Tuesday, November 20th, 2018

കണ്ണൂരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഉഭയകക്ഷി ചര്‍ച്ച

ഒരു തരത്തിലുള്ള അക്രമസംഭവങ്ങളിലും ഏര്‍പ്പെടരുതെന്ന് ഇരുവിഭാഗത്തെയും അണികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയെന്നതാണ് ചര്‍ച്ചയിലെ ഏറ്റവും സുപ്രധാന തീരുമാനം.

Published On:Aug 5, 2017 | 12:12 pm

കണ്ണൂര്‍: ജില്ലയിലെ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കണ്ണൂരില്‍ നടന്ന സി പി എം – ബി ജെ പി ഉഭയകക്ഷി ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍.
ഒരു തരത്തിലുള്ള അക്രമസംഭവങ്ങളിലും ഏര്‍പ്പെടരുതെന്ന് ഇരുവിഭാഗത്തെയും അണികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയെന്നതാണ് ചര്‍ച്ചയിലെ ഏറ്റവും സുപ്രധാന തീരുമാനം. ചര്‍ച്ചക്കു ശേഷം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം അറിയിച്ചത്. പത്തു ദിവസത്തിനകം ഇക്കാര്യം ഇരുവിഭാഗത്തെയും താഴേത്തട്ടിലുള്ള പ്രവര്‍ത്തകരിലേക്ക് എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. ഇതിനു ശേഷം വീണ്ടും ബന്ധപ്പെട്ട നേതാക്കളും ജില്ലാ ഭരണകൂടവും റവന്യു, പോലീസ് അധികാരികളും കൂടിയിരുന്ന് പുരോഗതി അവലോകനം ചെയ്ത് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ഇരു നേതാക്കളും പറഞ്ഞു. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയ പയ്യന്നൂരും തലശ്ശേരിയിലും പ്രത്യേകം ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്. ഈ മാസം 11നാണ് പയ്യന്നൂരിലെ ചര്‍ച്ച. ജില്ലാ നേതാക്കള്‍ക്കൊപ്പം പ്രാദേശിക നേതാക്കളും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കും.
നേരത്തെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചക്കു ശേഷവും അക്രമങ്ങള്‍ തുടര്‍ന്നത് ദൗര്‍ഊാഗ്യകരമായിപ്പോയെന്ന് ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതുവരെ നടന്ന കാര്യങ്ങള്‍ ഇരുവിഭാഗം നേതാക്കളും ചര്‍ച്ചയില്‍ തുറന്നു പറഞ്ഞു. തികച്ചും സൗഹാര്‍ദ്ദപരമായ ചര്‍ച്ചയാണ് നടന്നത്. ആരും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്ന് ധാരണയിലെത്തിയട്ടുണ്ട്. ഇതേ സമീപനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം സംസ്ഥാന സമിതിയും കൈക്കൊണ്ടതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. പൊതുവെ ജില്ലയില്‍ സമാധാനം പുലരണമെന്നാണ് നേതാക്കള്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടത്. ഇന്നത്തെ ചര്‍ച്ചയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിനു ശേഷം തീരുമാനിക്കുമെന്നും അദ്ദഹം പറഞ്ഞു.
പരസ്പരം അംഗീകരിക്കുകയും സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന സമീപനമാണ് ഉണ്ടാകേണ്ടതെന്ന് ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളെ കണ്ട ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സമീപനമുണ്ടായാല്‍ എല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായി ചെറുക്കണം.ജില്ലയിലെ സമാധാന ശ്രമങ്ങള്‍ക്ക് ഓരോ പ്രവര്‍ത്തകനും ബാധ്യതയുണ്ട്. ഇനിയും ഒരു തുള്ളി ചോര ചിന്തരുത്. സമാധാന സന്ദേശം താഴേത്തട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ബി ജെ പി ജില്ലാ നേതൃത്വം ഉടന്‍ തുടങ്ങുമെന്നും കുമ്മനം അറിയിച്ചു.
കോടിയേരിക്ക് പുറമെ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കള്‍ പങ്കെടുത്തു. കുമ്മനത്തിനു പുറമെ ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, നേതാക്കളായ രഞ്ജിത്, അഡ്വ കെ കെ ബാലറാം എന്നിവര്‍ ബി ജെ പിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.

LIVE NEWS - ONLINE

 • 1
  5 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  6 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  8 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  10 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  12 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  14 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  14 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  14 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  15 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല