Wednesday, September 19th, 2018

ക്യാമ്പസുകളെ ലഹരി വിമുക്തമാക്കണം

          വിദ്യാര്‍ത്ഥികളില്‍ ലഹരിമരുന്നു ഉപയോഗം വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ഇത് തടയാന്‍ ഫലപ്രദമായ നടപടികള്‍ ആവശ്യമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസ്സുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നു മാഫിയ അരങ്ങ് വാഴുമ്പോള്‍ ഹൈക്കോടതിയുടെ അഭിപ്രായ പ്രകടനം സന്ദര്‍ഭോചിതവും കാലഘട്ടത്തിന്റെ അനിവാര്യതയുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആരോഗ്യചികിത്സാരംഗത്തുള്ള ചിലയിനം മരുന്നുകള്‍ ലഹരി മരുന്നായി ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ട്. അത്തരം മരുന്നുകളെ ആരോഗ്യ ചികിത്സാ രംഗത്തു നിന്നു മാറ്റി ലഹരി വസ്തുവിന്റെ ഗണത്തില്‍പ്പെടുത്തി ബന്ധപ്പെട്ട മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടകാലം … Continue reading "ക്യാമ്പസുകളെ ലഹരി വിമുക്തമാക്കണം"

Published On:Apr 14, 2014 | 11:18 am

Drughs Intoxication Full

 

 

 

 

 

വിദ്യാര്‍ത്ഥികളില്‍ ലഹരിമരുന്നു ഉപയോഗം വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ഇത് തടയാന്‍ ഫലപ്രദമായ നടപടികള്‍ ആവശ്യമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസ്സുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നു മാഫിയ അരങ്ങ് വാഴുമ്പോള്‍ ഹൈക്കോടതിയുടെ അഭിപ്രായ പ്രകടനം സന്ദര്‍ഭോചിതവും കാലഘട്ടത്തിന്റെ അനിവാര്യതയുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ആരോഗ്യചികിത്സാരംഗത്തുള്ള ചിലയിനം മരുന്നുകള്‍ ലഹരി മരുന്നായി ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ട്. അത്തരം മരുന്നുകളെ ആരോഗ്യ ചികിത്സാ രംഗത്തു നിന്നു മാറ്റി ലഹരി വസ്തുവിന്റെ ഗണത്തില്‍പ്പെടുത്തി ബന്ധപ്പെട്ട മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. അത്തരം മരുന്നുകള്‍ ആരോഗ്യ പരിപാലനം എന്നതിനേക്കാളുപരി ലഹരി മരുന്നായാണ് ഉപയോഗിച്ചു വരുന്നത്. ആരോഗ്യ രംഗത്തുള്ള മരുന്നായതുകൊണ്ടുതന്നെ ഇത് വാങ്ങുന്നതിന് പ്രയാസങ്ങളൊന്നുമില്ല. ആരോഗ്യത്തെ അങ്ങേയറ്റം ക്ഷയിപ്പിക്കുകയും അതേ സമയം തന്നെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ലഹരിയുടെ മാസ്മരീക പ്രപഞ്ചത്തിലേക്ക് എത്തിക്കുന്നതുമായ ലഹരിമരുന്നുകളുടെ വിപണനം വ്യാപകമാവുകയാണെന്ന കാര്യത്തില്‍ സംശയമില്ല. പുതുതലമുറയാണ് ഇതിന് അടിമപ്പെടുന്നവരില്‍ ഏറെയുമെന്നത് തര്‍ക്ക മറ്റ വിഷയമാണ്. വിദ്യാര്‍ത്ഥികളെ വളരെ വേഗത്തില്‍ പ്രലോഭനങ്ങളില്‍ വീഴ്ത്താന്‍ സാധിക്കുമെന്നതും മാഫിയകള്‍ക്ക് അനുഗ്രഹമായി തീരുന്നു.
ലഹരിമരുന്നു വ്യാപാരികളാണ് ചിലയിനം ലഹരി മരുന്നുകള്‍ പുതുതലമറുയില്‍ എത്തിക്കുന്നത്. അവരെ അതിന് അടിമകളാക്കുകയും ചെയ്യുകയാണെന്ന കാര്യം എല്ലാവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. വിവിധ വ്യാപാരനാമങ്ങളില്‍ അറിയപ്പെടുന്ന പ്രോമെ തോസിന്‍ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശ മനുസരിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നിരിക്കെ ചില വ്യാപാരികള്‍ സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ ഇത് വ്യാപകമായി വില്‍ക്കുന്നുണ്ടെന്നു മാത്രമല്ല കുട്ടികളില്‍ കുത്തിവെക്കുകയും ചെയ്യുന്നുണ്ടെന്ന് ലഹരിവസ്തു കൈവശം വെച്ച ഒരു കേസ് പരിഗണിക്കവെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചത് വിഷയത്തിന്റെ ഗൗരവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരത്തില്‍ മരുന്നുകള്‍ മാത്രമല്ല വ്യാപകമാവുന്നത്. മരുന്നു കുത്തിവെക്കാനാവശ്യമായ സിറിഞ്ചുകളും യഥേഷ്ടം ലഭിക്കുന്നുണ്ടെന്നാണ് വസ്തുത, സര്‍ക്കാര്‍, സ്വകാര്യാശുപത്രികളില്‍ നിന്ന് ഈയിനത്തില്‍പ്പെട്ട മരുന്നും സിറിഞ്ചും വന്‍തോതില്‍ കാണാതാവുകയാണെന്ന വസ്തുത ഞെട്ടലുളവാക്കുകയാണ്. കാണാതാവുന്ന സിറിഞ്ചുകള്‍ എത്തിപ്പെടുന്നത് മരുന്ന് മാഫിയകളുടെ കയ്യിലും. ലഹരി വസ്തു കൈവശംവെച്ച രണ്ടുപേരുടെ 10 വര്‍ഷം തടവ് ശിക്ഷ ശരിവെച്ച ഹൈക്കടോതി ലഹരിവസ്തു സംബന്ധിച്ച് സുപ്രധാന നിരീക്ഷണങ്ങളും നടത്തുകയുണ്ടായി. പലമരുന്നുകളുടെയും അമിത ഉപയോഗം പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിവിധപേരുകളില്‍ അറിയപ്പെടുന്ന ലഹരി മരുന്നുകളുടെ ഉപയോഗം മൂലമുണ്ടാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആലോചിക്കാതെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും ലഹരി മാഫിയയുടെ വലയില്‍ അകപ്പെടുകയാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. മാത്രവുമല്ല യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരിമരുന്നു ഉപയോഗം വ്യക്തി എന്നതുപോലെ തന്നെ സമൂഹത്തിന്റെ ആരോഗ്യത്തെയും സമ്പത്തിനെയും ബാധിക്കുകയാണെന്നും ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇടപാടുകാര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെടുകയുണ്ടായി. സ്‌കൂള്‍ കോളജ് ക്യാമ്പസ്സുകളില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പിടിക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല. നാളെ സമൂഹത്തിന് വഴി കാട്ടിയായി മാറേണ്ട യുവത്വമാണ് മനസ്സും ആരോഗ്യവും ക്ഷയിച്ച് ഒന്നുവല്ലാതാവുന്നത്. ഇത് അങ്ങേയറ്റം വേദനാജനകമാണ്. ലഹരിവസ്തുകള്‍ക്ക് അടിമകളായ യുവതയുടെ അനുഭവങ്ങളില്‍ നിന്നാണ് ലഹരിയെന്ന ഭീകരനെ കെട്ടുകെട്ടിക്കാന്‍ ഭഗീരഥ പ്രയത്‌നം ആവശ്യമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

 

 

LIVE NEWS - ONLINE

 • 1
  2 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 2
  3 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 3
  4 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 4
  5 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 5
  7 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 6
  7 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 7
  8 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 8
  8 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 9
  9 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല