പോലീസില്‍ 400 പുതിയ ഡ്രൈവര്‍ തസ്തികകള്‍

Published:January 11, 2017

Pinarayi Vijayan Full

 

 

തിരു: ആഭ്യന്തരവകുപ്പില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം. ആത്മഹത്യ ചെയ്ത നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് ഈ തീരുമാനങ്ങള്‍.
കേരള പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ കണ്‍വീനറായി ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എ.കെ. ബാലന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, അഡ്വ. മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.
2017-18 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അധികാരപരിധി നിലവിലുളള 5 കോടി രൂപയില്‍ നിന്നും 10 കോടി രൂപയായി ഉയര്‍ത്തി. 10 കോടി രൂപവരെ ചെലവ് വരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് വകുപ്പുതല കര്‍മ സമിതികളേയും 10 കോടിക്കുമുകളില്‍ ചെലവുവരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ പ്രത്യേക കര്‍മസമിതിയെയും ചുമതലപ്പെടുത്തി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.