Monday, July 22nd, 2019

ബസ് പണിമുടക്ക് മാറ്റിവെച്ചു

ജി.പി.എസ് ഘടിപ്പിക്കുന്നത് തല്‍ക്കാലം നടപ്പാക്കില്ല.

Published On:Jun 15, 2019 | 9:20 am

തൃശൂര്‍: പണിമുടക്കിന് ആധാരമായ കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് ജൂണ്‍ 18ന് നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവച്ചു. വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ടാക്‌സികള്‍ക്ക് 15 വര്‍ഷത്തെ നികുതി ഒന്നിച്ചടക്കണമെന്ന തീരുമാനം ഉപേക്ഷിക്കുക, ഓട്ടോ മീറ്റര്‍ സീല്‍ ചെയ്യാന്‍ വൈകിയാല്‍ 2000 രൂപ പിഴ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചൊവ്വാഴ്ച പണിമുടക്ക് നടത്താന്‍ കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി തീരുമാനിച്ചത്.
വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് തല്‍ക്കാലം നടപ്പാക്കില്ലെന്നും ആവശ്യമായ ഘട്ടത്തില്‍ പൊതുമേഖല സ്ഥാപനത്തില്‍നിന്ന് തവണ വ്യവസ്ഥയില്‍ ഉപകരണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ 26ന് മന്ത്രിതല യോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ കെ.കെ. ദിവാകരന്‍ പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു