Thursday, February 21st, 2019

വിദ്യാര്‍ഥിനികളെ വഴിയില്‍ ഇറക്കിവിട്ട ബസ് പിടിച്ചെടുത്തു

പാലക്കാട്: ഒറ്റപ്പാലത്ത് വിദ്യാര്‍ഥിനികളെ യാത്രാമധ്യേ വഴിയില്‍ ഇറക്കിവിട്ട സ്വകാര്യബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഒറ്റപ്പാലം-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ പെര്‍മിറ്റും ബസ് ജീവനക്കാരുടെ ലൈസന്‍സും ഉേദ്യാഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. മനിശ്ശേരിയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ലക്കിടി രാമകൃഷ്ണപ്പടിയിലേക്കുള്ള യാത്രക്കിടെ ജീവനക്കാര്‍ പാലപ്പുറത്ത് ഇറക്കിവിട്ടത്. കോളജ് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിച്ചിരുന്ന വിദ്യാര്‍ഥിനികളെ, യാത്രാ ഇളവിനുള്ള കാര്‍ഡ് കൈവശം ഇല്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് ജീവനക്കാര്‍ പെരുവഴിയില്‍ ഇറക്കിയതെന്നു മോട്ടോര്‍വാഹന വകുപ്പിലെ … Continue reading "വിദ്യാര്‍ഥിനികളെ വഴിയില്‍ ഇറക്കിവിട്ട ബസ് പിടിച്ചെടുത്തു"

Published On:Jun 30, 2018 | 8:06 am

പാലക്കാട്: ഒറ്റപ്പാലത്ത് വിദ്യാര്‍ഥിനികളെ യാത്രാമധ്യേ വഴിയില്‍ ഇറക്കിവിട്ട സ്വകാര്യബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഒറ്റപ്പാലം-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ പെര്‍മിറ്റും ബസ് ജീവനക്കാരുടെ ലൈസന്‍സും ഉേദ്യാഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. മനിശ്ശേരിയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ലക്കിടി രാമകൃഷ്ണപ്പടിയിലേക്കുള്ള യാത്രക്കിടെ ജീവനക്കാര്‍ പാലപ്പുറത്ത് ഇറക്കിവിട്ടത്. കോളജ് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിച്ചിരുന്ന വിദ്യാര്‍ഥിനികളെ, യാത്രാ ഇളവിനുള്ള കാര്‍ഡ് കൈവശം ഇല്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് ജീവനക്കാര്‍ പെരുവഴിയില്‍ ഇറക്കിയതെന്നു മോട്ടോര്‍വാഹന വകുപ്പിലെ ഉേദ്യാഗസ്ഥര്‍ പറഞ്ഞു. ഒറ്റപ്പാലത്ത് നിന്നും യാത്ര പുറപ്പെട്ടത് മുതല്‍ കണ്ടക്ടര്‍ ഭീഷണിപ്പെടുത്തുകയും കളിയാക്കുകയും ചെയ്‌തെന്നും പെരുവഴിയില്‍ നിര്‍ത്തി ഇറക്കിവിടുമ്പോള്‍ അസഭ്യം വിളിച്ചെന്നുമാണ് വിദ്യാര്‍ഥിനികളുടെ പരാതി.

LIVE NEWS - ONLINE

  • 1
    39 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    7 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍