Saturday, September 23rd, 2017

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നേട്ടം

    കണ്ണൂര്‍: സംസ്ഥാനത്തെ 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കുനടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. ഒമ്പതിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ഒരു സീറ്റ് ബിജെപിയില്‍ നിന്നും മൂന്നെണ്ണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് രണ്ട് സീറ്റും ബിജെപിക്ക് മൂന്ന് സീറ്റുമുണ്ട്. ഒരിടത്ത് കോണ്‍ഗ്രസിന്റെ വാര്‍ഡ് കേരള കോണ്‍ഗ്രസ് എം പിടിച്ചെടുത്തു. യുഡിഎഫിന് നാല് സിറ്റിംഗ് സീറ്റിലും ബിജെപിക്ക് ഒരു സിറ്റിംഗ് വാര്‍ഡിലും തോല്‍വിയുണ്ടായി. പാലക്കാട് ജില്ലയില്‍ രണ്ട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫും പിടിച്ചെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ … Continue reading "പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നേട്ടം"

Published On:Jan 5, 2017 | 12:41 pm

CPI CPM Flag FUll

 

 
കണ്ണൂര്‍: സംസ്ഥാനത്തെ 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കുനടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. ഒമ്പതിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ഒരു സീറ്റ് ബിജെപിയില്‍ നിന്നും മൂന്നെണ്ണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് രണ്ട് സീറ്റും ബിജെപിക്ക് മൂന്ന് സീറ്റുമുണ്ട്. ഒരിടത്ത് കോണ്‍ഗ്രസിന്റെ വാര്‍ഡ് കേരള കോണ്‍ഗ്രസ് എം പിടിച്ചെടുത്തു. യുഡിഎഫിന് നാല് സിറ്റിംഗ് സീറ്റിലും ബിജെപിക്ക് ഒരു സിറ്റിംഗ് വാര്‍ഡിലും തോല്‍വിയുണ്ടായി. പാലക്കാട് ജില്ലയില്‍ രണ്ട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫും പിടിച്ചെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യമായി എല്‍ഡിഎഫ് ജയിച്ച വാര്‍ഡുകളാണിവ.
കണ്ണൂരിലെ കണ്ണപുരം ഗ്രാമപഞ്ചായത്ത് മൊട്ടമ്മല്‍ വാര്‍ഡില്‍ സിപിഎമ്മിലെ യു മോഹനന്‍ വിജയിച്ചു. യുഡിഎഫിലെ കെ വിജയനെയാണ് തോല്‍പ്പിച്ചത്.എല്‍ഡിഎഫിലെ എ ലക്ഷ്മണന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി വാര്‍ഡില്‍ എല്‍ഡിഎഫിലെ ലാലി തോമസ് വിജയിച്ചു. ഇതോടെ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമാകും. ഇവിടെ കോണ്‍ഗ്രസിലെ വത്സ ജായിസിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ ഷൈനി റോയിയെയാണ് ലാലി തോമസ് തോല്‍പ്പിച്ചത്്.
പിണറായി ഗ്രാമപഞ്ചായത്ത് പടന്നക്കര വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍ വി രമേശന്‍ വിജയിച്ചു.999 വോട്ടാണ് ഭൂരിപക്ഷം. രമേശന് 1056 വോട്ടും ബിജെപിക്ക് 57 വോട്ടും കോണ്‍ഗ്രസിന് 39 വോട്ടും കിട്ടി. ബിജെപിയിലെ ഇ ജയദീപനും യുഡിഎഫിലെ സുജിത് കുമാറുമാണ് മത്സരിച്ചത്. എല്‍ഡിഎഫിലെ പി രവീന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കാസര്‍കോട്് മിഞ്ച ഗ്രാമപഞ്ചായത്ത് മജിബയല്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ബിജെപിയുടെ പഞ്ചായത്തംഗം മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിപിഐയിലെ പി ശാന്തമ്മ ഷെട്ടിയാണ് വിജയിച്ചത്.
കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തേവള്ളി വാര്‍ഡില്‍ ബിജെപിയിലെ ബി ഷൈലജ വിജയിച്ചു. ബിജെപിയിലെ കോകില എസ് കുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര വാര്‍ഡില്‍ ബിജെപിയിലെ തങ്കപ്പന്‍ പിള്ള വിജയിച്ചു.
ആലപ്പുഴ ജില്ലയില്‍ രണ്ടു ഗ്രാമപഞ്ചായത്ത് വനിതാ സംവരണ ഡിവിഷനുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍രണ്ടും എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ കൈനകരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെറുകാലികായലില്‍ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞതവണ യുഡിഎഫ് ഉള്‍പ്പെട്ട വികസനമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ടിന്റുമോള്‍ സര്‍ക്കാര്‍ ജോലി കിട്ടിയതിനെതുടര്‍ന്നു രാജിവച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനിതാ പ്രസാദാണ് വിജയി.
പുറക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡായ ആനന്ദേശ്വരം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിജ അനില്‍കുമാര്‍ യുഡിഎഫിലെ മിനി സുധീഷിനെ തോല്‍പ്പിച്ചു. എല്‍ഡിഎഫിലെ സിപിഐ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സുധാമണി വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ഥി പ്രിന്‍സി ഗോപകുമാറും മത്സരിച്ചിരുന്നു.
കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി പട്ടികജാതി സംവരണ വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് (മാണി) സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫിലെ രാജന്‍ ബോസിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കേരള കോണ്‍ഗ്രസ് (മാണി) യുഡിഎഫ് വിട്ടതിനുശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസി (എം) ലെ പി ആര്‍ ശശിയാണ് വിജയിച്ചത്.
എറണാകുളം കുവപ്പടി ഗ്രാമപഞ്ചായത്ത് കൂവപ്പടി സൌത്ത് വാര്‍ഡ് ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തി. ബിജെപിയിലെ അഭിലാഷ് മാധവന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹരിദാസ് നാരായണനാണ് വിജയി.
പാലക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ ഏഴാംവാര്‍ഡായ അമ്പാഴക്കോട് യുഡിഎഫിലെ ലീഗ് സ്ഥാനാര്‍ഥി ഗഫൂര്‍ കോല്‍ക്കളത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്രനായിരുന്ന പറമ്പത്ത് യൂസഫ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
തെങ്കര പഞ്ചായത്തിലെ 14ാംവാര്‍ഡ് പുഞ്ചക്കോട്,യുഡിഎഫ് സ്ഥാനാര്‍ഥി സി ഉഷ വിജയിച്ചു. എല്‍ഡിഎഫിലെ കെ ഉഷ സര്‍ക്കാര്‍ ജോലി കിട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. 61 വോട്ടിനാണ് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന വാര്‍ഡ് പിടിച്ചെടുത്തത്. എ ഇന്ദിരയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി ശ്രീജയും മത്സരരംഗത്തുണ്ടായിരുന്നു.
മങ്കര പഞ്ചായത്തിലെ എട്ടാംവാര്‍ഡ്, മങ്കര റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഡിവൈഎഫ്‌ഐ നേതാവ് വി കെ ഷിബുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്. കോണ്‍ഗ്രസിലെ കെ കെ ധന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മറിയപ്പുറം വാര്‍ഡില്‍ റംല ചോലയ്ക്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. ജയിച്ച സിപിഐ എം സ്ഥാനാര്‍ത്ഥി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

LIVE NEWS - ONLINE

  • 1
    30 mins ago

    രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ഹിമാചല്‍ പ്രദേശിന് സ്വന്തം

  • 2
    47 mins ago

    സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

  • 3
    1 hour ago

    തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് ഹസ്സന്‍

  • 4
    1 hour ago

    ട്രംപും കിംമ്മും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളെന്ന് റഷ്യ

  • 5
    2 hours ago

    നോക്കിയ 8 സെപ്തംബര്‍ 26 ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്

  • 6
    2 hours ago

    സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

  • 7
    2 hours ago

    ട്രംപും കിംമ്മും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളെന്ന് റഷ്യ

  • 8
    3 hours ago

    ലോകം ഇവളെ ‘നങ്ങേലി’ എന്ന് വിളിക്കും

  • 9
    13 hours ago

    പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍: പുതിയ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍