Tuesday, June 25th, 2019

അഭ്യൂഹങ്ങള്‍ ശക്തം ; പിണറായി എം വി ആറിനെ കണ്ടു

കണ്ണൂര്‍ : സി എം പി ഐക്യമുന്നണി വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എം വി രാഘവനുമായി കൂടിക്കാഴ്ച നടത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. 1986 ന് ശേഷം ആദ്യമായിട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. എം വി ആറിന്റെ വസതിയില്‍ രാവിലെ ഒമ്പതേ കാലോടെയാണ് പിണറായി എത്തിയത്. തനിച്ചെത്തിയ പിണറായി പത്തു മിനിട്ടോളം എം വി ആറുമായി ചര്‍ച്ച നടത്തിയ ശേഷം തിരികെപ്പോയി. കണ്ണൂരില്‍ നടക്കുന്ന സി … Continue reading "അഭ്യൂഹങ്ങള്‍ ശക്തം ; പിണറായി എം വി ആറിനെ കണ്ടു"

Published On:Apr 1, 2013 | 6:21 am

കണ്ണൂര്‍ : സി എം പി ഐക്യമുന്നണി വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എം വി രാഘവനുമായി കൂടിക്കാഴ്ച നടത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. 1986 ന് ശേഷം ആദ്യമായിട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. എം വി ആറിന്റെ വസതിയില്‍ രാവിലെ ഒമ്പതേ കാലോടെയാണ് പിണറായി എത്തിയത്. തനിച്ചെത്തിയ പിണറായി പത്തു മിനിട്ടോളം എം വി ആറുമായി ചര്‍ച്ച നടത്തിയ ശേഷം തിരികെപ്പോയി.
കണ്ണൂരില്‍ നടക്കുന്ന സി ഐ ടിയു ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പിണറായി എത്തിയത്.
കൂടിക്കാഴ്ചക്ക് പിന്നില്‍ പ്രത്യേക രാഷ്ട്രീയ ഉദ്ദേശമില്ലെന്ന് പിണറായി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എം വി ആറിന്റെ രോഗവിവരങ്ങള്‍ അന്വേഷിക്കാനാണ് എത്തിയത്. കാഴ്ചയില്‍ വലിയ കുഴപ്പമൊന്നും കണ്ടില്ല. എങ്കിലും അല്‍പ്പം ക്ഷീണമുണ്ടെന്നാണ് എം വി ആര്‍ പറഞ്ഞത്. പഴയ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന കാര്യമോ സി എം പി ഇടതുമുന്നണിയില്‍ ചേരുന്ന കാര്യമോ ചര്‍ച്ചാവിഷയമായില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. പിണറായിയുടെ സന്ദര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ പോലുമറിഞ്ഞത് അദ്ദേഹം എം വി ആറിനെ സന്ദര്‍ശിച്ച് മടങ്ങിയതിനു ശേഷമാണ്.
എം വി ആര്‍ അസുഖബാധിതനായിട്ട് ഏറെ നാളായെങ്കിലും മുതിര്‍ന്ന സി പി എം നേതാക്കളാരും കാണാന്‍ എത്തിയിരുന്നില്ല. യു ഡി എഫില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും യു ഡി എഫ് വിട്ട് പുറത്തുവരണമെന്ന് സി എം പിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്ന സാഹചര്യത്തിലും പിണറായിയുടെ സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമുണ്ട്. കഴിഞ്ഞ ദിവസം പി ബി അംഗം കോടിയേരി ബാലകൃഷ്ണനും എം വി ആറിനെ സന്ദര്‍ശിച്ചിരുന്നു. ഇടത് നേതാക്കള്‍ മുന്‍കൈ എടുത്താല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് എം വി ആര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    55 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    3 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    4 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    5 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    6 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    6 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    6 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    7 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി