Wednesday, February 20th, 2019

സ്വകാര്യ ബസ് പണിമുടക്ക്: യാത്രക്കാര്‍ വലഞ്ഞു

കണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെതടക്കമുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കി. ബസുടമകളുടെ വിവിധ സംഘടനകളും ഏകോപന സമിതിയായ കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനും ആഹ്വാനം ചെയ്തതനുസരിച്ചാണ് സംസ്ഥാന വ്യാപകമായുള്ള ബസ് സമരം. സമരത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി. കൂടുതല്‍ ബസ് സര്‍വീസ് നടത്താത്തതിനെ തുടര്‍ന്ന് യാത്രക്കാരുടെ ദുരിതം കൂടി. ബസുകളില്ലാത്തതിനാല്‍ ഓട്ടോ-ട്രാവലര്‍, ടാക്‌സി കാറുകള്‍ക്കും മററും നല്ലകോളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, … Continue reading "സ്വകാര്യ ബസ് പണിമുടക്ക്: യാത്രക്കാര്‍ വലഞ്ഞു"

Published On:Aug 18, 2017 | 3:18 pm

കണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെതടക്കമുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കി. ബസുടമകളുടെ വിവിധ സംഘടനകളും ഏകോപന സമിതിയായ കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനും ആഹ്വാനം ചെയ്തതനുസരിച്ചാണ് സംസ്ഥാന വ്യാപകമായുള്ള ബസ് സമരം. സമരത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി. കൂടുതല്‍ ബസ് സര്‍വീസ് നടത്താത്തതിനെ തുടര്‍ന്ന് യാത്രക്കാരുടെ ദുരിതം കൂടി.
ബസുകളില്ലാത്തതിനാല്‍ ഓട്ടോ-ട്രാവലര്‍, ടാക്‌സി കാറുകള്‍ക്കും മററും നല്ലകോളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചരക്ക് സേവന നികുതി പരിധിയിലാക്കുക ഇന്‍ഷ്വുറന്‍സ് പ്രീമിയത്തിലെ വര്‍ധന പിന്‍വലിക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്.
ഇതേസമയം ബസ് സര്‍വീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചിരുന്നുവെങ്കിലും അവരുടെ ബസുകള്‍ കുറച്ചുമാത്രമാണ് ഓടിയതത്രെ. ഓടിയ ബസുകള്‍ ചിലയിടങ്ങളില്‍ തടയുകയും ചെയ്തു.
സ്വകാര്യ ബസ് പണിമുടക്കിനെ തുടര്‍ന്ന് ഓടാന്‍ ശ്രമിച്ച ബസുകള്‍ തടയാന്‍ ശ്രമിച്ച സമരാനുകൂലികളായ ബസ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ഉടമസ്ഥാസംഘം ജില്ലാസിക്രട്ടറി രാജുകുമാര്‍ കരുവാരത്ത്, ചെയര്‍മാന്‍ എം വി വത്സലന്‍, ട്രഷറര്‍ പി രജീന്ദ്രന്‍ മറ്റ് ഭാരവാഹികളായ കെ പി മോഹനന്‍, കെ പി മുരളീധരന്‍, റെജിമോള്‍, കെ അഖിലേഷ്, കെ പുരുഷോത്തമന്‍, സി ബി ബാബു, സി വിനു, വിനോദ് കുമാര്‍ തുടങ്ങിയവരെയാണ് എസ് ഐ സി ഷൈജുവും സംഘവും പിടികൂടിയത്. ഇന്ന് കാലത്ത് താവക്കര ബസ് സ്റ്റാന്റില്‍ നിന്നും സര്‍വീസ് നടത്താന്‍ തയ്യാറായ ബസുകള്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ഇവരെ പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഏതാനും സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തി. സര്‍വീസ് നടത്തിയ ബസ് ജീവനക്കാര്‍ക്ക് നേരെ അക്രമം ഉണ്ടായതായി പരാതിയുണ്ട്.

LIVE NEWS - ONLINE

 • 1
  35 mins ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  2 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  3 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  6 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  6 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  9 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  10 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  10 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  10 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു