Sunday, July 21st, 2019

ബസ് ബൈക്കിലിടിച്ചുവിദ്യാര്‍ഥി മരിച്ചു; നാട്ടുകാര്‍ ബസ് കത്തിച്ചു

ഇടുക്കി: സ്വകാര്യ ബസ് ബൈക്കിലിടിച്ചു ബിരുദ വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു ഗുരുതരമായി പരിക്കേറ്റു. രോഷാകുലരായ നാട്ടുകാര്‍ ബസ് കത്തിച്ചു. കല്ലാനിക്കല്‍ കള്ളിക്കല്‍ രാജപ്പന്റെ മകന്‍ ജ്യോതിഷ് രാജ് (20) ആണ് മരിച്ചത്. ന്യൂമാന്‍ കോളജിലെ അവസാന വര്‍ഷ ബി.എ. ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ്. പരിക്കേറ്റ സുഹൃത്ത് അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ഥി വിഷ്ണു(20)വിനെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെങ്ങല്ലൂര്‍മങ്ങാട്ടുവകല നാലുവരി പാതയില്‍ ഉത്രം റസിഡന്‍സിക്ക് സമീപമായിരുന്നു അപകടം. വെള്ളക്കയം തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാളൂട്ടി … Continue reading "ബസ് ബൈക്കിലിടിച്ചുവിദ്യാര്‍ഥി മരിച്ചു; നാട്ടുകാര്‍ ബസ് കത്തിച്ചു"

Published On:Oct 26, 2013 | 1:20 pm

ഇടുക്കി: സ്വകാര്യ ബസ് ബൈക്കിലിടിച്ചു ബിരുദ വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു ഗുരുതരമായി പരിക്കേറ്റു. രോഷാകുലരായ നാട്ടുകാര്‍ ബസ് കത്തിച്ചു. കല്ലാനിക്കല്‍ കള്ളിക്കല്‍ രാജപ്പന്റെ മകന്‍ ജ്യോതിഷ് രാജ് (20) ആണ് മരിച്ചത്. ന്യൂമാന്‍ കോളജിലെ അവസാന വര്‍ഷ ബി.എ. ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ്. പരിക്കേറ്റ സുഹൃത്ത് അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ഥി വിഷ്ണു(20)വിനെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വെങ്ങല്ലൂര്‍മങ്ങാട്ടുവകല നാലുവരി പാതയില്‍ ഉത്രം റസിഡന്‍സിക്ക് സമീപമായിരുന്നു അപകടം. വെള്ളക്കയം തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാളൂട്ടി ബസാണ് ബൈക്കിലിടിച്ചത്. വെങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരികയായിരുന്ന ബൈക്കിലേക്കു ട്രാക്കു തെറ്റിച്ച് എതിരേ വന്ന ബസ് ഇടിക്കുകയായിരുന്നു. നാലുവരി പാതയായതിനാല്‍ രണ്ടു ട്രാക്കിലൂടെയാണ് ഇതുവഴിയുള്ള ഗതാഗതം. യുവാക്കളെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജ്യോതിഷ് മരണപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാരും വിദ്യാര്‍ഥികളും ആദ്യം ബസ് അടിച്ചു തകര്‍ത്തു. പിന്നീട് ജ്യോതിഷിന്റെ മരണവാര്‍ത്തയറിഞ്ഞതോടെ ബസിനു തീവയ്ക്കുകയായിരുന്നു. ബസ് പൂര്‍ണമായി കത്തിനശിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    5 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    13 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    14 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    16 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    17 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍