Saturday, July 21st, 2018

മോരില്‍ ഇഞ്ചി ചേര്‍ത്ത് കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ

ഗ്യാസിന് പരിഹാരം നല്‍കാന്‍ മോര് സഹായ്ക്കുന്നു.

Published On:Oct 10, 2017 | 10:40 am

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പലതും നമ്മളെ അലട്ടാറുണ്ട്. അതുകൊണ്ട് ഭക്ഷണം തന്നെ കഴിക്കാന്‍ ബുദ്ധിമുട്ടുന്നവരുണ്ട്. എന്നാല്‍ ഇത് പരിഹാരം കാണാന്‍ മോര് അത്യുത്തമമാണ്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് മോര്. ഇതില്‍ ഇഞ്ചിയും, കറിവേപ്പിലയും ഇട്ട് കുടിച്ചാല്‍ മതി.
അസിഡിറ്റി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് മോര് ഗുണം ചെയ്യുന്നതാണ്. ഭക്ഷണത്തിന് ശേഷം മോരു കഴിച്ചാല്‍ മതി. വയറിലെ അസ്വസ്ഥതയ്ക്ക് മോര് നല്ലതാണ്. എരുവ് കൂടിയ ഭക്ഷണം കഴിച്ചാല്‍ വയറിന് അസ്വസ്ഥത തോന്നാറുണ്ട്. ഈ സമയത്ത് മോര് കഴിച്ചാല്‍ മതി. ക്യാന്‍സര്‍ പ്രതിരോധിക്കാനുള്ള കഴിവും മോരിനുണ്ടെന്നാണ് പറയുന്നത്. എല്ലാ ദിവസവും മോര് സംഭാരമായി കഴിക്കുന്നത് ക്യാന്‍സറിനെ തടയുമെന്നാണ് റിപ്പോര്‍ട്ട്. മോര്, തൈര്, സംഭാരം ഇവ എല്ലാം ശരീരത്തന് ഒരുപാട് ഗുണം ചെയ്യുന്നതാണ്. ദഹനത്തിനും, നിര്‍ജ്ജലീകരണം തടയുന്നതിനും മോര് സഹായകമാവുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും മോരിന് കഴിയും. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന മരുന്ന് ആണ് മോര് അല്ലെങ്കില്‍ തൈര്. വൈറ്റമിന്റെ കുറവ് കാരണം നമ്മുടെ ശരീരത്തിലുണ്ടാകുന്ന പല പ്രവര്‍ത്തനങ്ങളേയും തൈര് തടയുന്നുണ്ട്. വെള്ളത്തെക്കാളും മോരുവെള്ളം സ്ഥിരം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

 

LIVE NEWS - ONLINE

  • 1
    30 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും