Sunday, April 21st, 2019

കാലിഫോര്‍ണിയയില്‍ കാട്ടു തീ

തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ് മേഖലയില്‍ വ്യാപകമായ കാട്ടുതീയുണ്ടാകുന്നത്.

Published On:Aug 10, 2018 | 9:23 am

കലിഫോര്‍ണിയ: ദക്ഷിണ കലിഫോര്‍ണിയയിലെ കാട്ടുതീക്കു കാരണക്കാരനെന്നു സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോര്‍ഡണ്‍ ക്ലാര്‍ക്ക് (51) എന്ന ആളാണ് അറസ്റ്റിലായത്. പ്രദേശം കത്തിയമരുമെന്ന് ഇയാള്‍ അധികൃതര്‍ക്ക് ഭീഷണി ഈമെയില്‍ അയച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
450 ഓളം ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ് ഇതുവരെ കലിഫോര്‍ണിയയിലെ കാട്ടുതീയില്‍ എരിഞ്ഞമര്‍ന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ കാട്ടുതീയാണ് സംഭവിച്ചത്. 3390 അഗ്‌നിസമന സേനാംഗങ്ങളാണ് ഈ കാട്ടു തീയണക്കാന്‍ അഹോരാത്രം പണിപ്പെട്ടത്.
വനമേഖലയെ മാത്രമല്ല ജനവാസകേന്ദ്രങ്ങളെ കൂടി കാട്ടുതീ വിഴുങ്ങി. ആയിരക്കണക്കിനു പേരെയാണ് ഇതുവരെ കാട്ടുതീയെ തുടര്‍ന്ന് കുടിയൊഴിപ്പിച്ചത്. 87 വീടുകളടക്കം നിരവധി കെട്ടിടങ്ങളും കാട്ടുതീയില്‍ എരിഞ്ഞമര്‍ന്നു. കാട്ടുതീയില്‍ ഇതുവരെ ഏഴു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ് മേഖലയില്‍ വ്യാപകമായ കാട്ടുതീയുണ്ടാകുന്നത്.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    16 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക