Saturday, July 20th, 2019

ബസ് തൊഴിലാളികളും മനുഷ്യരല്ലെ..!

കണ്ണൂരിലെ ബസ് തൊഴിലാളികള്‍ ബോണസ് വര്‍ധനവിന് വേണ്ടി ഈ മാസം 10 മുതല്‍ പണിമുടക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. സ്വകാര്യ ബസ് തൊഴിലാളികളുടെ സംയുക്ത സമരസമിതിയാണ് ജില്ലാ ലേബര്‍ ഓഫീസര്‍ക്കും ബസ് ഉടമസ്ഥ സംഘടനകള്‍ക്കും പണിമുടക്ക് നോട്ടീസ് നല്‍കിയത്. ഓണത്തിനും വിഷുവിനുമാണ് കണ്ണൂരിലെ ബസ് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കിക്കൊണ്ടിരിക്കുന്നത്. കാലാകാലങ്ങളില്‍ ബോണസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെടാറുണ്ട്്. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന വര്‍ധനവ് നല്‍കാറില്ല. എങ്കിലും അതാത് സമയത്തെ ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമായി വര്‍ധനവ് കൊടുക്കാറുമുണ്ട്്. എന്നാല്‍ ഇക്കുറി അതല്ല പ്രശ്്‌നം. തൊഴിലാളികള്‍ക്ക് ബോണസ് … Continue reading "ബസ് തൊഴിലാളികളും മനുഷ്യരല്ലെ..!"

Published On:Apr 5, 2018 | 1:55 pm

കണ്ണൂരിലെ ബസ് തൊഴിലാളികള്‍ ബോണസ് വര്‍ധനവിന് വേണ്ടി ഈ മാസം 10 മുതല്‍ പണിമുടക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. സ്വകാര്യ ബസ് തൊഴിലാളികളുടെ സംയുക്ത സമരസമിതിയാണ് ജില്ലാ ലേബര്‍ ഓഫീസര്‍ക്കും ബസ് ഉടമസ്ഥ സംഘടനകള്‍ക്കും പണിമുടക്ക് നോട്ടീസ് നല്‍കിയത്. ഓണത്തിനും വിഷുവിനുമാണ് കണ്ണൂരിലെ ബസ് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കിക്കൊണ്ടിരിക്കുന്നത്.
കാലാകാലങ്ങളില്‍ ബോണസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെടാറുണ്ട്്. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന വര്‍ധനവ് നല്‍കാറില്ല. എങ്കിലും അതാത് സമയത്തെ ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമായി വര്‍ധനവ് കൊടുക്കാറുമുണ്ട്്. എന്നാല്‍ ഇക്കുറി അതല്ല പ്രശ്്‌നം.
തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കാനുള്ള ശമ്പള പരിധി 3500 രൂപയില്‍ നിന്ന് 7000 രൂപയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിധി അംഗീകരിക്കാന്‍ ബസ്സുടമകള്‍ തയ്യാറാവുന്നില്ലെന്നാണ് തൊഴിലാളി യൂനിയനുകള്‍ പറയുന്നത്. എന്നാല്‍ സ്വകാര്യ ബസ് വ്യവസായം വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അടിക്കടിയുണ്ടാവുന്ന ഇന്ധന വര്‍ധനവും സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കും മറ്റുമുണ്ടായ വിലക്കയറ്റവും പുതിയ ടാക്‌സ് സമ്പ്രദായവുമൊക്കെ കൂടി തങ്ങള്‍ക്ക് താങ്ങാന്‍പറ്റാത്ത അവസ്ഥയിലൂടെ ഞെങ്ങി ഞെരുങ്ങിയാണ് ബസ് വ്യവസായം നീങ്ങുന്നതെന്നാണ് ബസ്സുടമകളുടെ വാദം. എന്നാല്‍ ബസ് ചാര്‍ജ് വര്‍ധനവിലൂടെ ഒരു പരിധിയെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബസ് ഉടമകള്‍ക്ക് മാര്‍ഗം തുറന്നുകിട്ടിയിട്ടും തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന സമ്പ്രദായമാണ് ബസ് ഉടമകള്‍ക്കുള്ളതെന്നാണ് തൊഴിലാളികല്‍ പറയുന്നത്. രണ്ട് പക്ഷത്തും അവരവരുടെ ന്യായവാദങ്ങള്‍ നിരത്താനുണ്ട്്.
കണ്ണൂരിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വിഷു ഉത്സവ സീസണില്‍ തങ്ങളുടെ കുടുംബത്തോടൊപ്പം ആഘോഷിക്കണമെങ്കില്‍ ബോണസ് ലഭിച്ചേ മതിയാകൂ. ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ബോണസ് പരിധി തങ്ങള്‍ക്കും ലഭിക്കണമെന്ന് മാത്രമേ ഞങ്ങള്‍ ഉന്നയിക്കുന്നുള്ളൂവെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ഇതുസംബന്ധിച്ച് ലേബര്‍ ഓഫീസര്‍ ബസ്സുടമകളോടും തൊഴിലാളികളോടും ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. ഏഴാം തീയ്യതി ഇരുകൂട്ടരുടെയും യോഗം വിളിച്ചിട്ടുണ്ട്്. കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിടുന്ന ഘട്ടത്തില്‍ ബസ് തൊഴിലാളികളെ സമരത്തിലേക്ക് വലിച്ചിഴക്കുന്നത് തടയുക തന്നെവേണം. എല്ലാ തൊഴിലാളികളുടെയും ബോണസ് അവരുടെ അവകാശമാണ്. അത് വിലപേശി വാങ്ങാനുള്ളതല്ല. കാലാകാലങ്ങളില്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിക്കുമ്പോള്‍ മാത്രം ബോണസ് നല്‍കേണ്ട രീതി മാറ്റേണ്ട കാലം അതിക്രമിച്ചു. കൃത്യമായ വ്യവസ്ഥയോടെ അതത് കാലഘട്ടത്തിനനുസൃതമായി സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടും. തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ പറ്റൂ.
ന്യായമായ അവകാശം അനുവദിച്ചുകിട്ടാന്‍ തൊഴിലാളികളെ സമരരംഗത്തേക്ക് വലിച്ചിഴക്കുന്ന പ്രവണത അവസാനിച്ചേ പറ്റൂ. മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തില്‍ ബലിയാടാകുന്നത് യഥാര്‍ത്ഥത്തില്‍ പൊതുസമൂഹമാണ് അഥവാ യാത്രക്കാരാണ്. മുതലാളിമാരും തൊഴിലാളികളും യാത്രക്കാരെ വലിച്ചിഴച്ചുകൊണ്ട് പണിമുടക്ക് നടത്തുന്ന രീതി പാടേ ഉപേക്ഷിക്കണം. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പാവം യാത്രക്കാര്‍ എന്തുപിഴച്ചു. യാത്രക്കാരെ ബലിയാടാക്കിയിട്ടാണോ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്. ഒരു കാര്യം തൊഴിലാളികളും ഉടമകളും ഓര്‍ക്കുന്നത് നന്ന്. യാത്രക്കാര്‍ ഉണ്ടെങ്കിലേ ഈ വ്യവസായം നിലനില്‍ക്കൂ. ബസ്സില്‍ ആരും കയറുന്നില്ലെങ്കില്‍ തൊഴിലാളിക്കും മുതലാളിക്കും അവകാശങ്ങള്‍ക്ക് വേണ്ടി കടിപിടികൂടാന്‍ സാധിക്കുമോ? ഇക്കാര്യത്തില്‍ ഭരണകൂടം ശ്രദ്ധപുലര്‍ത്തണം. സ്വകാര്യ ബസ് പൊതുസമൂഹത്തിന് വേണ്ടിയാണ്. യാത്രക്കാരെ വലച്ചുകൊണ്ടുള്ള പണിമുടക്കിലേക്ക് ബോണസ് ചര്‍ച്ച നീങ്ങാതെ രമ്യമായി പരിഹരിക്കാന്‍ ജില്ലാ ഭരണകൂടവും ഇടപെടണം. അമാന്തം കാട്ടരുത്. അമാന്തിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും.

LIVE NEWS - ONLINE

 • 1
  12 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  14 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  16 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  17 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  20 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  21 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  21 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  21 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  21 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം