Saturday, January 19th, 2019

ടി പി വധക്കേസ് അട്ടിമറിക്കാന്‍ സി പി എമ്മില്‍ ആസൂത്രിത നീക്കം : രമേശ് ചെന്നിത്തല

കണ്ണൂര്‍ : ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നീതിനിര്‍വഹണം അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു. കേരളയാത്രയുടെ ഭാഗമായി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ടി.പി വധത്തില്‍ പങ്കില്ലെന്ന് ആദ്യം പറഞ്ഞ സി.പി.എം പിന്നീട് അന്വേഷണത്തെ വഴിതെറ്റിക്കാനും അട്ടിമറിക്കാനുമാണ് ശ്രമിച്ചത്. ഉന്നതരായ സി.പി.എം നേതാക്കളുടെ പങ്ക് സംശയാതീതമായി തെളിഞ്ഞതോടെ സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയും പോലീസ് സ്‌റ്റേഷനുകളിലും കോടതിക്ക് മുന്നിലും ്പ്രകടനം നടത്തിയും നിയമവ്യവസ്ഥയെ അട്ടിമറിക്കാനാണ് … Continue reading "ടി പി വധക്കേസ് അട്ടിമറിക്കാന്‍ സി പി എമ്മില്‍ ആസൂത്രിത നീക്കം : രമേശ് ചെന്നിത്തല"

Published On:Apr 20, 2013 | 12:05 pm

കണ്ണൂര്‍ : ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നീതിനിര്‍വഹണം അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു. കേരളയാത്രയുടെ ഭാഗമായി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ടി.പി വധത്തില്‍ പങ്കില്ലെന്ന് ആദ്യം പറഞ്ഞ സി.പി.എം പിന്നീട് അന്വേഷണത്തെ വഴിതെറ്റിക്കാനും അട്ടിമറിക്കാനുമാണ് ശ്രമിച്ചത്. ഉന്നതരായ സി.പി.എം നേതാക്കളുടെ പങ്ക് സംശയാതീതമായി തെളിഞ്ഞതോടെ സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയും പോലീസ് സ്‌റ്റേഷനുകളിലും കോടതിക്ക് മുന്നിലും ്പ്രകടനം നടത്തിയും നിയമവ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ എന്തുതന്നെ സംഭവിച്ചാലും പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന്് നീതിനിയമവ്യവസ്ഥയെ മാനിക്കുന്നവര്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസന കാര്യത്തില്‍ ദീര്‍ഘകാലത്തേക്കുളള സമവായമാകണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഭരിക്കുന്ന കക്ഷി ആരെന്ന് നോക്കിയല്ല വികസന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതെന്നും അേേദ്ദഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയുടെ സമഗ്ര വികസനത്തിനാവശ്യമായ നടപടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. കൈത്തറി മേഖലക്ക് കൂടുതല്‍ കേന്ദ്രസഹായം ഉറപ്പുവരുത്താന്‍ ശ്രമിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ചുമതലയില്‍ നിന്ന്് മന്ത്രി കെ. ബാബുവിനെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പരിയാരം മെഡിക്കല്‍ കോളേജിന്റെ വിഷയത്തില്‍ തന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ വ്യത്യസ്തമല്ലെന്നും എം.വി.ആറിനോടും അ്‌ദ്ദേഹത്തിന്റെ പാര്‍ട്ടിയോടും ആലോചിച്ച ശേഷമേ തുടര്‍ നടപടികളുണ്ടാവുകയുള്ളൂവെന്നും പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ ഇപ്പോള്‍ സംയമനത്വം പാലിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേരളയാത്ര കോ-ഓര്‍ഡിനേറ്റര്‍ ശുരനാട് രാജശേഖരന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്‍, തമ്പാനൂര്‍ രവി, കെ.പി. കുഞ്ഞിക്കണ്ണന്‍, പത്മജ വേണുഗോപാല്‍, വി.എ നാരായണന്‍, പി. രാമകൃഷ്ണന്‍, സുമാ ബാലകൃഷ്ണന്‍, മന്ത്രി കെ.സി. ജോസഫ്, കെ. സുരേന്ദ്രന്‍, എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ, എം.എ കുട്ടപ്പന്‍, കെ.പി. നൂറുദ്ദീന്‍, അഡ്വ. ബിന്ദു കൃഷ്ണ, ലാലി വിന്‍സന്റ് തുടങ്ങിയവര്‍ സംബന്ധിച്ചു. 98കാരനായ എന്‍.പി കോരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 16 പേരെയാണ് ചെന്നിത്തല ചടങ്ങില്‍ ആദരിച്ചത്. വി.പി മൊയ്തീന്‍, എ.പി കോമന്‍ നായര്‍, അഡ്വ. കെ. ബാലകൃഷ്ണന്‍, അഡ്വ. പി.വി. ബാലകൃഷ്ണന്‍, കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, പി.പി. ലക്ഷ്മണന്‍, കുനിയി്ല്‍ ബാലന്‍, ചിന്നമ്പേത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ. മാലതിയമ്മ, എം.വി ഗോവിന്ദന്‍, ടി. സഹദേവന്‍, പി.ടി. പവിത്രന്‍, കെ. പ്രഭാകരന്‍, കെ. ലക്ഷ്മണന്‍, വി. വേണുഗോപാല്‍ എന്നിവരെയും ആദരിച്ചു.

LIVE NEWS - ONLINE

 • 1
  2 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 2
  5 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 3
  6 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 4
  6 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 5
  6 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  6 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 7
  7 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 8
  8 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 9
  9 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്