Sunday, February 17th, 2019

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പൊലിയരുത്: ഹൈക്കോടതി

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല.

Published On:Jul 17, 2018 | 12:22 pm

കൊച്ചി: കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടമാകരുതെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കലാലയം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
കലാലയ രാഷ്ട്രീയത്തില്‍ സര്‍ക്കാരിനെതിരെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു . 2001ലെ വിധിക്ക് ശേഷം സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും കലാലയ രാഷ്ട്രീയം സംബന്ധിച്ച ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മഹാരാജാസിലെ സംഭവം സര്‍ക്കാര്‍ ഒരു പാഠമായി എടുക്കണമെന്നും കോടതി പറഞ്ഞു. കലാലയ രാഷ്ട്രീയത്തിന് മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം മറുപടി നല്‍കാന്‍ സര്‍ക്കാര്‍ മൂന്ന് ആഴ്ച സമയം തേടിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    4 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    17 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    18 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    21 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും