Saturday, January 19th, 2019

മുഖ്യമന്ത്രി പേടിച്ച് പനിവരുന്നയാളെന്ന് സി പി ഐ; തിരിച്ചടിച്ച് എസ് ആര്‍ പി

മുഖ്യമന്ത്രി പേടിച്ച് പനിവരുന്നയാളാണെന്ന സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ പ്രസ്താവനയില്‍ പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.

Published On:Aug 5, 2017 | 2:28 pm

 തിരു: ചെറിയ നാളത്തെ ഇടവേളക്കു ശേഷം വാക്‌പോര് ശക്തമാക്കി സി പി എമ്മും സി പി ഐയും വീണ്ടും നേര്‍ക്കുനേര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ റവന്യു മന്ത്രിയെ ഒഴിവാക്കി മുന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നെന്ന വാര്‍ത്തയാണ് സി പി ഐയെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ രംഗത്തു വന്ന സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ മന്ത്രിസഭയെന്നത് ഹെഡ്മാസ്റ്റരും കുട്ടികളുമല്ലെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയത് ശരിയായില്ലെന്നും കാനം പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ കാനത്തിന്റെ വിമര്‍ശനങ്ങളെ തള്ളി സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള രംഗത്തെത്തി. കാനത്തിന്റെ വിമര്‍ശനങ്ങള്‍ മുന്നണി യോഗത്തിലാണ് ഉന്നയിക്കേണ്ടതെന്നായിരുന്നു എസ് ആര്‍ പിയുടെ പ്രതികരണം. സി പി ഐയുടെ വിമര്‍ശനം ആരെ സഹായിക്കാനാണെന്ന് കാനം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടതില്‍ തെറ്റില്ല. ഇക്കാര്യത്തില്‍ കാനത്തിനോട് ശക്തമായ പ്രതിഷേധമുണ്ട്. ഇത് കാനമാണ് തീരുമാനിക്കേണ്ടതെന്നും എസ് ആര്‍ പി പറഞ്ഞു.
മുഖ്യമന്ത്രിയെ തന്നെ നേരിട്ട് ആക്രമിച്ച് തൊട്ടുപിന്നാലെ രംഗത്തെത്തിയത് സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവായിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേശകരായി ചില മന്ദബുദ്ധികള്‍ വന്നിട്ടുണ്ട്. ഞങ്ങള്‍ മാത്രം മതിയെന്നാണ് ഇവര്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത്. ഇവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരും. ഇടക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് രാജു പരിഹസിച്ചു. സമരം ചെയ്യുന്ന കെ എസ് ആര്‍ ടി സി ജിവനക്കാര്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ട് നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പി രാജു മുഖ്യമന്ത്രിയെ പരിഹസിച്ചു. ഗവര്‍ണര്‍ വിളിച്ചാല്‍ മനസ്സില്ലെന്ന് പറയാന്‍ കഴിയുന്നയാളായിരിക്കണം മുഖ്യമന്ത്രി. അല്ലാതെ കുമ്മനത്തെ കാണണമെന്നും മറ്റും പറയുമ്പോള്‍ പോടാ പുല്ലെയെന്ന് പറയാന്‍ കഴിയണമെന്നും പി രാജു പറഞ്ഞു.
അതിനിടെ, പി രാജുവില്‍ നിന്ന് സി പി ഐ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 mins ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    2 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    6 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    6 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    7 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    8 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    9 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു