുമായി വിപണിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. നിരോധനം നീക്കി കഴിഞ്ഞ ജൂലൈ 31ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ജാഗ്രത നിര്‍ദേശമടങ്ങിയ ലഘുലേഖകള്‍ കൂടി ഉള്‍പ്പെടുത്തി മരുന്ന് വീണ്ടും പുറത്തിറക്കിയത്. വിജ്ഞാപനപ്രകാരം സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്നറിയിപ്പുകളാണ് ലഘുലേഖയിലുള്ളത്. എന്നാല്‍, ആവശ്യമായ മുന്നറിയിപ്പ് നല്‍കി മരുന്ന് വീണ്ടും പുറത്തുവരുന്നതില്‍ അസ്വാ’ാവികതയില്ലെന്ന്് പ്രമുഖ ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മൂത്രാശയ അര്‍ബുദമുള്ളവര്‍ക്കും രോഗപാരമ്പര്യമുള്ളവര്‍ക്കും ഈ മരുന്ന് കൊടുക്കരുതെന്ന് ലഘുലേഖയില്‍ പറയുന്നു. ആദ്യമായത്തെുന്ന രോഗികളില്‍ ഒരു കാരണവശാലും ഈ മരുന്ന് ഉപയോഗിക്കരുത്. മരുന്ന് നല്‍കുന്നവരില്‍ മൂന്നുമുതല്‍ ആറുമാസത്തിനുള്ളില്‍ ഗുണകരമാണോ സുരക്ഷിതമാണോ എന്ന് ഡോക്ടര്‍ വിലയിരുത്തണമെന്നും ലഘുലേഖയില്‍ പറയുന്നു.
മരുന്ന് നിര്‍ദേശിക്കുന്നതിനുമുമ്പ് രോഗിയുടെ പ്രായം, മറ്റുഘടകങ്ങള്‍ എന്നിവ പരിഗണിച്ചശേഷം മൂത്രാശയ കാന്‍സറിന് സാധ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ലഘുലേഖയില്‍ ആവശ്യപ്പെടുന്ന മറ്റൊരു കാര്യം. പ്രായമായവര്‍ക്ക് ജാഗ്രതയോടെ മാത്രമേ മരുന്ന് നിര്‍ദേശിക്കാവൂ എന്നും ഡോക്ടര്‍മാര്‍ക്കായുള്ള ലഘുലേഖയില്‍ വ്യക്തമാക്കുന്നു.—
കഴിഞ്ഞ ജൂണ്‍ 18നാണ് ആരോഗ്യമന്ത്രാലയം പൈറോഗഌറ്റാസോണ്‍ അടങ്ങിയ മരുന്നുകളില്‍ ചിലത് നിരോധിക്കാന്‍ തീരുമാനിച്ചത്. ഇവക്ക് പകരം വിലകുറഞ്ഞ മരുന്നുകള്‍ വിപണിയില്‍ ല’്യമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി. ബഹുരാഷ്ട്ര മരുന്ന് കമ്പനികളായ യു.—എസ് വിറ്റാമിന്‍, മാന്‍കൈന്റ്്, മൈക്രോ, ബഌക്രോസ് തുടങ്ങിയ പ്രമേഹമരുന്നുകളിലെ മുഖ്യഘടകമായ പൈറോഗഌറ്റാസോണ്‍ നിരോധിക്കപ്പെട്ടത് കുത്തക കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. എതായാലും ആരോഗ്യ രംഗത്തെ ഈ മലക്കം മറച്ചിലിനിടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.—

LIVE NEWS - ONLINE

 • 1
  9 mins ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 2
  12 mins ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 3
  14 mins ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 4
  25 mins ago

  ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

 • 5
  1 hour ago

  ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

 • 6
  1 hour ago

  മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

 • 7
  1 hour ago

  സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

 • 8
  2 hours ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

 • 9
  2 hours ago

  സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍