Monday, November 20th, 2017

ലഹരി കണ്ടാല്‍ എന്നെ വിളിക്കൂ: ഋഷിരാജ്‌സിംഗ്

        കണ്ണൂര്‍: കുട്ടികള്‍ 20മിനുട്ടില്‍ കൂടുതല്‍ സമയം വാട്‌സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്. അശ്ലീല സന്ദേശങ്ങള്‍ ഒരാള്‍ക്ക് ഇഷ്ടമില്ലാതെ വാട്‌സ്ആപ്പില്‍ അയച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടാമെന്നും ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ദിവസവും പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കുട്ടികള്‍ മണിക്കൂറുകളാണ് വാട്‌സ് ആപ്പില്‍ ചെലവഴിക്കുന്നത്. വാട്‌സ്ആപ്പില്‍ തെറ്റായ സന്ദേശമയച്ചാല്‍ കേസൊന്നുമാകില്ലെന്ന് കുട്ടികള്‍ തെറ്റിദ്ധരിക്കുന്നുണ്ട്. വളരെ ഗൗരവമായി ഇതിനെ കാണണം. ഇവിടെ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം കൂടുകയാണ്. കുട്ടികളുമായി … Continue reading "ലഹരി കണ്ടാല്‍ എന്നെ വിളിക്കൂ: ഋഷിരാജ്‌സിംഗ്"

Published On:Dec 15, 2016 | 2:44 pm

 

Rishiraj Singh Full 999999

 

 

 
കണ്ണൂര്‍: കുട്ടികള്‍ 20മിനുട്ടില്‍ കൂടുതല്‍ സമയം വാട്‌സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്. അശ്ലീല സന്ദേശങ്ങള്‍ ഒരാള്‍ക്ക് ഇഷ്ടമില്ലാതെ വാട്‌സ്ആപ്പില്‍ അയച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടാമെന്നും ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ദിവസവും പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കുട്ടികള്‍ മണിക്കൂറുകളാണ് വാട്‌സ് ആപ്പില്‍ ചെലവഴിക്കുന്നത്. വാട്‌സ്ആപ്പില്‍ തെറ്റായ സന്ദേശമയച്ചാല്‍ കേസൊന്നുമാകില്ലെന്ന് കുട്ടികള്‍ തെറ്റിദ്ധരിക്കുന്നുണ്ട്. വളരെ ഗൗരവമായി ഇതിനെ കാണണം. ഇവിടെ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം കൂടുകയാണ്. കുട്ടികളുമായി രക്ഷിതാക്കള്‍ കൃത്യമായി ആശയവിനിമയം നടത്താത്തതാണ് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോഗം കൗമാരക്കാരില്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. 17 വയസിന് താഴെയുള്ളവരില്‍ 70 ശതമാനം പേരും ഒരിക്കലെങ്കിലും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചവരാണ് ഇക്കാര്യം ഗൗരവമായി ശ്രദ്ധിച്ചില്ലെങ്കില്‍ അവരുടെ ഭാവി വളരെ പരിതാപകരമാകും. കഴിഞ്ഞ 5മാസത്തിനകം എക്‌സൈസ് വകുപ്പ് 1600 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1600 ഓളം പേരെ ജയിലിലടക്കുകയും ചെയ്തു. പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 1700 ത്തോളം കേസുകള്‍ എടുത്ത് 100 ടണ്‍ ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. എന്നിട്ടും ലഹരി പദാര്‍ത്ഥങ്ങളുടെ ആവശ്യക്കാരുടെ എണ്ണം കൂടുകയാണ്. ലഹരിപദാര്‍ത്ഥങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ്. സ്ത്രീകള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ള ലഹരി പദാര്‍ത്ഥങ്ങളും വ്യാപകമാണ്. വിലകൂടിയ ലഹരി പദാര്‍ത്ഥങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് യുവതലമുറ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. ആകാംഷ, സുഹൃത്തുക്കളുടെ പ്രേരണ, സമര്‍ദം, പിരിമുറുക്കം എന്നീ കാരണങ്ങളാണ് വിദ്യാര്‍ത്ഥികളെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഋഷിരാജ്‌സിംഗ് കൂട്ടിച്ചേര്‍ത്തു. കുട്ടികളിലെ ഈ ദുശ്ശീലം മാറ്റിയെടുക്കാന്‍ മൂന്നുപേര്‍ക്കാണ് സാധിക്കുക. ഒന്നാമത് സ്വയം തിരിച്ചറിവ്, രണ്ടാമത് അധ്യാപകര്‍ക്ക് , മൂന്നാമത് അമ്മമാര്‍ക്ക്. ലഹരി ഉപയോഗത്തില്‍ കേരളം മൂന്നാംസ്ഥാനത്താണെന്നും ഇതുപോലെ മുന്നോട്ടുപോയാല്‍ അധികം വൈകാതെ ഒന്നാംസ്ഥാനത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ലഹരിക്കെതിരെ അതിശക്തമായ നടപടികളാണ് എടുക്കുന്നതെന്നും ഇതിനകം 20,000പേര്‍ ജയിലിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട് നാട്ടിലെവിടെയെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടനെതന്നെ വിളിക്കണമെന്നും അതിനായി മൊബൈല്‍ നമ്പര്‍ കുട്ടികള്‍ ഉപയോഗപ്പെടുത്തണമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    ഒരു കട്ടന്‍ചായയ്ക്ക് 100 രൂപ.!.

  • 2
    4 hours ago

    ഗര്‍ഭിണികള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കരുത്..

  • 3
    5 hours ago

    ലിയോണ്‍സിനൊ സ്‌ക്രാമ്പ്‌ളറിനെ ബെനലി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

  • 4
    6 hours ago

    സിപിഎം ബിജെപി സംഘര്‍ഷം

  • 5
    6 hours ago

    ഈഡനില്‍ കരുത്താര്‍ജിച്ച് ഇന്ത്യ

  • 6
    6 hours ago

    മുസ്‌ലിം ലീഗ് ഓഫീസിന് തീയിട്ടു

  • 7
    7 hours ago

    അഞ്ചു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 8
    2 days ago

    17 വര്‍ഷത്തിന് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്

  • 9
    2 days ago

    കോഴിക്കോട് പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണു മരിച്ചു