Wednesday, August 21st, 2019

യുഎസില്‍ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി മരിച്ചു

അമേരിക്കയില്‍ ബിസിനസുകാരനാണ് കൊല്ലപ്പെട്ട മാത്യു.

Published On:Aug 7, 2019 | 12:29 pm

വാഷിംഗ്ടണ്‍: ഫ്‌ളോറിഡയില്‍ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി മരിച്ചു. കോട്ടയം സ്വദേശി കൊരട്ടിയില്‍ മാത്യു (68) ആണ് മരിച്ചത്. സെന്റര്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം മോഷ്ടാവ് മാത്യു സഞ്ചരിച്ചിരുന്ന കാര്‍ രക്ഷപ്പെടാനായി തട്ടിയെടുക്കുകയായിരുന്നു. മാത്യുവിനെ പാസഞ്ചര്‍ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു.
കാറിനെ പോലീസ് പിന്തുടര്‍ന്ന് അക്രമിയെ കസ്റ്റഡിയിലെടുത്തു. പോലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിച്ച് വാഹനം മറിയുകയായിരുന്നു. എന്നാല്‍ മാത്യുവിനെ കാറില്‍ കണ്ടെത്തിയില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പിന്നില്‍ നിന്നു മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമേരിക്കയില്‍ ബിസിനസുകാരനാണ് കൊല്ലപ്പെട്ട മാത്യു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    6 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    6 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു