Thursday, June 20th, 2019

കാല്‍ടെക്‌സിലെ സോഡക്കുപ്പി അക്രമം; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: നഗരമധ്യത്തില്‍ മദ്യപിച്ചുണ്ടായ വാക്കേറ്റത്തില്‍ സോഡ കുപ്പികൊണ്ട് രണ്ടുപേരെ കുത്തി പരിക്കേല്‍പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളിയുമായ ശശി നീലകണ്ഠനെ(32)യാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. ഇയാളെ ഇന്ന് വൈകീട്ട് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. ഇന്നലെ രാത്രി പത്ത് മണിയോടെ കാല്‍ടെക്‌സിനടുത്തുള്ള ഗീത ബേക്കറിക്ക് മുന്നില്‍ വെച്ചാണ് പ്രതി പരാക്രമം നടത്തിയത്. താവക്കര … Continue reading "കാല്‍ടെക്‌സിലെ സോഡക്കുപ്പി അക്രമം; പ്രതി അറസ്റ്റില്‍"

Published On:Jul 3, 2018 | 2:43 pm

കണ്ണൂര്‍: നഗരമധ്യത്തില്‍ മദ്യപിച്ചുണ്ടായ വാക്കേറ്റത്തില്‍ സോഡ കുപ്പികൊണ്ട് രണ്ടുപേരെ കുത്തി പരിക്കേല്‍പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളിയുമായ ശശി നീലകണ്ഠനെ(32)യാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. ഇയാളെ ഇന്ന് വൈകീട്ട് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
ഇന്നലെ രാത്രി പത്ത് മണിയോടെ കാല്‍ടെക്‌സിനടുത്തുള്ള ഗീത ബേക്കറിക്ക് മുന്നില്‍ വെച്ചാണ് പ്രതി പരാക്രമം നടത്തിയത്. താവക്കര കോളനി സ്വദേശി സുശീല്‍(49) കക്കാട്ടെ സന്തോഷ്(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുശീലിന്റെ നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യുവിലാണുള്ളത്. സന്തോഷ് എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്.
മദ്യപിച്ചുണ്ടായ വാക്കേറ്റത്തില്‍ സോഡ കുപ്പികൊണ്ട് സുശീലിനെ കുത്തുകയായിരുന്നു പ്രതി. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വ്യാപാരിയായ സന്തോഷിന് കുത്തേറ്റത്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    11 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    12 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    13 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന