Friday, November 16th, 2018

കലാലയ രാഷ്ട്രീയം വേണം, പക്ഷേ…

ജനാധിപത്യ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കേണ്ട ജനതയെ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തയ്യാറാക്കുക എന്നതാണ് കലാലയങ്ങളുടെ കര്‍ത്തവ്യം. എന്നാല്‍, അച്ചടക്കരാഹിത്യവും അക്രമങ്ങളും കൊണ്ട് നിലവാരത്തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് നമ്മുടെ കലാലയങ്ങള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി എറണാകുളം മഹാരാജാസ് കോളേജില്‍ അരങ്ങേറിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ അരുംകൊല തന്നെ ഉദാഹരണം. പോപ്പുലര്‍ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. നിലവിലെ അവസ്ഥ കാണുമ്പോള്‍ ക്യാമ്പസുകളില്‍ രാഷ്ട്രീയമില്ലായിരുന്നെങ്കില്‍ എന്ന് ആരെങ്കിലും ആഗ്രഹിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ നിയോഗിക്കപ്പട്ടതാണ് വിദ്യാര്‍ത്ഥി സംഘടനകള്‍. … Continue reading "കലാലയ രാഷ്ട്രീയം വേണം, പക്ഷേ…"

Published On:Jul 4, 2018 | 2:47 pm

ജനാധിപത്യ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കേണ്ട ജനതയെ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തയ്യാറാക്കുക എന്നതാണ് കലാലയങ്ങളുടെ കര്‍ത്തവ്യം. എന്നാല്‍, അച്ചടക്കരാഹിത്യവും അക്രമങ്ങളും കൊണ്ട് നിലവാരത്തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് നമ്മുടെ കലാലയങ്ങള്‍.
കഴിഞ്ഞ ദിവസം അര്‍ധരാത്രി എറണാകുളം മഹാരാജാസ് കോളേജില്‍ അരങ്ങേറിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ അരുംകൊല തന്നെ ഉദാഹരണം. പോപ്പുലര്‍ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. നിലവിലെ അവസ്ഥ കാണുമ്പോള്‍ ക്യാമ്പസുകളില്‍ രാഷ്ട്രീയമില്ലായിരുന്നെങ്കില്‍ എന്ന് ആരെങ്കിലും ആഗ്രഹിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ നിയോഗിക്കപ്പട്ടതാണ് വിദ്യാര്‍ത്ഥി സംഘടനകള്‍. വിദ്യാര്‍ത്ഥിത്വം സംരക്ഷിക്കുക എന്നതും അവരുടെ കടമ തന്നെ. എന്നാല്‍, മേധാവിത്വം ഉറപ്പിക്കാന്‍ പരസ്പരം പോരടിക്കുകയാണ് സംഘടനകള്‍.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ അനുവര്‍ത്തിച്ചുപോരുന്ന രീതിയും ശൈലിയും വിദ്യാര്‍ഥി സംഘടനകള്‍ അതുപോലെ ക്യാമ്പസില്‍ പയറ്റുന്നു. എതിര്‍സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം വിലക്കുന്നു. പുറത്തുനിന്നുള്ളവരുടെ ഇടപെടലുകള്‍ ശക്തമാവുന്നു. ഇതിന്റെ ബാക്കിപത്രമാണ് മഹാരാജാസിലെ കൊലപാതകവും. ഒരുപക്ഷെ, ഇതുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ടാവാം കലാലയ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഇക്കഴിഞ്ഞ മെയ് മാസം ഹൈക്കോടതി നിരീക്ഷിച്ചത്.
ഇക്കാര്യത്തില്‍ കോടതിയുടെ ആദ്യത്തെ വിധിയല്ല ഇത്. 15 വര്‍ഷമായി ഈ വിധി ആവര്‍ത്തിക്കുന്നു. കോളജുകളിലും സര്‍വകലാശാലകളിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോഷകസംഘടനകളായി വിദ്യാര്‍ഥി സംഘടനകള്‍ വേണ്ടെന്നാണ് കരട് വിദ്യാഭ്യാസ നയത്തില്‍ ശുപാര്‍ശ. ഇത് കേന്ദ്രം അംഗീകരിച്ചാല്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. എന്നാല്‍, കലാലയങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം രാഷ്ട്രീയത്തിന്റെ അതിപ്രസരമാണെന്ന തീര്‍പ്പില്‍ എത്താനാവില്ല. കലാലയങ്ങളില്‍ രാഷ്ട്രീയം ഇല്ലാതാക്കിയതു കൊണ്ട് വലിയ നേട്ടമുണ്ടാവുമെന്നും തോന്നുന്നില്ല. മറിച്ച്, രാഷ്ട്രീയ പാര്‍ട്ടികള്‍ വിദ്യാര്‍ഥി സംഘടനകളെ സ്വതന്ത്രരാക്കണം. രാഷ്ട്രീയ പകപോക്കലിന് കലാലയങ്ങള്‍ വേദിയാകരുത്. ഭരണഘടനാപരമായ അച്ചടക്കത്തോടെയുള്ള വിദ്യാര്‍ഥി രാഷ്ട്രീയം ഭാവിപൗരന്മാര്‍ക്ക് ഗുണകരമായിരിക്കും. അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും എത്രത്തോളം ആകാമെന്നതു സംബന്ധിച്ച് വ്യക്തവും നിഷ്പക്ഷവുമായ സമീപനം കൈക്കൊള്ളണം. അക്രമത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കാതിരിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമാക്കണം. അതോടൊപ്പം കലാലയങ്ങളിലെ മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രദ്ധിക്കണം.

LIVE NEWS - ONLINE

 • 1
  15 mins ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 2
  1 hour ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 3
  3 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 4
  6 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 5
  7 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 6
  8 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 7
  8 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 8
  9 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 9
  9 hours ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല