Wednesday, January 23rd, 2019

കനാലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കഴിഞ്ഞദിവസം അഴീക്കല്‍ ഹാര്‍ബറിന് സമീപം സമതിജംഗ്ഷനു കിഴക്ക് ടി.എസ്. കനാലില്‍ കുളിക്കാനിറങ്ങവേ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു. അഴീക്കല്‍ ഗവ. ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും അഴീക്കല്‍ ഒറ്റതെങ്ങില്‍ മത്സ്യത്തൊഴിലാളിയായ സുധീഷ് -ലിസ ദമ്പതികളുടെ മകനുമായ അശ്വിന്‍ (നിധീഷ്, 13), പ്രയാര്‍ ആര്‍.വി.എസ്.എം.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും അഴീക്കല്‍ കോണത്തേരില്‍ (പറയിടത്ത്) മത്സ്യത്തൊഴിലാളിയായ ഉണ്ണികൃഷ്ണന്‍- സീന ദമ്പതികളുടെ മകന്‍ അരുണ്‍കൃഷ്ണന്‍ (നിഖില്‍,13)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് അഴീക്കല്‍ മംഗള മൈതാനത്തു കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് … Continue reading "കനാലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി"

Published On:Oct 22, 2013 | 3:05 pm

കൊല്ലം: കഴിഞ്ഞദിവസം അഴീക്കല്‍ ഹാര്‍ബറിന് സമീപം സമതിജംഗ്ഷനു കിഴക്ക് ടി.എസ്. കനാലില്‍ കുളിക്കാനിറങ്ങവേ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു. അഴീക്കല്‍ ഗവ. ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും അഴീക്കല്‍ ഒറ്റതെങ്ങില്‍ മത്സ്യത്തൊഴിലാളിയായ സുധീഷ് -ലിസ ദമ്പതികളുടെ മകനുമായ അശ്വിന്‍ (നിധീഷ്, 13), പ്രയാര്‍ ആര്‍.വി.എസ്.എം.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും അഴീക്കല്‍ കോണത്തേരില്‍ (പറയിടത്ത്) മത്സ്യത്തൊഴിലാളിയായ ഉണ്ണികൃഷ്ണന്‍- സീന ദമ്പതികളുടെ മകന്‍ അരുണ്‍കൃഷ്ണന്‍ (നിഖില്‍,13)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് അഴീക്കല്‍ മംഗള മൈതാനത്തു കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചതിനുശേഷം ഇരുവരും കനാലില്‍ കുളിക്കാന്‍ ഇറങ്ങിയതാണ്. പിന്നീട് കുട്ടികളെ കാണാതായി. തുടര്‍ന്നു തെരച്ചില്‍ നടത്തിയപ്പോഴാണ് ഇരുവരുടേയും കണ്ണടയും ചെരുപ്പും വസ്ത്രങ്ങളും മറ്റും കരയില്‍ കണ്ടെത്തിയത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി രാത്രി വൈകിയും കനാലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. ഇന്നലെ പുലര്‍ച്ചേ 6.10ന് കലാലിന്റെ കിഴക്കുഭാഗത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് അരുണ്‍കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. 10 മണിയോടുകൂടി അഴീക്കല്‍ പാലത്തിനു സമീപം അശ്വിന്റെ മൃതദേഹവും കണ്ടെത്തി.

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    5 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    9 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം