Tuesday, November 13th, 2018

ബസും ടിപ്പറും കൂട്ടിയിടിച്ചു; ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു

പാലക്കാട്: ചിറ്റൂര്‍ കെഎസ്ആര്‍ടിസി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറടക്കം 12 പേര്‍ക്ക് പരിക്ക്. ടിപ്പര്‍ ലോറി ഓടിച്ചിരുന്ന പൊല്‍പ്പുള്ളി പനയൂര്‍ അത്തിക്കോട് രാജന്റെ മകന്‍ സജീവന്‍(31) ആണ് മരിച്ചത്. കൈകാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവര്‍ നല്ലേപ്പിള്ളി പന്നിപെരുന്തല കെ ബാബുവിനെ(44) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലമ്പാടി സ്വദേശികളായ സന്തോഷ്(45), പ്രേമകുമാരി(45), സുല്‍ഫിയ(18), സുല്‍ത്താന്‍(45), എരുത്തേമ്പതി ജോസഫ്(26), ജയപ്രിയ(40) കരിവപ്പാറ … Continue reading "ബസും ടിപ്പറും കൂട്ടിയിടിച്ചു; ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു"

Published On:Jul 10, 2018 | 8:06 am

പാലക്കാട്: ചിറ്റൂര്‍ കെഎസ്ആര്‍ടിസി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറടക്കം 12 പേര്‍ക്ക് പരിക്ക്. ടിപ്പര്‍ ലോറി ഓടിച്ചിരുന്ന പൊല്‍പ്പുള്ളി പനയൂര്‍ അത്തിക്കോട് രാജന്റെ മകന്‍ സജീവന്‍(31) ആണ് മരിച്ചത്. കൈകാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവര്‍ നല്ലേപ്പിള്ളി പന്നിപെരുന്തല കെ ബാബുവിനെ(44) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലമ്പാടി സ്വദേശികളായ സന്തോഷ്(45), പ്രേമകുമാരി(45), സുല്‍ഫിയ(18), സുല്‍ത്താന്‍(45), എരുത്തേമ്പതി ജോസഫ്(26), ജയപ്രിയ(40) കരിവപ്പാറ സ്വദേശികളായ ഷഹാബാനത്ത്(41), മുട്ടിമാമ്പള്ളം സൗമ്യ(20), നാട്ടുകല്‍ അബുതാഹിര്‍(35), കല്ലാണ്ടിചള്ള സുദേവന്‍(53), കോപ്പുമേനോന്‍ചള്ള ആറുച്ചാമി(54) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബസില്‍ 18 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 6.45 ന് കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ കൃഷ്ണ ഗ്യാസ് ഏജന്‍സിക്കു മുന്‍വശത്തായിരുന്നു അപകടം. ബസ് കൊഴിഞ്ഞാമ്പാറയില്‍ നിന്നും കോട്ടയത്തേക്കും ടിപ്പര്‍ നല്ലേപ്പിള്ളി ഭാഗത്ത് നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറകിലോട്ടു നീങ്ങിയ ടിപ്പര്‍ തട്ടി അടുത്ത് നിന്ന് വൈദ്യുത തൂണ്‍ ഒടിഞ്ഞുവീണു. ചിറ്റൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ഒരു മണിക്കൂറോളം പണിപെട്ടാണ് ടിപ്പറിനകത്ത് കുടുങ്ങിയ സജീവന്റെ മൃതദേഹം പുറത്തെടുത്തത്.

LIVE NEWS - ONLINE

  • 1
    11 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    12 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    12 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    13 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    15 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    17 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    17 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    17 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    18 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി